സിദ്ധുവിന്റെ തീരുമാനം കേട്ട് ഞെട്ടിത്തരിച്ച് അച്ചാച്ചനും വക്കീലും!! സഹായത്തിനായി വീണ്ടും സുമിത്രയെ സമീപിച്ച് വേദിക; ശരണ്യയോടും സരസ്വതിയമ്മയോടും കലഹിച്ച് സിദ്ധു.!! | Kudumbavilakku Promo November 8

Kudumbavilakku Promo November 8: ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്കിൽ ഇന്നലെ നടന്നത് പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്ന ഒരു കാര്യമായിരുന്നു. സിദ്ധാർത്ഥും വേദികയും തമ്മിലുള്ള ഡൈവോഴ്സ് കാര്യം സംസാരിക്കാൻ ശിവദാസമേനോൻ വിളിച്ച് വക്കീൽ ശ്രീനിലയത്തിൽ വന്നതായിരുന്നു.

സിദ്ധാർത്ഥിനോട് നിങ്ങളുടെ തീരുമാനം എന്താണെന്ന് വക്കീൽ ചോദിച്ചപ്പോൾ, എനിക്കിപ്പോൾ സ്വന്തമായൊരു തീരുമാനമില്ലെന്നും, വേദിക എന്ത് തീരുമാനിക്കുന്നുവോ അത് ഞാനും തീരുമാനിക്കുമെന്ന് വക്കീലോട് സിദ്ധാർത്ഥ് പറയുകയായിരുന്നു. സുമിത്രാസിൽ വിഷമത്തിൽ സുമിത്ര യോട് തൻ്റെ വിഷമങ്ങൾ പറയുകയായിരുന്നു വേദിക. നീരവിനെ സമ്പത്തിൻ്റെ കൂടെ ലണ്ടനിലെ സ്കൂളിൽ അഡ്മിഷൻ എടുത്ത കാര്യം നീരവ് പഠിക്കുന്ന സ്കൂളിലെ ടീച്ചർ പറഞ്ഞതറിഞ്ഞ് സുമിത്രയോട് തന്നെ സഹായിക്കണമെന്ന് പറയുകയായിരുന്നു.

Kudumbavilakku Promo November 8

സുമിത്ര ഉടൻ തന്നെ സമ്പത്തിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. ശ്രീനിലയത്തിൽ സിദ്ധു സംസാരിച്ചതറിഞ്ഞ് ശരണ്യ വന്നതായിരുന്നു. പിന്നീട് സിദ്ധാർത്ഥിനോട് വേദികയെ സ്വീകരിക്കരുതെന്നും, സുമിത്ര നിന്നെ സഹായിച്ചതിൽ പല ഉദ്ദേശങ്ങളുണ്ടെന്നും, രണ്ടു പേർക്കും ഏട്ടനോട് പ്രതികാരമുള്ളതിനാൽ അവർ ഏട്ടനെ നശിപ്പിക്കുമെന്ന് പറയുകയാണ് ശരണ്യ. ഇത് കേട്ടതും കൈ ചലിക്കാതിരുന്ന സിദ്ധാർത്ഥ് കൈപൊക്കി ശരണ്യയെ തല്ലുകയായിരുന്നു.

ശരണ്യയും സരസ്വതിയും പറയുന്ന കാര്യങ്ങളൊക്കെ സുമിത്രയും വേദികയും കേൾക്കുന്നുണ്ടായിരുന്നു. സിദ്ധാർത്ഥ് തല്ലിയപ്പോൾ ശരണ്യ പൊട്ടിക്കരയുകയായിരുന്നു. ഏട്ടൻ എന്നെ തല്ലിയതിനാൽ ഇനി ഞാൻ ഈ വീട്ടിൽ വരില്ലെന്നും, ഈ വീട്ടിലെ കാര്യങ്ങൾ പറയാൻ അമ്മ ഇനി എന്നെ വിളിക്കരുതെന്നും പറഞ്ഞ് ശരണ്യ പോവുകയായിരുന്നു. ഇതോടെ ഇന്നത്തെ രസകരമായ പ്രൊമോ അവസാനിക്കുകയാണ്