ഹാപ്പി ബർത്ത്ഡേ മാത്തൂ 😍😍😍ചെറുമകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ഹിറ്റ് സംവീധായകൻ

മകൾ ഐറിന്റെ മകൻ മാത്യുവിന്റെ ഒന്നാം പിറന്നാളിന് മനോഹരമായൊരു കുറിപ്പും ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ലാൽ ജോസ്. കുഞ്ഞു മാത്തുവിനൊപ്പം ലാൽ ജോസും ഭാര്യ ലീനയും ചേർന്നുള്ള ഫോട്ടോയും പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘അപ്പൂന്റെയും അമ്മൂന്റെയും ഒന്നാം പിറന്നാൾ, അപ്പയുടേയും’ മമ്മയുടേയും ആദ്യ പിറന്നാൾ, ചിറ്റയുടെ ആദ്യപിറന്നാൾ എന്നാണ് അദ്ദേഹം ചിത്രങ്ങൾക് അടിക്കുറിപ്പ് നൽകിയത് .

നിരവധിപ്പേർ മാത്തു എന്നു വിളിപ്പേരുള്ള മാത്യുവിന് പിറന്നാൾ ആശംസകളുമായെത്തിയിരുന്നു. തന്റെ മുപ്പതാം വിവാഹവാർഷിക ദിനത്തിലും ഭാര്യയ്ക്കും മാത്തുവിനുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ‘എടാ മാത്തൂ … അപ്പുവിന്റെയും അമ്മുവിന്റേയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്റെ മൂപ്പെത്തുന്നു എന്നാണ് അന്ന് കുറിച്ചത്. ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്…’ എന്നാണ് ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചത്.. ലാൽ ജോസിന് ഐറിൻ, കാതറീൻ എന്നീ രണ്ട് പെൺ മക്കളാണുള്ളത്. മൂത്ത മകൾ ഐറിന്റെ മകനാണ് മാത്യു. ഈ മലയാള സംവിധായകന്റെ ചിത്രങ്ങൾക്കെല്ലാം ആരാധകർ ഏറെയാണ്.

താരത്തിന്റെ വാർത്തയും സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ ഇടം നേടാറുണ്ട്. മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സംവിധായകൻ, നടൻ, നിർമ്മാതാവ്, എന്നിങ്ങനെ ലാൽ ജോസ് അറിയപ്പെട്ടു. മലയാള സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി തന്റെ കരിയർ ആരംഭിച്ച്, 1998-ൽ പുറത്തിറങ്ങിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ച്. കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ലാൽ ജോസ് സിനിമാ ജീവിതം ആരംഭിക്കുന്നത്.

1990 കളിൽ കമലിന്റെ ഒട്ടനവധി സിനിമകളിൽ ലാൽ ജോസ് പ്രവർത്തിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ (1999), മീശ മാധവൻ (2002), ചാന്തുപൊട്ട് (2005), സഹപാഠികൾ (2006), അറബിക്കഥ (2007), നീലത്താമര (2009), ഡയമണ്ട് നെക്ലേസ് (2012), അയാളും ഞാനും ഇമ്മളും ( 2012), എന്നിവയാണ് അദ്ദേഹത്തിന്റെ ജനപ്രിയ ചിത്രങ്ങൾ. (2013), വിക്രമാദിത്യൻ (2014) ലാൽ ജോസ് ചിത്രങ്ങളെല്ലാം മലയാളികളുടെ മനസ്സിൽ വലിയൊരു ഇടമാണ് നേടിയിരുന്നത് അതുകൊണ്ടുതന്നെ എല്ലാ ദിവസവും പറയുന്നത് മലയാളികൾക്ക് എന്നും മറക്കാനും വെറുക്കാനും സാധിക്കാത്ത ഒരു മലയാള സംവിധായകൻ കൂടിയാണ്