രോഹിത്തിന്റെ അവഗണന സഹിക്കാൻ ആവാതെ സുമിത്ര!! മകളോട് മനസ്സ് തുറന്ന് പൊട്ടി കരഞ്ഞ് രോഹിത്ത്; സുമിത്രയെ പല കാര്യങ്ങളാൽ ഉപദേശിച്ച് അച്ചാച്ചൻ.!! | Kudumbavilakku Promo November 3

Kudumbavilakku Promo November 3: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വ്യത്യസ്തമായ രംഗങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധുവിനെ സുമിത്ര താങ്ങി എടുക്കുന്നത് കണ്ട് ദേഷ്യപ്പെട്ട രോഹിത്ത് റൂമിൽ പോയപ്പോൾ, റൂമിലേക്ക് വന്ന പൂജയോട് വഴക്കിടുന്ന രോഹിത്തിനെയാണ് കാണുന്നത്.

സുമിത്രയോടുള്ള ദേഷ്യം പൂജയോട് തീർക്കുകയായിരുന്നു രോഹിത്ത്. മ്യൂസിക് ട്രൂപ്പിൽ പോയ പ്രതീഷ് രാത്രി വൈകിയാണ് വന്നത്. വന്നപ്പോൾ സുമിത്ര സിദ്ധാർത്ഥിൻ്റെ അവസ്ഥകളെക്കുറിച്ച് പറഞ്ഞ് പ്രതീഷിനെ വഴക്കു പറയുകയായിരുന്നു. പ്രതീഷ് ഉടൻ തന്നെ സിദ്ധാർത്ഥിൻ്റെ മുറിയിൽ പോയി. പൂജയെ വഴക്കു പറഞ്ഞതോർത്തപ്പോൾ രോഹിത്ത് പൂജയുടെ മുറിയിൽ വന്നു. പൂജയോട് ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിന് പറഞ്ഞു പോയതാണെന്നും, അതൊക്കെ മറക്കാനും പറയുകയാണ് രോഹിത്ത്.

Kudumbavilakku Promo November 3

എൻ്റെ അച്ഛൻ ഇങ്ങനെ അല്ലെന്നും എന്താണ് അച്ഛന് സംഭവിച്ചതെന്നും പറയുകയാണ് പൂജ. രോഹിത്ത് മകളോട് ഒന്നും പറയുന്നില്ല. പൂജയുടെ വിഷമം മാറിയപ്പോൾ രോഹിത്ത് ഇറങ്ങിപ്പോയി. പിറ്റേ ദിവസം രാവിലെ തന്നെ രോഹിത്ത് വിവേകിനോട് തൻ്റെ വിഷമങ്ങൾ പറയുകയായിരുന്നു. മകളെ നീ വഴക്കു പറയാൻ പാടിലായിരുന്നെന്ന് പറയുകയാണ് വിവേക്. പക്ഷേ, നിങ്ങൾക്ക് സമാധാനം കിട്ടണമെങ്കിൽ നിങ്ങൾ ആ വീട്ടിൽ നിന്ന് മാറി താമസിക്കണമെന്നും, അതിനു വേണ്ടി സിദ്ധാർത്ഥ് നടക്കുന്നതു വരെ നീ കാത്തു നിൽക്കണമെന്ന് പറയുകയാണ് വിവേക്. അല്ലെങ്കിൽ സിദ്ധാർത്ഥിനോട് സുമിത്രയ്ക്ക് സഹതാപം തുടങ്ങിയതിനാൽ പിന്നീട് അത് സ്നേഹത്തിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും പറയുന്നു. എന്നാൽ സുമിത്രയുടെ സ്നേഹം പങ്കുവയ്ക്കുന്നത് കേട്ടപ്പോൾ രോഹിത്തിന് ദേഷ്യം വരികയായിരുന്നു.

എന്നാൽ രാത്രിയായിട്ടും രോഹിത്ത് ഓഫീസിൽ വരാത്തതിൻ്റെ ടെൻഷനിലായിരുന്നു സുമിത്രയും, പൂജയും. ഫോണും സ്വിച്ച് ഓഫായതിനാൽ ടെൻഷനിലായിരുന്നു പൂജ.ഇത് കേട്ട് വന്ന ശിവദാസമേനോൻ പൂജയെ സമാധാനിപ്പിച്ച് മുറിയിലയച്ചശേഷം, രോഹിത്തും നീയും തമ്മിൽ എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടോയെന്ന് ചോദിക്കുകയാണ് . ഇതൊക്കെ വീൽചെയറിൽ ഇരുന്ന് സിദ്ധാർത്ഥ് കേൾക്കുന്നുണ്ടായിരുന്നു. കുടുംബ വിളക്കിൽ വ്യത്യസ്തമായ ഒരു പ്രൊമോയാണ് കാണാൻ കഴിയുന്നത്.