ശ്രീനിലയത്തിലേക്ക് പുതിയ ഒരാളായി സിദ്ധു മടങ്ങി വരുന്നു!! സിദ്ധു വരുന്നതിനാൽ ശ്രീ നിലയം വിട്ടിറങ്ങി വേദിക; വേദികയോട് തന്റെ ലക്ഷ്യങ്ങൾ വെളിപ്പെടുത്തി അച്ചാച്ചൻ.!! | Kudumbavilakku Promo October 20

Kudumbavilakku Promo October 20: സീരിയൽ ആരാധകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്കിൽ വലിയ ട്വിസ്റ്റുകളാണ് നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥ് വൈദ്യശാലയിലെ ചികിത്സ കഴിഞ്ഞ് വരാനായെന്നും, അതിനിടയിൽ സിദ്ധാർത്ഥ് താമസിച്ചിരുന്ന വീട് ഒഴിഞ്ഞു കൊടുക്കുകയും ചെയ്യണം.

എന്നാൽ എൻ്റെ മകനെ ഞാൻ ഈ വീട്ടിൽ കൊണ്ടുവരുമെന്ന് പറയുകയാണ് ശിവദാസമേനോൻ. ഇത് കേട്ട് ഞെട്ടി നിൽക്കുകയായിരുന്നു സുമിത്രയും വേദികയും. സുമിത്ര ഈ കാര്യം റൂമിൽ പോയപ്പോൾ രോഹിത്തിനോട് പറയുകയാണ്. ഈ കാര്യത്തിൽ പുതിയൊരു തീരുമാനമെടുക്കാൻ സുമിത്രയ്ക്കും കഴിയുന്നില്ല. സിദ്ധാർത്ഥിനെ ഇവിടെ കൊണ്ടുവരേണ്ടെന്ന് പറയാൻ നമുക്കാവില്ല. പക്ഷേ,സിദ്ധാർത്ഥ് ഇവിടെ വന്നു കഴിഞ്ഞാൽ ധർമ്മസങ്കടത്തിലാവുന്നത് താനായിരുക്കും. സുമിത്ര തന്നെ തീരുമാനിക്ക് എന്താണ് ചെയ്യേണ്ടതെന്ന്.

Kudumbavilakku Promo October 20

വീട്ടിൽ നിന്ന് ഇറങ്ങണമെങ്കിൽ നമുക്ക് ഇറങ്ങാം. താൻ എന്താണെന്ന് ചെയ്യേണ്ടതെന്ന് പറയു. അപ്പോഴാണ് റൂമിൽ പലതും ആലോചിച്ച് വേദികനിൽക്കുന്നത്. സിദ്ധു ഇവിടെ വന്നു കഴിഞ്ഞാൽ ഞാൻ ഇവിടെ നിൽക്കുന്ന ശരിയല്ലെന്ന് തന്നെയാണ് വേദിക ചിന്തിക്കുന്നത്. അപ്പോഴാണ് പ്രതീഷിൻ്റെ ഫോൺ വരുന്നത്. അച്ഛന് നല്ല മാറ്റമുണ്ടെന്നും, അതു കൊണ്ട് ഇനിയുള്ള ദിവസങ്ങളിൽ നല്ല മാറ്റം കാണാം സാധിക്കുമെന്നാണ് പ്രതീഷ് പറയുന്നത്. ഇത് കേട്ടപ്പോൾ ശിവദാസമേനോന് വലിയ സന്തോഷമായി. അപ്പോഴാണ് വേദിക ബാഗൊക്കെയെടുത്ത് വരുന്നത്. എല്ലാവരും ഹാളിലിരുന്ന് സിദ്ധാർത്ഥിൻ്റെ മാറ്റത്തെ കുറിച്ച് പറഞ്ഞിരിക്കുമ്പോഴാണ് വേദിക ബാഗുമെടുത്ത് വരുന്നത് കാണുന്നത്. വേദിക എവിടെ പോവുന്നുവെന്ന് സുമിത്ര ചോദിച്ചപ്പോൾ, ഞാൻ വീട്ടിൽ പോവുകയാണെന്ന് പറയുകയാണ്.

ഇത് കേട്ട് സുമിത്ര വേദികയോടും പലതും പറയുന്നു. എന്നാൽ സിദ്ധു വരുമ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത് ശരിയല്ലെന്നാണ് വേദിക പറയുന്നത്.ഉടൻ തന്നെ ശിവദാസമേനോൻ വേദികയോട് പറഞ്ഞു. സിദ്ധു ഇവിടെ വരുന്നത് കൊണ്ടാണോ നീ ഈ വീട്ടിൽ നിന്ന് പോവുന്നതെങ്കിൽ, അച്ഛൻ വ്യക്തമായ കാരണം കൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും, കൂടാതെ അവന് ഇപ്പോൾ പോകാൻ സ്ഥലമില്ലാത്ത അവസ്ഥയുമാണെന്ന് മോൾക്ക് അറിയാമല്ലോ തുടങ്ങി പലതും പറഞ്ഞു. ഇതൊക്കെ കേട്ട് എന്ത് തീരുമാനമെടുക്കണമെന്നറിയാതെ വേദിക ബാഗുമെടുത്ത് അകത്തേക്ക് പോയി. സുമിത്രയും രോഹിത്തും ഇനി നമ്മൾ എന്തു ചെയ്യുമെന്നും ചിന്തിക്കുകയാണ്. അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്നത്തെ കുടുംബ വിളക്ക് പരമ്പരയുടേതുള്ളത്.