വിന്നറാകാൻ ഞാൻ ഇല്ലേ 😱😱നൂറ് ദിവസം തികക്കണം എന്നത് ഒരു ആഗ്രഹവും വാശിയുമാണ്!!മനസ്സ് തുറന്ന് ലക്ഷ്മി പ്രിയ

ബിഗ്ഗ്‌ബോസ് നാലാം സീസണിലെ ശക്തയായ ഒരു മത്സരാർത്ഥിയാണ് ലക്ഷ്മിപ്രിയ. ബിഗ്‌ബോസ് വീടിനകത്ത് വെച്ച്‌ തന്നെ ഒട്ടേറെ പ്രതിസന്ധികൾ വന്നിട്ടും എല്ലാത്തിനെയും ധൈര്യത്തോടെ നേരിടുകയായിരുന്നു താരം. ഷോ അവസാനിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. തന്റെ നിലപാടുകൾ തുറന്നുപറയുന്നതിൽ യാതൊരു മടിയും കാണിക്കാത്ത ലക്ഷ്മിപ്രിയക്ക് വീട്ടിനകത്ത് എതിരാളികൾ ഏറെയായിരുന്നു.

റിയാസുമായുള്ള ലക്ഷ്മിയുടെ യുദ്ധം ഇനിയും അവസാനിച്ചു എന്ന് പറയാനാവില്ല. വിനയ് മാധവ് ലക്ഷ്മിയെ ഏറെ വേദനിപ്പിച്ചെങ്കിലും ഔട്ടായ വേളയിൽ അദ്ദേഹം ലക്ഷ്മിയോട് ക്ഷമ പറഞ്ഞിരുന്നു. എന്നാൽ ഇതിനേക്കാളൊക്കെ ലക്ഷ്മിപ്രിയയെ വേദനിപ്പിക്കുന്നത് ബ്ലെസ്ലിയുടെ ഭാഗത്ത് നിന്നുമുള്ള ആക്രമണമാണ്. വ്യക്തമായ കാരണങ്ങൾ ഇല്ലാതെയാണ് ബ്ലെസ്ലി ലക്ഷ്മിക്ക് നേരെ വിരൽ ചൂണ്ടുന്നത്. പലപ്പോഴും ലക്ഷ്മിക്കെതിരെ സംസാരിക്കാൻ വേണ്ടി കാരണങ്ങൾ കണ്ടെത്തുകയാണ് ബ്ലെസ്ലി. ഒരു സ്ത്രീയെന്ന നിലയിൽ ഒരു ബഹുമാനവും നൽകാതെയാണ് ബ്ലെസ്സ്ലി ലക്ഷ്മിയോട് പെരുമാറുന്നത്.

ഫ്രോഡ് എന്നും മറ്റുമാണ് ലക്ഷ്മിയെ ബ്ലെസ്സ്ലി വിശേഷിപ്പിച്ചത്. ഒടുവിൽ ബ്ലെസ്സ്ലി തന്നെ ഹരാസ് ചെയ്യുന്നു എന്ന് ലക്ഷ്മിക്ക് പറയേണ്ടിവരുമ്പോൾ അത്‌ ഒരു സ്ത്രീയുടെ നിവൃത്തികേടായി തന്നെ കാണണം. ഇപ്പോഴിതാ നൂറ് ദിവസം ബിഗ്ഗ്‌ബോസ് വീട്ടിൽ പൂർത്തിയാക്കണമെന്ന തന്റെ ആഗ്രഹം ധന്യയോട് തുറന്നുപറയുകയാണ് ലക്ഷ്മിപ്രിയ. ‘ചവിട്ടിത്തേക്കലുകൾ കുറെയായി…ഇനി നിലനിൽപ്പിനായുള്ള വാശിയാണ്… നൂറ് ദിവസം പൂർത്തിയാക്കാതെ ഇവിടന്ന് പടിയിറങ്ങിയാൽ ഡിപ്രഷൻ അടിച്ചുപോകും’. തന്റെ സഹനത്തിന്റെ കഥയാണ് ലക്ഷ്‌മിപ്രിയ ധന്യയോട് പറഞ്ഞത്.

ഡോക്ടർ റോബിനെ ഏറ്റവും കൂടുതൽ മനസിലാക്കിയിരുന്ന, സ്നേഹിച്ചിരുന്ന ഒരാൾ എന്ന നിലയിൽ ലക്ഷ്മിപ്രിയയെ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. ഒരു സെപ്ഷ്യൽ ടാസ്ക്കിൽ റോബിന്റെ ഫോട്ടോ തൂക്കിയിട്ടിട്ട് കണ്ണീരോടെ ഒരമ്മയുടെ, ചേച്ചിയുടെ സ്ഥാനത്ത് നിന്ന് ലക്ഷ്മി ഡോക്ടറെ ശാസിച്ച രംഗങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. കണ്ണീരോടെയാണ് റോബിൻ പുറത്തായ നിമിഷങ്ങളിലും പ്രേക്ഷകർ ലക്ഷ്മിയെ കണ്ടത്. റോബിനെ പുറത്താക്കാൻ കൂട്ടുനിന്ന ബ്ലെസ്ലി തന്നെയാണ് ഇപ്പോൾ ലക്ഷ്മിക്കെതിരെ തിരിഞ്ഞിരിക്കുന്നതും.

Comments are closed.