പണ്ട് കോടതിയിൽ വെച്ച് സുമിത്രയ്ക്ക് ഉണ്ടായ അതേ അനുഭവം സിദ്ധുവിനും!! സിദ്ധാർഥിന്റെ മുഖത്തേക്ക് താലി വലിച്ചെറിഞ്ഞ് വേദിക; കോടതി മുറിയിൽ കുഴഞ്ഞു വീണു സിദ്ധു.!! | Kudumbavilakku Promo November 24

Kudumbavilakku Promo November 24: കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൽ വളരെ വേദന നിറഞ്ഞ സംഭവങ്ങളാണ് ഉണ്ടായത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനം വേദികയും സിദ്ധുവും കോടതിയിൽ വച്ച് ഡൈവോഴ്‌സ് കേസിൽ രണ്ടു പേരും വേർപിരിയുകയായിരുന്നു. വിധി കേട്ട സിദ്ധാർത്ഥ് ആകെ തകർന്നു പോവുകയാണ്.

പുറത്ത് വന്ന് വക്കീലിൻ്റെ അടുത്ത് പോയി സിദ്ധു വിഷമിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് വേദിക സുമിത്രയുടെ കൂടെ അവിടേയ്ക്ക് വന്നത്. സിദ്ധാർത്ഥുമായി സംസാരിച്ച ശേഷം വേദിക കഴുത്തിലുള്ള താലി ഊരി സിദ്ധുവിന് കൊടുക്കുകയാണ്. ആകെ തകർന്ന സിദ്ധു പ്രതീഷിനോട് പോകാമെന്ന് പറഞ്ഞ് ഇറങ്ങാൻ നോക്കുമ്പോഴാണ് സിദ്ധാർത്ഥ് തല കറങ്ങി വീഴുകയാണ്. പ്രതീഷ് പിടിച്ച് കസേരയിൽ ഇരുത്തി. അപ്പോൾ സുമിത്ര ഡൈവോഴ്സ് ദിവസം താനും ഇതേ അവസ്ഥയിൽ ബോധംകെട്ട് വീണത് ഓർത്ത് പോയി.

Kudumbavilakku Promo November 24

പിന്നീട് സുമിത്രയും വേദികയും ഓഫീസിലേക്ക് പോയി. അപ്പോൾ വക്കീൽ സിദ്ധാർത്ഥിനോട് അന്ന് സുമിത്രയും ഒരുമിച്ചുള്ള ഡൈവോഴ്സ് നടക്കുന്നതിൻ്റെ ദിവസം സുമിത്ര ഇതേപോലെയായിരുന്നുവെന്നും, ഇന്ന് നിങ്ങൾ സുമിത്രയുടെ അവസ്ഥയിലാണെന്നും പറയുകയാണ് വക്കീൽ. ഇതൊക്കെ കേട്ട് തകർന്നു പോയ സിദ്ധു പ്രതീഷിൻെറ കൂടെ വീട്ടിലേക്ക് പുറപ്പെട്ടു. ഓഫീസിലെത്തിയ വേദിക ആകെ വിഷമിച്ചിരിക്കുകയാണ്. കഴിഞ്ഞ കാലം മറക്കാനും, ഭാവിയെ കുറിച്ച് നല്ലവണ്ണം ആലോചിച്ച് ഒരു തീരുമാനത്തിലെത്തണമെന്നും സുമിത്ര പറയുന്നു. എനിക്ക് ഇന്ന് ജോലി ചെയ്യാൻ സാധിക്കില്ലെന്നും, വേഗം വീട്ടിൽ പോകണമെന്നും പറഞ്ഞപ്പോൾ, നീ വീട്ടിൽ വേഗം പോയിക്കൊള്ളുവെന്നും പറയുകയായിരുന്നു സുമിത്ര. ശ്രീനിലയത്തിലെത്തിയ സിദ്ധുവിനോട് കേസിൻ്റെ കാര്യം എന്തായെന്ന് ചോദിക്കുകയാണ് സരസ്വതിയമ്മ. വിഷമത്തിൽ അകത്തു പോയിരിക്കുകയാണ് സിദ്ധു. അച്ഛൻ കേസിൽ തോറ്റെന്നു, അച്ഛനും വേദിക ആൻറിയും വേർപിരിഞ്ഞെന്ന് പറയുകയാണ് പ്രതീഷ്. ഇത് കേട്ട് സന്തോഷത്തിലായ സരസ്വതിയമ്മ സിദ്ധുവിനോട് പലതും സംസാരിക്കാൻ പോകുന്നു. അമ്മ എന്താണ് പറയാൻ പോകുന്നതെന്ന് മനസിലാക്കിയ സിദ്ധാർത്ഥ് ദേഷ്യത്തിൽ റൂമിലേക്ക് പോയി.

രാത്രിയായപ്പോൾ രോഹിത്തും സുമിത്രയും അവരുടെ ഡൈവോഴ്സ് കാര്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. അവരുടെ കാര്യത്തെ കുറിച്ച് സംസാരിക്കുന്ന രോഹിത്തിനോട് അവർ അവരുടെ കാര്യം നോക്കട്ടെ എന്നും, നമുക്ക് നമ്മുടെ ഭാവിയെ കുറിച്ച് ആലോചിക്കാമെന്ന് പറയുകയാണ് സുമിത്ര. അവരുടെ ഡൈവോഴ്സ് നടക്കരുതായിരുന്നുവെന്നാണ് രോഹിത്ത് സുമിത്രയോട് പറയുന്നത്. പുരുഷന് സ്ത്രീയെ ഇഷ്ടമുള്ളപ്പോൾ വേണം, അയാൾക്ക് വേണ്ടാത്തപ്പോൾ ഇറങ്ങി പോവണം.ഇങ്ങനെയുള്ള പുരുഷന്മാർക്കുള്ള മറുപടിയാണ് ഇന്ന് വേദിക കോടതിയിൽ ചെയ്തത്. അതു കൊണ്ട് അവരുടെ ഭാവി അവർ നോക്കട്ടെ എന്നു പറയുകയാണ് സുമിത്ര.ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.