ബെർത്ത്ഡേ ആഘോഷത്തിനിടയിൽ ആ തുറന്നുപറച്ചിലുമായി പൂജ..!! പൂജയാകും ഇനി സുമിത്രയുടെ ജീവിതത്തിലെ വിലങ്ങുതടി!!

കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് നടി മീരാ വാസുദേവ് നായികയായെത്തുന്ന കുടുംബവിളക്ക്. ഒട്ടേറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. കുടുംബജീവിതത്തിൽ സംഭവിക്കുന്ന അത്യന്തം നിർണായകമായ സംഭവങ്ങളാണ് പരമ്പര പ്രേക്ഷകർക്കു മുമ്പിൽ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതമാണ് പരമ്പരയുടെ പശ്ചാത്തലം. ഓഫീസിലെ സഹപ്രവർത്തകയ്ക്കൊപ്പം ഒരു ജീവിതം ആരംഭിച്ചതോടെ സിദ്ധാർത്ഥ് സുമിത്രയെ ഉപേക്ഷിക്കുകയായിരുന്നു.

പിന്നീടങ്ങോട്ട് തളരാതെ സുമിത്ര മുന്നോട്ട് നടന്നു നീങ്ങി..അവിടെവച്ചാണ് രോഹിത് എന്ന തൻറെ പഴയ സുഹൃത്തിനെ സുമിത്ര കണ്ടുമുട്ടുന്നത്. സിദ്ധാർഥ് വേദികയുമായി ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോയെങ്കിലും ഇപ്പോൾ അവരുടെ ദാമ്പത്യം തകർന്നിരിക്കുകയാണ്. വേദികയിൽ നിന്നും എങ്ങനെയെങ്കിലും മോചിതനായാൽ മതി സിദ്ധുവിന്. അതേസമയം സുമിത്രക്ക് താങ്ങും തണലുമായി നിന്ന രോഹിത് സുമിത്രയോട് അടുക്കാൻ ആഗ്രഹിക്കുകയാണ്. മാത്രമല്ല രോഹിത്തിന്റെ മകൾ പൂജക്കും സുമിത്രയെ വലിയ കാര്യമാണ്.

പൂജയുടെ ബർത്ത്ഡേ ആഘോഷവേദിയിലാണ് ഇപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു സംഭവം നടക്കുന്നത്. ബർത്ത് ഡേ ദിനത്തിൽ തനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ല എന്നാണ് പൂജ പറയുന്നത്. ബെർത്ത്ഡേ ദിവസം എന്നുപറയുമ്പോൾ അത് തന്റെ അമ്മയുടെ ഓർമ്മദിനം കൂടിയാണ്. ഇപ്പോൾ അമ്മയുടെ ഓർമ്മകളും അമ്മയുടെ ആ പുഞ്ചിരിയുമൊക്കെ സുമിത്രയിലാണ് വന്നുനിൽക്കുന്നതെന്ന് പൂജ എടുത്തുപറയുന്നത്.

എന്താണെങ്കിലും പൂജയുടെ വികാരനിർഭരമായ ഈ വാക്കുകൾ കുടുംബവിളക്ക് പരമ്പരയുടെ ഇനിയങ്ങോട്ടുള്ള എപ്പിസോഡുകൾ മുന്നോട്ടുനയിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നടി ചിത്ര ഷേണായി നിർമ്മിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ മുൻപന്തിയിലാണ് പരമ്പര. മീര വാസുദേവിനൊപ്പം കെ കെ മേനോൻ, ശരണ്യ ആനന്ദ്, എഫ് ജെ തരകൻ, ദേവി മേനോൻ, ആനന്ദ് നാരായൺ, നൂബിൻ തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നു.

Comments are closed.