സിദ്ധുവിനെ സുമിത്ര പരിചരിക്കുന്നത് ഇഷ്ടപ്പെടാതെ രോഹിത്ത്!! സുമിത്രയെ ഞെട്ടിച്ച് രോഹിത്ത് ആ തീരുമാനം എടുക്കുന്നു; മകന്റെ അവസ്ഥയിൽ വേദനിച്ച് അച്ഛൻ.!! | Kudumbavilakku Promo October 5

Kudumbavilakku Promo October 5: കുടുംബ പ്രേക്ഷകർ കാത്തിരുന്ന് കാണുന്ന കുടുംബവിളക്കിൽ സിദ്ധാർത്ഥ് ആശുപത്രിയിൽ കഴിയുകയാണ്. സിദ്ധാർത്ഥിനെ കാണാൻ ചെന്ന ശിവദാസമേനോൻ വളരെ വിഷമത്തോടെ കരഞ്ഞുകൊണ്ട് മടങ്ങുന്നതാണ് കാണുന്നത്. അച്ഛനെയും കൊണ്ട് സുമിത്ര വീട്ടിലേക്ക് പോവുകയാണ്.

സരസ്വതിയമ്മ ശരണ്യയുടെ വീട്ടിൽ പോയി താമസിക്കാമെന്ന് കരുതിയെങ്കിലും, ശരണ്യ അമ്മയെ കൂട്ടാതെയാണ് പോയത്. സുമിത്രയാണെങ്കിൽ സിദ്ധുവിൻ്റെ കാര്യങ്ങൾ ഓർത്ത് വിഷമിച്ച് നിൽക്കുകയാണ്. പലതും ആലോചിച്ചു കൊണ്ട് സുമിത്ര നടക്കുകയാണ്. അപ്പോഴാണ് രോഹിത്ത് സുമിത്രയെ തിരയുന്നത്. പുറത്ത് നോക്കുമ്പോൾ സുമിത്ര പലതും ആലോചിച്ച് നിൽക്കുന്നതാണ് കാണുന്നത്.

Kudumbavilakku Promo October 5

ഉടൻ തന്നെ സുമിത്രയുടെ അടുത്ത് എത്തി തനിക്ക് എന്ത് പറ്റിയെന്നും, സിദ്ധാർത്ഥിൻ്റെ കാര്യമോർത്താണെങ്കിൽ താൻ എന്തിനാണ് ഇത്ര വിഷമിക്കുന്നതെന്നും, ആശുപത്രിയിൽ നമ്മൾ വൈസ് ചാൻസിലറെ ആക്കിയിട്ടുണ്ടല്ലോ തുടങ്ങി പല കാര്യങ്ങളും പറഞ്ഞെങ്കിലും സുമിത്ര ഒന്നും മറുപടി പറഞ്ഞില്ല. ശേഷം രോഹിത്ത് റൂമിലേക്ക് പോയി. ശിവദാസമേനോൻ സുമിത്രയോട് രോഹിത്ത് എന്താണ് പറഞ്ഞതെന്ന് ചോദിക്കുന്നു. ഞാൻ രോഹിത്തിനോട് ഒന്നും സംസാരിച്ചില്ലെന്ന് പറയുകയാണ് സുമിത്ര. സരസ്വതിയ്ക്കാണെങ്കിൽ ആശുപത്രിയിലെ കാര്യങ്ങൾ അറിയുകയും വേണം പക്ഷേ മകന് താങ്ങായി നിൽക്കാൻ കഴിയുകയുമില്ല. ശിവദാസമേനോനോട് ആശുപത്രിയിലെ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെങ്കിലും, അദ്ദേഹം സരസ്വതിയമ്മയെ വഴക്കു പറയുകയാണ്.

മകനു വേണ്ടി ഒന്നും ചെയ്യാൻ പറ്റുകയുമില്ലെന്നും, ഇവിടെ കിടന്ന് അഭിനയിക്കേണ്ടെന്ന് പറഞ്ഞ് വഴക്ക് പറഞ്ഞ് അയക്കുകയാണ്. രോഹിത്തിനാണെങ്കിൽ സുമിത്രയുടെ സിദ്ധാർത്ഥിനോടുള്ള അടുപ്പം ഒട്ടും ഇഷ്ടപ്പെടുന്നില്ല. സിദ്ധാർത്ഥിനെ ഓർത്ത് ടെൻഷനടിച്ച് സുമിത്രനിൽക്കുന്നത് രോഹിത്തിൻ്റെ മനസിനെ വല്ലാതെ വേദനിപ്പിക്കുകയാണ്. ആശുപത്രിയിലാണെങ്കിൽ ബോധമില്ലാതെ കിടക്കുന്ന സിദ്ധുവിനെ കണ്ട് അനുകമ്പ തോന്നുകയാണ് നഴ്സുമാർക്ക്. ഇയാളെ ഇവിടെ നിന്ന് മാറ്റാൻ സാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുന്നുമുണ്ട്. അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്ന് കുടുംബ വിളക്കിൽ നടന്നിരിക്കുന്നത്.