കാലങ്ങളായി കോമയിലായിരുന്ന സുമിത്ര എഴുന്നേൽക്കുന്നു!! അവസാനമായി തന്റെ ജീവിതത്തിൽ ഉണ്ടായത് സുമിത്ര ദീപുവിനെ അറിയിക്കുന്നു; കുടുംബവിളക്കിലെ ആ കുട്ടി ആരായിരിക്കും.?? | Kudumbavilakku Serial Promo December 5

Kudumbavilakku Serial Promo December 5: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് ആയിരം എപ്പിസോഡ് കഴിഞ്ഞപ്പോൾ ആറു വർഷത്തിനുശേഷമുള്ള കഥയാണ് കാണുന്നത്. രണ്ടാം ഭാഗമായാണ് ഇപ്പോൾ കുടുംബ വിളക്ക് എപ്പിസോഡുകൾ വരുന്നത്. ഇന്നലെ ആദ്യ എപ്പിസോഡിൽ അബോധാവസ്ഥയിലായി ആശുപത്രിയിൽ കഴിയുന്ന സുമിത്രയെയാണ്.

എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്രയ്ക്ക് ബോധം വന്നിരുന്നു. ബോധം വന്നശേഷം സുമിത്ര കുടുംബത്തെ കുറിച്ച് അന്വേഷിക്കുകയാണ്. വളരെ സന്തോഷത്തിൽ സീമ ഡോക്ടർ ദീപുവിനെ വിളിക്കുകയാണ്. ദീപു പെട്ടെന്ന് ആ കോൾ ശ്രദ്ധിച്ചില്ല. അപ്പോഴാണ് ചിത്ര വന്ന് ഇത് ആശുപത്രിയിൽ നിന്നുള്ള കോളാണെന്ന് പറയുന്നത്. ഉടൻ ദീപു ഫോണെടുത്തപ്പോൾ സുമിത്രയ്ക്ക് ബോധം വന്ന കാര്യം പറയുന്നത്. ഇത് കേട്ട ദീപു ചിത്രയോടു പറയുകയും രണ്ടു പേരും കൂടി ആശുപത്രിയിലേക്ക് പുറപ്പെടുകയാണ്.

Kudumbavilakku Serial Promo December 5

അപ്പോഴാണ് സുമിത്ര സീമ ഡോക്ടറോട് മക്കളെ കുറിച്ചും, മരുമക്കളെ കുറിച്ചൊക്കെ സംസാരിക്കുന്നത്. അപ്പോഴാണ് ദീപുവും ചിത്രയും വരുന്നത്. ദീപുവിനെയും ചിത്രയെയും കണ്ടതും സുമിത്രയ്ക്ക് വളരെ സന്തോഷമായി. ചിത്രയോടും ദീപുവിനോടും പല കാര്യങ്ങളും ചോദിക്കുന്നതിനിടയിൽ നമ്മുടെ അമ്മയെവിടെ എന്ന് ചോദിക്കുകയാണ്. അത് കേട്ടപ്പോൾ ദീപുവിനും ചിത്രയ്ക്കും ഒന്നും പറയാനാവുന്നില്ല. എല്ലാം പറയാമെന്നും, ചേച്ചി ആദ്യം ഒന്ന് ഓക്കെയാവട്ടെ എന്ന് പറയുകയാണ് ദീപു. എൻ്റെ മനസിൽ നമ്മൾ അവസാനമായി ഒരു യാത്ര പോയപ്പോൾ ഉണ്ടായ ഒരു ആക്സിഡണ്ട് മാത്രമാണ് ഓർമ്മയിലുള്ളതെന്നും, പിന്നീട് 6 വർഷം ഞാൻ ഇവിടെയാണെന്ന് കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും പറയുകയാണ് സുമിത്ര.

പൂജയും രോഹിത്തും ഇപ്പോൾ എവിടെയാണെന്നും, എൻ്റെ മക്കളൊക്കെ എവിടെയാണെന്നും, എൻ്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അനുവിനും അനുരുദ്ധിൻ്റെയും ഒരു കുഞ്ഞിനെ കാണമെന്നതൊക്കെ വിഷമത്തോടെ സുമിത്ര പറയുകയാണ്. അപ്പോഴാണ് ഒരു പെൺകുട്ടി അമ്മയുടെ കൂടെ സോഫ്റ്റ് ടോയി എടുത്തു കളിക്കുന്നത്. അമ്മയും കുഞ്ഞും തമ്മിലുള്ള കൊഞ്ചി കളിയിലൂടെയാണ് ഇന്നത്തെ പ്രൊമോ അവസാനിക്കുന്നത്.