ഡോക്ടർ റോബിൻ കനിവിന്റെ ആൾരൂപം!!!റോബിൻ മച്ചാന്റെ ആരും അറിയാത്ത കഥയുമായി ലക്ഷ്മിപ്രിയ :താരം പങ്കുവെച്ച വീഡിയോ കണ്ടോ!!! ഇതൊക്കെയാണ് കണ്ടുപഠിക്കേണ്ടതെന്ന് സോഷ്യൽ മീഡിയ

ബിഗ്ഗ്‌ബോസ് മലയാളം പ്രേക്ഷകർക്ക് മാത്രമല്ല, ഇന്ന് മലയാളികൾക്ക് മൊത്തത്തിൽ ഏറെ പ്രിയപ്പെട്ട ഒരു മുഖം തന്നെയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണന്റേത്. ഏതുനേരവും ഒച്ചവെക്കുന്ന, കലിപ്പിന്റെ അങ്ങേയറ്റം പോകുന്ന, മുൻകോപക്കാരനായ, ദേഷ്യം വന്നാൽ പരിസരം നോക്കാതെ പ്രതികരിക്കുന്ന… ഇങ്ങനെയൊക്കെയുള്ള കുറച്ച് ഇമേജുകൾ ഇതിനോടകം തന്നെ ഡോക്ടർക്ക് മേൽ ചാർത്തിവെച്ചിട്ടുണ്ട് സോഷ്യൽ മീഡിയ. എന്നാൽ അതിനുമപ്പുറത്ത് നമ്മൾ അറിയാത്ത ചില കഥകളുണ്ട് ഡോക്ടർ റോബിന്.

ബിഗ്ഗ്‌ബോസ് വീട്ടിൽ ഡോക്ടർ റോബിനെ ഏറെ പിന്തുണച്ചിരുന്ന ലക്ഷ്മിപ്രിയ ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഡോക്ടർ റോബിന്റെ ചില അറിയാക്കഥകൾ പങ്കുവെച്ചിരിക്കുകയാണ്. ബിഗ്ഗ്‌ബോസ് ഷോയിൽ നടന്ന ഒരു ടാസ്ക്കിൽ റോബിന്റെ മുഖശാസ്ത്രം ലക്ഷ്മിപ്രിയ പറയുന്ന സീനുണ്ട്. ആ സീൻ ചേർത്തുവെച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ “ഇതൊക്കെ എന്റെ ഉള്ളിലെ ദൈവം അവനെക്കുറിച്ച് പറയിപ്പിച്ചതായിരിക്കും.

അത്‌ ഒരു ഫണ്ണി ടാസ്ക്കായിരുന്നിട്ടും സത്യമായി. എന്റെ മോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തണം. എത്തുമെന്നുറപ്പ്. അമ്മ അനുഗ്രഹിക്കട്ടെ കുട്ടാ…” താരം പങ്കുവെച്ച വീഡിയോയിൽ അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം ഡോക്ടർ സമയം ചിലവഴിക്കുന്നത്, അവർക്ക് ഭക്ഷണം കൊടുക്കുന്നത്, അവരെ കെട്ടിപ്പിടിക്കുന്നത്, അവർക്ക് വസ്ത്രങ്ങൾ കൊടുക്കുന്നത്… അങ്ങനെ ഡോക്ടറുടെ ഉള്ളിലെ നല്ല മനസ് കാണിക്കുന്ന കുറച്ച് രംഗങ്ങളാണ് ആ വീഡിയോയിൽ കാണാൻ കഴിയുക.

ഭിന്നശേഷിക്കാരായ കുട്ടികൾക്കും രോഗം ബാധിച്ചവർക്കുമൊക്കെ ഒപ്പം ഡോക്ടർ സമയം ചിലവഴിക്കുകയാണ്. ശരിക്കും കനിവിന്റെ ആൾരൂപമാണ് റോബിനെന്നും ദൈവമാണ് തന്നെക്കൊണ്ട് ആ ടാസ്ക്കിൽ അങ്ങനെയൊക്കെ പറയിപ്പിച്ചതെന്നും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറഞ്ഞുവെക്കുകയാണ് ലക്ഷ്മിപ്രിയ. ലക്ഷ്മിപ്രിയ തന്നെയാണ് ഡോക്ടർ റോബിനെ ഷോയ്ക്കകത്ത് ഏറ്റവുമധികം സ്നേഹിച്ചത് എന്ന് വീണ്ടും സമ്മതിച്ചുപോവുകയാണ് ആരാധകർ.

Comments are closed.