പ്രേക്ഷകരെ സർപ്രൈസ് നിർത്തി പൂജയുടെ എൻട്രി 😱😱വേദികയുടെ കരവലയത്തിൽ നിന്നും രക്ഷപെടാൻ സിദ്ധുവിനാകുമോ??

ആ സർപ്രൈസ് വെളിച്ചത്തു വരാൻ ഇനി എത്ര സമയമെടുക്കും? ഇത് പ്രേക്ഷകരുടെ ചോദ്യമാണ്. പ്രേക്ഷകപ്രിയപരമ്പര കുടുംബവിളക്കിൽ പുതിയൊരു സർപ്രൈസുമായി രംഗത്തെത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരിടവേളയ്ക്ക് ശേഷം ശ്രീനിലയത്തിലേക്ക് തിരിച്ചെത്തുകയാണ് പൂജ. എന്നാൽ ഇത് വെറും ഒരു വരവല്ല, എന്തോ ഒരു വലിയ സർപ്രൈസ് വാർത്തയും കൊണ്ടാണ് പൂജ ഇത്തവണ ശ്രീനിലയത്തിൽ എത്തിയിരിക്കുന്നത്.

പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിലാണ് രോഹിത്തും മകൾ പൂജയും ശ്രീനിലയത്തിൽ ഒരുമിച്ചെത്തുന്നത്. ശിവദാസമേനോനും അനുവും ഉൾപ്പെടെ പലരും ചോദിച്ചുകഴിഞ്ഞു, ഇനിയും പുറത്തു പറയാത്ത ആ സർപ്രൈസ് എന്താണെന്ന്…. പ്രേക്ഷകരും ഇപ്പോൾ അതുതന്നെയാണ് ചോദിക്കുന്നത്. എന്തായിരിക്കും പൂജയ്ക്ക് പറയാനുണ്ടാവുക? അതേസമയം രോഹിത്തിന് സുമിത്രയോടുള്ള പ്രണയം ശ്രീനിലയത്തിൽ ഉടൻതന്നെ ഒരു ഞെട്ടിക്കുന്ന വാർത്തയായി എത്തും എന്നത് ഉറപ്പാണ്. എന്നാൽ ആ ഞെട്ടലിന് വലിയ ആയുസുണ്ടാവില്ല.

കാരണം സുമിത്രയും രോഹിത്തും ഒന്നിക്കുന്നതിൽ ശ്രീനിലയത്തുകാർക്ക് സന്തോഷം മാത്രമേ ഉണ്ടാവാൻ സാധ്യത ഉള്ളൂ….സുമിത്രക്ക് നല്ലൊരു ജീവിതം ഉണ്ടാവാൻ അത്രയും ആഗ്രഹിക്കുന്നവരാണ് ശിവദാസമേനോനും കുടുംബവും. ഇതിനിടയിൽ സിദ്ധു മക്കളോട് മാപ്പ് പറയുന്നുണ്ട്. മദ്യപിച്ച് ലക്കുകെട്ട് റോഡിൽ കിടക്കുകയും സുമിത്രയുടെ സഹായത്തോടെ കഴിഞ്ഞ ദിവസം വീട്ടിലേക്ക് എത്തേണ്ടി വരികയും ചെയ്ത അവസ്ഥയിലാണ് സിദ്ധു.

എന്നാൽ ഇനി ഇങ്ങനെയൊരു അവസ്‌ഥ ഉണ്ടാവില്ലെന്ന് മക്കൾക്ക് ഉറപ്പു കൊടുക്കുകയാണ് സിദ്ധു. വേദികയുടെ കരവലയത്തിൽ നിന്ന് എങ്ങനെയെങ്കിലും ഒന്ന് കുതറി രക്ഷപ്പെടണം എന്ന് മാത്രമാണ് ഇപ്പോൾ സിദ്ധു ആഗ്രഹിക്കുന്നത്. എന്നാൽ വേദികയിൽ നിന്ന് രക്ഷപെട്ട് സിദ്ധു തിരികെ വരുമ്പോഴേക്കും രോഹിത്തും സുമിത്രയും തമ്മിലുള്ള വിവാഹം ശ്രീനിലയത്തുകാർ ഉറപ്പിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്!!!നടി മീര വാസുദേവ് നായികയായി തിളങ്ങുന്ന കുടുംബവിളക്ക് പരമ്പര റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Comments are closed.