ബിഗ്ഗ്‌ബോസ് ഷോയ്ക്ക് കർട്ടൻ വീണപ്പോൾ ബ്ലെസ്ലിയുടെ കപടമുഖം പുറത്തുവീണു😮😮😮തിരശീല വീണപ്പോൾ തന്നെ ബ്ലെസ്ലി ചെയ്ത പണി കണ്ടോ ?? കൂടുതൽ കളിച്ചാൽ വീഡിയോ പുറത്തുവിടുമെന്ന് ലക്ഷ്മിപ്രിയ!!!!

ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസണിൽ റണ്ണറപ്പായ മത്സരാർത്ഥിയായിരുന്നു ബ്ലെസ്ലി. വ്യത്യസ്തമായ പ്രകടനം കാഴ്ചവെക്കുക വഴി ഒട്ടേറെ ആരാധകരെ താരം നേടി. വേറിട്ട ആശയങ്ങൾ, അത് വേറിട്ട രീതിയിൽ പറഞ്ഞുവെക്കുന്ന ഒരു പ്രത്യേകതരം ഗെയിം സ്ട്രാറ്റജി ആയിരുന്നു ബ്ലെസ്ലി ബിഗ്‌ബോസ് ഷോയിലുടനീളം സ്വീകരിച്ചത്. ലഹരിക്കെതിരെ സന്ദേശം, യോഗയും ധ്യാനവും പ്രോൽസാഹിപ്പിക്കൽ, സ്ത്രീധനം നിർത്തി പുരുഷധനം കൊണ്ടുവരിക തുടങ്ങിയ ആശയങ്ങളുമായിട്ടായിരുന്നു ബ്ലെസ്ലിയുടെ ബിഗ്ഗ്‌ബോസ് യാത്ര.

എന്നാൽ ബിഗ്‌ബോസ് വീട്ടിൽ ബ്ലെസ്ലിയുടെ കപടമുഖമാണ് കണ്ടത് എന്ന തരത്തിൽ കൂടുതൽ ആളുകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയ ചില കാര്യങ്ങൾ ലൈവിൽ വന്ന് തുറന്നുപറഞ്ഞിരുന്നു. മദ്യപാനവും സിഗരറ്റ് വലിയും ആരോഗ്യത്തിന് ഹാനികരം എന്ന് ഉറക്കെ വിളിച്ചുപറഞ്ഞോണ്ടിരുന്ന പൂച്ച സന്യാസി, ഷോയുടെ കർട്ടൻ വീണപ്പോൾ തന്നെ എന്താണ് കാണിച്ചുകൂട്ടിയത് എന്ന് താൻ കണ്ടതാണ് എന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. തന്റെ ഫോണിൽ അതിന്റെ വീഡിയോ കിടപ്പുണ്ടെന്നും അത് കൊണ്ട് സൂക്ഷിച്ച് മതിയെന്നുമാണ് ലക്ഷ്മി പറഞ്ഞത്.

തന്നോട് കളിച്ചാൽ താൻ ആ വീഡിയോ എല്ലാവർക്കുമായി കാണിച്ചുകൊടുക്കുമെന്നും താരം പറയുന്നു. ബിഗ്ഗ്‌ബോസ് ഗ്രാൻഡ് ഫിനാലെക്ക് ശേഷം നിമിഷയും ഇത്തരത്തിൽ ഒരു സൂചന പ്രേക്ഷകർക്ക് നൽകിയിരുന്നു. ഗ്രാൻഡ് ഫിനാലെ ഷൂട്ട് കഴിഞ്ഞ് നടത്തിയ പാർട്ടിയിൽ ബ്ലെസ്ലി സിഗരറ്റ് വലിച്ചു എന്നാണ് നിമിഷ പറഞ്ഞത്. സിഗരറ്റ് വലിക്കുന്നതിൽ തെറ്റുണ്ട് എന്നതിനല്ല,

താൻ അത് ചെയ്യാറില്ല എന്നും ആരും അത് ചെയ്യരുത് എന്നും പറഞ്ഞ് ഷോയ്ക്കകത്ത് മൊത്തത്തിൽ ഒരു പുകപടലം ഉണ്ടാക്കിവെച്ചിട്ട് കർട്ടൻ വീണ ഉടനെ സിഗരറ്റ് എടുത്ത് തിരുകിയില്ലേ എന്നാണ് നിമിഷ ഉൾപ്പെടെ ഉള്ളവർ ചോദിച്ചത്. ദിൽഷയുടെ ഒരഭിമുഖത്തിൽ പറഞ്ഞത്, കർട്ടൻ വീണപ്പോൾ ബ്ലെസ്ലി ആദ്യം വന്ന് കാലുപിടിച്ചു എന്നാണ്, തന്റെ പെരുമാറ്റം ബാഡ് ആയി തോന്നിയെങ്കിൽ പോലും പുറത്ത് അത് പറയരുതെന്ന്. ഇതെല്ലം കൂട്ടിവായിച്ചാണ് ഇപ്പോൾ ബ്ലെസ്ലി എന്ന മത്സരാർത്ഥിയെ പ്രേക്ഷകർ ഷോയ്ക്ക് ശേഷം വിലയിരുത്തുന്നത്.

Comments are closed.