ഡെയർ മീ.. ബോൾഡ് ലുക്കിൽ വീണ്ടും ഞെട്ടിച്ച് ലിയോണ ലിഷോയ്. ശ്രദ്ധ നേടി താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ.

മലയാള സിനിമാ ലോകത്ത് ചുരുങ്ങിയ ചില കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കയറി കൂടിയ അഭിനേത്രികളിൽ ഒരാളാണല്ലോ ലിയോണ ലിഷോയ്. മോഡലിംഗ് മേഖലയിലൂടെ അഭിനയ ലോകത്തേക്ക് കാലെടുത്തുവച്ച താരം പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന ചിത്രത്തിലൂടെ, സിനിമാ ലോകത്തെത്തിയ താരം പിന്നീട് നിരവധി സിനിമകളിൽ സഹനടിയായും ചെറു വേഷങ്ങളിലും മറ്റും അഭിനയ ലോകത്ത് സജീവമായി മാറുകയായിരുന്നു.

തുടർന്ന് ആൻ മരിയ കലിപ്പിലാണ്, മായാനദി, ഇഷ്ക് എന്നീ ജനപ്രിയ ചിത്രങ്ങളിലൂടെ ഏറെ പ്രേക്ഷക സ്വീകാര്യത നേടാനും നിരൂപക പ്രശംസകൾ നേടാനും താരത്തിന് സാധിച്ചിരുന്നു. മാത്രമല്ല ഈയിടെ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ 12ത് മാൻ എന്ന ജിത്തു ജോസഫ് ചിത്രത്തിലും മുഖ്യ കഥാപാത്രങ്ങളിൽ ഒരാളായി ലിയോണ എത്തുകയും ചെയ്തതോടെ തന്റേതായ സ്ഥാനം മലയാള സിനിമാ ലോകത്ത് ഉറപ്പിക്കുകയായിരുന്നു ഇവർ. സമൂഹ മാധ്യമങ്ങൾ വഴി തന്റെ ലേറ്റസ്റ്റ് ചിത്രങ്ങളും വിശേഷങ്ങളും മറ്റും പലപ്പോഴും താരം പങ്കുവെക്കാറുള്ളതിനാൽ വലിയ രീതിയിലുള്ള ആരാധക സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ഇവർക്ക് ലഭിക്കാറുള്ളത്.

മാത്രമല്ല വെസ്റ്റേൺ സ്റ്റൈലിഷ് ലുക്കിലും ട്രഡീഷണൽ കോസ്റ്റ്യൂമുകളിലുമുള്ള നിരവധി ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടാനും ലിയോണക്ക് സാധിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടുമൊരു ഫോട്ടോഷൂട്ടിലൂടെ ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ് താരം. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള കോസ്റ്റ്യൂമിൽ അതീവ സുന്ദരിയായി ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

കൂടുതൽ ആഭരണങ്ങളോ ചമയങ്ങളോ ഒന്നുമില്ലാതെയുള്ള ഈ ഗ്ലാമറസ് ചിത്രം ക്ഷണനേരം കൊണ്ട് ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയും ചെയ്തു.” കറണ്ട് മൂഡ്, ഡെയർ മീ” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈയൊരു ചിത്രത്തിന്റെ ക്യാമറക്ക് പിന്നിൽ നൊസ്റ്റാൾജിയ ഇവന്റസ് ആണ്. മാത്രമല്ല പോർട്ട് മുസരീസ് കൊച്ചിയിൽ നടന്ന ഈ ഒരു ഫോട്ടോഷൂട്ടിന്റെ പിന്നിലെ മേക്കപ്പ് ആർട്ടിസ്റ്റ് ജ്യോതി ബട്ടോലയാണെന്നും താരം ക്യാപ്ഷന് താഴെ സൂചിപ്പിക്കുന്നുണ്ട്.

Comments are closed.