സങ്കടം താങ്ങാനാവാതെ ലക്ഷ്മിപ്രിയ😮😮കണ്ണുകൾ നിറഞ്ഞൊഴുകുന്നു😮റോബിനെ പിന്തുണച്ച ലക്ഷ്മിപ്രിയ രക്ഷപ്പെടുമോ??!!!

ബിഗ്ഗ്‌ബോസ് പ്രേക്ഷകരുടെ കണ്ണ് നനയിച്ചുകൊണ്ടുള്ള ഒരു എപ്പിസോഡ്. അങ്ങനെയൊരു എപ്പിസോഡിന്റെ പ്രൊമോയാണ് ഇപ്പോൾ ചാനൽ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കോൾ സെന്റർ ടാസ്ക്കിൽ എതിർപക്ഷം ലക്ഷ്മിപ്രിയ എന്ന മത്സരാർത്ഥിയെ പി ച്ചി ച്ചീന്തുകയായിരുന്നു.

ബിഗ്ഗ്‌ബോസ് വീട്ടിൽ ഫേക്ക് ആയി നിൽക്കുന്ന മത്സരാർത്ഥി, നാടകം കളിച്ചുകൊണ്ടിരിക്കുന്നയാൾ, ഏറ്റവും കൂടുതൽ പേയ്മെന്റ് വാങ്ങി ബിഗ്ഗ്‌ബോസ് വീട്ടിലെത്തി എന്ന് എപ്പോഴും പറയുന്നയാൾ, ഒരു പുരുഷമത്സരാർത്ഥിയോട് നിങ്ങൾക്ക് പ്രസവിക്കാൻ കഴിയുമോ എന്നും നിങ്ങൾക്ക് ആർത്തവം ഉണ്ടാകാറുണ്ടോ എന്നുമൊക്കെ ചോദിച്ച മത്സരാർത്ഥി .ഇത്തരത്തിൽ ഒത്തിരി വിമർശനങ്ങളാണ് ലക്ഷ്മിപ്രിയക്ക് നേരെ ഉയർന്നുവന്നത്. കോൾ സെന്റർ ജീവനക്കാരിയായി അഭിനയിച്ചുതകർത്ത ലക്ഷ്മിപ്രിയ തനിക്ക് നേരെ വന്ന എല്ലാ ആയുധങ്ങളെയും പ്രഹരങ്ങളെയും നിറഞ്ഞ പുഞ്ചിരി കൊണ്ട് നേരിടുകയായിരുന്നു.

എന്നാലിപ്പോൾ വീട്ടിൽ ഏറെ വേദനയോടെ പൊട്ടിക്കരയുന്ന ലക്ഷ്മിപ്രിയയെയാണ് പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്. ധന്യ കൂടി ലക്ഷ്മിക്കെതിരെ സംസാരിച്ചതും വീട്ടിൽ ഒരു ചർച്ചാവിഷയമായിട്ടുണ്ട്. ധന്യയുടെ കൂറുമാറ്റം പ്രേക്ഷകർക്കിടയിലും വലിയ സംസാരങ്ങൾക്ക് കളമൊരുക്കിയിട്ടുണ്ട്. ടാസ്ക്കിന്റെ ഭാഗമായാണെങ്കിലും ഇപ്പോൾ ലക്ഷ്മിപ്രിയക്കും ദിൽഷക്കുമൊക്കെ എതിരെ ശക്തമായി സംസാരിച്ചിരിക്കുകയാണ് ധന്യ. മാത്രമല്ല മുമ്പ് ഡോക്ടർ റോബിൻ വിഷയത്തിൽ അദ്ദേഹത്തെ പിന്തുണച്ച ധന്യയുടെ ഉള്ളിലിരുപ്പ് ഇപ്പോൾ പ്രേക്ഷകർക്ക് മനസിലാവുകയും ചെയ്തു. ഇനിയുള്ള ദിവസങ്ങൾ ഇങ്ങനെ തന്നെയാകും സംഭവിക്കുക.

സുഹൃത്തുക്കൾ എന്ന് വിചാരിക്കുന്നവർ തമ്മിൽ നന്നായി അകലും. അകലത്തിലുള്ളവർ ഒരുപക്ഷേ ഏറെ അടുത്തെന്നും വരാം. ഇന്നത്തെ എപ്പിസോഡിൽ ലക്ഷ്മിപ്രിയ പൊട്ടിക്കരയുകയാണ്. സങ്കടം താങ്ങാനാവാതെ, തനിക്ക് നേരെ പലരും പ്രയോഗിക്കുന്ന അസ്ത്രങ്ങളുടെ മുന കൊണ്ട് വേദനിച്ച് പാവം ലക്ഷ്മിപ്രിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ഇങ്ങനെ പോയാൽ ഇത്തവണയും ലക്ഷ്മിപ്രിയക്ക് ജയിൽ വസ്ത്രം അണിയേണ്ടിവരുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.ഡോക്ടർ റോബിനെ ഏറെ പിന്തുണച്ച ഒരു മത്സരാർത്ഥി കൂടിയാണ് ലക്ഷ്മിപ്രിയ.

Comments are closed.