അപ്പന്റെ ഒരു അടവും എന്റെ അടുത്തു നടക്കില്ല! ടൂർ പോവണം എന്ന് പറഞ്ഞാൽ പോവന്നെ വേണം; അപ്പനെ വരച്ച വരയിൽ നിർത്തുന്ന കാന്താരിയെ കണ്ടോ.?? | Little Girl Funny Viral Video

Little Girl Funny Viral Video: എത്രയൊക്കെ സ്ഥലങ്ങളിൽ ആണല്ലേ നമ്മൾ ടൂർ പോകുന്നത്. ടൂർ പോകാൻ ആണെങ്കിൽ എല്ലാവർക്കും ഇഷ്ടമാണ്. പിന്നെ കുട്ടികളുടെ കാര്യം പറയാനുണ്ടോ.. ടൂർ പോകാൻ വേണ്ടി പപ്പയെ സമ്മതിപ്പിക്കുന്ന കുഞ്ഞുമോളുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.

ഈ കുഞ്ഞു വായിൽ വലിയ വർത്തമാനം പറയുന്ന കുട്ടികൾ ഒരു കൗതുകം തന്നെയാണ് അല്ലേ. അങ്ങനെ വലിയ വായിൽ വർത്തമാനം പറയുന്ന, പപ്പയെ കറക്കി വശത്താക്കാൻ മിടുക്കുള്ള ഒരു കൊച്ചു മിടുക്കിയാണ് വൈറലായി കൊണ്ടിരിക്കുന്നത്. ” പപ്പയാണെങ്കിൽ എന്നും കറക്കമാണ്. പണ്ട് യുകെജിയിൽ പഠിക്കുമ്പോൾ പോലും തന്നെ ടൂറിന് വിട്ടില്ല… ” ഇങ്ങനെ തുടങ്ങുന്നു കൊച്ചു മിടുക്കിയുടെ പരാതികൾ. പുതിയ പുതിയ കാര്യങ്ങളോട് കുട്ടികൾക്ക് വല്ലാത്ത അഭിനിവേശമാണ്.

Little Girl Funny Viral Video

പലതും ചെയ്യാൻ അവർക്ക് വലിയ ആവേശമാണ്. പക്ഷേ ഇതിനൊന്ന് കുറുകെ നിൽക്കാൻ നിന്നാലോ. അത്തരം ഒരു പ്രതിസന്ധിയിലാണ് മിടുക്കിയുടെ അച്ഛൻ. കുട്ടികളുടെ വാശി കാണാൻ നല്ല രസമാണ്. അതുകൊണ്ടായിരിക്കണം അവരെ നമ്മൾ വീണ്ടും വീണ്ടും ഓരോന്നു പറഞ്ഞ് വാശിപിടിപ്പിക്കുന്നത്. കൂട്ടുകാരെല്ലാം സ്കൂളിൽ നിന്നും ടൂർ പോകുന്നതിനൊപ്പം തനിക്കും ഒപ്പം പോകാനുള്ള സമ്മതം ചോദിക്കുകയാണ് കുഞ്ഞ്. പിങ്ക് ഉടുപ്പും ചെറിയ പാന്റ് ഒക്കെ ഇട്ട് കുഞ്ഞ് കൊഞ്ചികൊണ്ട് വാശിപിടിക്കുന്നതാണ് വീഡിയോ. കൂട്ടുകാരോടൊപ്പം ആവേശത്തോടെ ടൂർ പോകാനിരിക്കുന്ന കുഞ്ഞിന് ഒരു സന്ദർഭത്തിൽ ടൂറും ക്രിസ്തുമസും ഒക്കെ കലർന്നു പോകുന്നത് തമാശ സൃഷ്ടിക്കുന്നു. അത് തിരുത്തി വീണ്ടും സംസാരിക്കുകയാണ് കുസൃതി കുരുന്ന്.

ഇത് നമുക്കിടയിൽ ചിരി പടർത്തുന്നു. ഏഴു ലക്ഷത്തിലേറെ വ്യൂസും നിരവധി ലൈക്കും കുട്ടിയുടെ വീഡിയോ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. “പപ്പാ പ്ലീസ് പപ്പാ പൊക്കോട്ടെ പപ്പാ” എന്നൊക്കെ പറഞ്ഞു കുഞ്ഞു വീണ്ടും അനുനയിപ്പിക്കാൻ ശ്രമിക്കുന്നത് കാണാൻ നല്ല രസമാണ്. എത്ര സങ്കടങ്ങളിലും നമ്മുടെ ചുണ്ടിൽ ഒരു നറു പുഞ്ചിരി വിടർത്താൻ ഈ കുരുന്നുകൾക്ക് നിഷ്പ്രയാസം സാധിക്കും. അതിന് ഉത്തമ ഉദാഹരണം ആണ് ഈ വാവ. തന്റെ കുസൃതി നിറഞ്ഞ ശൈലിലൂടെ കൂടി ആകുമ്പോൾ സംസാരം വീണ്ടും ക്യൂട്ട് ആവുന്നു. കൊച്ച് കുട്ടികളുടെ കുറുമ്പുകൾ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. അത് കുറച്ചു നേരത്തിലേക്കെങ്കിലും നമുക്ക് ആശ്വാസം നൽകുന്നു. എന്തായാലും പറഞ്ഞു കാര്യം നടപ്പിലാക്കാൻ നമ്മുടെ കുഞ്ഞിമോളെ കഴിഞ്ഞേ ഇനി വേറെ ആരും വരൂ.