റോബിന്റെ സപ്പോർട്ട് കണ്ടല്ല ഞാൻ സ്നേഹിച്ചത് 😱😱ദിൽഷക്ക്‌ ട്രോൾ! തു പ്പൽ വിവാദത്തിൽ തന്റെ പക്ഷവുമായി ലക്ഷ്മി പ്രിയ

ബിഗ്‌ബോസ് മലയാളം നാലാം സീസണിലെ നാലാം സ്ഥാനക്കാരിയാണ് ലക്ഷ്മിപ്രിയ. ശക്തമായ നിലപാടുകൾ കൊണ്ട് പ്രേക്ഷകമനം കവർന്ന ലക്ഷ്മിപ്രിയ ഒട്ടേറെ വിമർശനങ്ങൾ നേരിട്ടിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഷോയിലായിരുന്നപ്പോൾ സഹമത്സരാർത്ഥിയെ നോക്കി കാർക്കിച്ച് തുപ്പിയത്. ഷോ കഴിഞ്ഞിട്ടും ലക്ഷ്മിയുടെ ആ പ്രവൃത്തി പലരും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാലിപ്പോൾ ആ വിഷയത്തിൽ തന്റെ ശക്തമായ പ്രതികരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.

ലക്ഷ്മിപ്രിയയുടെ വാക്കുകൾ ഇങ്ങനെ. “എനിക്ക് ഞാനായി നില്ക്കാൻ മാത്രമേ അറിയൂ…അങ്ങനെയാണ് നൂറ് ദിവസവും ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നത്. ദേഷ്യം വന്നപ്പോൾ ദേഷ്യപ്പെട്ടു, ചിരിക്കാൻ തോന്നിയപ്പോൾ ചിരിച്ചു, ആഹാരം ഉണ്ടാക്കിക്കൊടുക്കാൻ തോന്നിയപ്പോൾ അത് ചെയ്തു, ഇണങ്ങിയും പിണങ്ങിയും നൂറ് ദിവസങ്ങൾ…..തുപ്പണം എന്ന് തോന്നിയപ്പോൾ തുപ്പി…അല്ലാതെ തുപ്പൽ ഞാൻ കുടിച്ചിറക്കാറില്ല….തുപ്പൽ വന്നാൽ തുപ്പുക തന്നെ ചെയ്യും.

എല്ലാവരും അങ്ങനെ തന്നെയാണ് ചെയ്യുക, ഞാനും അത് ചെയ്തു. ഇനിയിപ്പോൾ തല്ലണം എന്ന് തോന്നിയാൽ തല്ലുക തന്നെ ചെയ്യും. അവിടെ എന്നെപ്പോലെ ചവിട്ടി അരക്കപ്പെട്ട മറ്റൊരു സ്ത്രീയും ബിഗ്ഗ്‌ബോസ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഞാൻ ഒരാൾക്കു വേണ്ടിയും അടിമപ്പണി ചെയ്യാൻ പോയില്ല. ഒരു ഒറ്റയാൾ പോരാളിയായിരുന്നു ഞാൻ അവിടെ. എന്നെ ഇഷ്ടപ്പെടുന്നവർ എനിക്ക് വോട്ട് ചെയ്തു.

അത് കൊണ്ട് 100 ദിവസങ്ങൾ തികച്ചു. റോബിൻ എന്റെ അനിയൻ ആണെന്ന് വീട്ടിനകത്ത് വെച്ച് തന്നെ ഞാൻ പറഞ്ഞിരുന്നു. അല്ലാതെ ഷോ കഴിഞ്ഞിട്ട് റോബിന്റെ പുറത്തെ സപ്പോർട്ട് കണ്ടല്ല അത് പറഞ്ഞത്. റോബിൻ പുറത്തേക്ക് പോയപ്പോൾ ദിൽഷ അല്ല, ഞാൻ തന്നെയാണ് ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത്.” എന്തായാലും ലക്ഷ്മിപ്രിയയെ പിന്തുണക്കുന്ന ഒരു വലിയ പറ്റം ആരാധകർ ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഡോക്ടർ റോബിന്റെ ആരാധകരും ഇന്ന് ലക്ഷ്മിപ്രിയക്ക് പിന്തുണ നൽകുന്നവർ തന്നെ.

Comments are closed.