സുമിത്രയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം നൽകാൻ ആവാതെ വക്കീൽ!! പൊരുതാൻ ഉറച്ച് രഞ്ജിതയുടെ പുതിയ നീക്കം; സ്വരമോളെ കാണാതെ ആയതിനു പിന്നിൽ ആരായിരിക്കും.?? | Kudumbavilakku Serial Promo December 29

Kudumbavilakku Serial Promo December 29: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വ്യത്യസ്തമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വക്കീൽ രഞ്ജിതയുടെ വീട്ടിൽ നിന്ന് സുമിത്രയെ വിളിക്കുന്നതായിരുന്നു. സുമിത്ര വക്കീലിനെ കാണാൻ വേണ്ടി ഓഫീസിൽ വരികയാണ്. ഇതൊക്കെ കേട്ട് രഞ്ജിത വക്കീലിൻ്റെ കൈയിലാണ് എല്ലാമെന്നും, അവൾ എന്താണ് പറയുന്നതെന്ന് കേൾക്കൂ എന്ന് പറയുന്നു. അപ്പോഴാണ് സുമിത്ര വക്കീലിനെ കാണാൻ പോകാൻ ഒരുങ്ങുന്നത്.

എന്നാൽ ഈ കാര്യം ദീപുവിനോട് പറഞ്ഞപ്പോൾ ദീപു ചേച്ചി വക്കീലിനെ കണ്ടിട്ട് കാര്യമൊന്നുമില്ലെന്നു പറഞ്ഞപ്പോൾ, എന്തു തന്നെയായാലും എനിക്ക് വക്കീലിനെ കണ്ട് സംസാരിക്കണമെന്നും, ഇന്നലെ ഞാൻ വിളിച്ചപ്പോൾ ഫോൺ കട്ടായിപ്പോയെന്നും, ഇന്ന് അദ്ദേഹം വിളിച്ച് 2 മണിക്ക് കാണാമെന്ന് പറഞ്ഞിട്ടുണ്ടെന്നും, നമുക്ക് അദ്ദേഹത്തെ കാണാൻ പോകണമെന്നും, നീ എൻ്റെ കൂടെ വരണം എന്ന് പറഞ്ഞ് സുമിത്രയും ദീപുവും വക്കീലിനെ കാണാൻ പോവുന്നു.

Kudumbavilakku Serial Promo December 29

പിന്നീട് കാണുന്നത് അനന്യയുടെ വീടാണ്. വിശ്വത്തിൻ്റെ അടുത്തേക്ക് വെപ്രാളപ്പെട്ട് ഓടി വരികയാണ് പ്രേമ. സ്വരയുടെ സ്കൂളിൽ നിന്നും വിളിച്ചിരുന്നെന്നും, എന്നാൽ സ്വര സ്കൂളിലില്ലെന്നാണ് അവർ പറഞ്ഞതെന്നും പറയുകയാണ് പ്രേമ.ഇത് കേട്ട് പ്രേമയും വിശ്വവും ആകെ ടെൻഷനടിക്കുകയാണ്.ഉടൻ തന്നെ രണ്ടു പേരും കൂടി കുഞ്ഞിനെ തേടി പുറപ്പെടുന്നു. എന്നാൽ സ്വരമോൾ സന്ധ്യയെ അന്വേഷിച്ചാണ് സ്കൂളിൽ നിന്നും പോയത്. സന്ധ്യയുടെ വീട് മനസിലാക്കി സ്വര സന്ധ്യയുടെ വീട്ടിൽ പോവുകയായിരുന്നു. അപ്പോഴാണ് സുമിത്രയും ദീപുവും വക്കീലിൻ്റെ ഓഫീ ലേക്ക് എത്തുകയാണ്.

പിന്നീട് സുമിത്രയും ദീപുവും കൂടി രോഹിത്തിൻ്റെ വിൽപത്രത്തിൻ്റെ കാര്യം ചോദിക്കുകയാണ്. രോഹിത്ത് പറഞ്ഞതിനു ശേഷം ആണ് ഞാൻ വിൽപത്രം തയ്യാറാക്കിയതെന്ന് സുമിത്രയോട് വെപ്രാളപ്പെട്ടുകൊണ്ട് വക്കീൽ പറഞ്ഞു. വക്കീലിൻ്റെ മുഖം കണ്ട് സുമിത്രയ്ക്ക് കാര്യം മനസിലായിരുന്നു. പക്ഷേ, ഒന്നും പറയാതെ ചിരിച്ചു കൊണ്ട്, നമ്മൾ പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങി. പിന്നീട് കാണുന്നത് പൂജയും അപ്പുവും ബൈക്കിൽ നിന്നിറങ്ങി പൂജ ഓഫീസിലേക്ക് പോയി. ഇത് ദൂരെ നിന്ന് പങ്കജ് കാണുന്നുണ്ടായിരുന്നു. അപ്പുവിനോട് യാത്ര പറഞ്ഞ് പൂജ ഓഫീസിലെത്തിയപ്പോൾ അവിടെ എല്ലാവരും കൂടി നിൽക്കുകയാണ്. എന്താണ് പ്രശ്നമെന്നറിയാതെ പൂജ ഓഫീസിലേക്ക് കയറി ചെന്നു. ഓഫീസർമാരിൽ പലരും പൂജയെ നോക്കി പലതും പറയുന്നുണ്ട്. പൂജ കാര്യമൊന്നും മനസിലാവാതെ നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.