ശത്രുക്കൾക്ക് മുന്നിൽ ആ വജ്രായുധവുമായി സുമിത്ര!! സുമിത്രയെ കാണാൻ വന്ന രോഹിത്തിന്റെ പെങ്ങൾക്ക് കനത്ത തിരിച്ചടി; ഒറ്റപ്പെട്ടുപോയ സ്വരമോൾ ഇനി സുമിത്രയ്ക്കരികിൽ.!! | Kudumbavilakku Serial Promo December 11

Kudumbavilakku Serial Promo December 11: ഏഷ്യാനെറ്റ് പ്രേക്ഷകർ 3 വർഷത്തോളമായി കാത്തിരുന്നു കണ്ട ഇഷ്ട പരമ്പരയായിരുന്നു കുടുംബവിളക്ക്. ഇപ്പോൾ 6 വർഷത്തിനുശേഷമുള്ള രസകരമായ എപ്പിസോഡുകളാണ് നടക്കുന്നത്. 6 വർഷത്തോളം കോമയിൽ കിടന്ന സുമിത്ര ജീവിതത്തിലേക്ക് തിരിച്ച് വന്നപ്പോൾ, രോഹിത്തിൻ്റെയും, അമ്മയുടെയും മരണവുമൊക്കെ സുമിത്രയെ ആകെ വിഷമത്തിലാക്കി.

അപ്പോഴാണ് പല സത്യങ്ങളും അറിഞ്ഞ പൂജ, സ്വന്തം തറവാട്ട് വീട്ടിൽ നിന്ന് മാറി താമസിക്കാൻ ഒരുങ്ങുകയായിരുന്നു. ദീപു സുമിത്രയ്ക്ക് ഒരു വാടക വീട് കണ്ടെത്തി കൊടുത്തു. പൂജയും സുമിത്രയും കൂടി വാടക വീട്ടിലേക്ക് താമസം മാറി. പൂജ ജോലിയ്ക്ക് പോകുന്നതിനാൽ സുമിത്രയ്ക്കും എന്തെങ്കിലും ജോലി വേണമെന്ന് തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് രോഹിത്തിൻ്റെ പെങ്ങൾ രഞ്ജിത സുമിത്രയുടെ വിവരങ്ങളൊക്കെ അറിഞ്ഞതിനാൽ ആകെ ടെൻഷനിലാണ്. ശ്രീനിലയവും, രോഹിത്തിൻ്റെ സ്വത്തുക്കളൊക്കെ രഞ്ജിത കൈക്കലാക്കിയതിനാൽ സുമിത്രയുടെ ഈ തിരിച്ചുവരവ് തനിക്ക് ബുദ്ധിമുട്ടാവുമോ എന്ന് രഞ്ജിതയ്ക്ക് സംശയമുണ്ട്.

Kudumbavilakku Serial Promo December 11

അപ്പോഴാണ് സുമിത്ര തനിക്കൊരു വരുമാന മാർഗ്ഗം എന്നു കരുതി വീട്ടിൽ തന്നെ സംഗീതസ്കൂൾ തുടങ്ങാൻ തീരുമാനിച്ചു.അങ്ങനെ ബോഡൊക്കെ വച്ച് സുമിത്ര സംഗീത ക്ലാസ് തുടങ്ങി. തുടങ്ങിയ ശേഷം നിരവധി മക്കളെ സുമിത്രയ്ക്ക് സംഗീതം പഠിപ്പിക്കാൻ കിട്ടുകയുണ്ടായി. അപ്പോഴാണ് സന്ധ്യവന്ന് സ്വരമോളെ ഡാൻസ് ക്ലാസിന് ചേർക്കുന്നത്. തൻ്റെ മകൻ്റെ കുഞ്ഞാണെന്ന് മനസിലാവാത്ത സുമിത്ര സ്വരമോളോട് വലിയ സ്നേഹത്തിലാണ് പെരുമാറുന്നത്. കുട്ടികൾ പാട്ട് പാടുമ്പോൾ സ്വര മോൾ വളരെ വിഷ്ത്തോടെ ഒരു ഭാഗത്ത് ഇരിക്കുകയാണ്.ഇത് കണ്ട് സുമിത്ര സ്വര മോളോട് പലതും ചോദിക്കുന്നു.

അപ്പോഴാണ് സ്വരമോൾ എനിക്കാരുമില്ലെന്നും, കഥ പറഞ്ഞു തരാനൊന്നും തനിക്കാരുമില്ലെന്ന് പറഞ്ഞപ്പോൾ, ടീച്ചറമ്മയ്ക്കും ആരുമില്ലെന്ന് പറയുകയാണ് സുമിത്ര. പിന്നീട് സുമിത്രയും സ്വരമോളും നല്ല സ്നേഹത്തിലാവുകയായിരുന്നു. അങ്ങനെയിരിക്കെയാണ് രഞ്ജിത സുമിത്രയുടെ വീട്ടിൽ വരികയായിരുന്നു. സുമിത്രയ്ക്ക് ഇത് ആരാണെന്ന് മനസിലാവുന്നുണ്ടായിരുന്നില്ല. അങ്ങനെ സുമിത്രയും രഞ്ജിതയും കൂടി ആദ്യമായി കണ്ടുമുട്ടുകയാണ്. സുമിത്ര രഞ്ജിതയെ വിളിച്ച് അകത്ത് കയറ്റുന്നു. അത്തരത്തിൽ വ്യത്യസ്ത കഥയാണ് കുടുംബ വിളക്കിൽ നടക്കുന്നത്.