എഡിറ്റിംഗ് ആണെന്ന് ഇനി പറയരുത്!! മാതാപിതാക്കൾക്കൊപ്പം ലൈവിലെത്തി മലയാളം പാടി വൈറൽ താരം.!!

കഴിഞ്ഞ രണ്ടു ദിവസമായി മലയാളികളുടെ സ്റ്റാറ്റസുകൾ കീഴടക്കിയത് ഒരു കൊച്ചുമിടുക്കിയായിരുന്നു. കഴിഞ്ഞ ദിവസം വൈറൽ വീഡിയോക്ക് പിന്നിലെ പെൺകുട്ടിയെ അന്വേഷിച്ചു കണ്ടെത്തിയിരുന്നു സോഷ്യൽ മീഡിയ. പുരികവും ചുണ്ടും വരെ ഉപയോഗിച്ച് വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയ ഏയ്ഞ്ചൽ റിതി എന്ന കൊച്ചു സുന്ദരി നിമിഷനേരംകൊണ്ടാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്.

ഇപ്പോഴിതാ മാതാപിതാക്കൾക്കൊപ്പം ലൈവിലെത്തിയിരിക്കുകയാണ് കൊച്ചുമിടുക്കി ഏയ്ഞ്ചൽ റിതി. മലയാളികൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അഭിനയം എഡിറ്റിംഗോ കള്ളമോ അല്ലെന്ന് പറഞ്ഞു കൊണ്ട് ലൈവിൽ വന്ന് മലയാളം പാട്ട് അഭിനയിച്ച് കാണിച്ചിരിക്കുകയാണ് വൈറൽ താരം ഏഞ്ചൽ.

സിറ്റി സ്ലoസ് എന്ന ആൽബത്തിലെ ” Run Run I’m Gonna Get It ” എന്ന മനോഹര ഗാനത്തിലെ ഇംഗ്ലീഷ് വരികളാണ് ഈ കുഞ്ഞു താരം അവതരിപ്പിച്ചുകൊണ്ട് രണ്ടു ദിവസം മുൻപ് കയ്യടിനേടിയത്. പുരികം പൊക്കി മലയാളികളെ വീഴ്ത്തിയിരിക്കുകയാണ് ഈ 5 വയസ്സുകാരി.

പലർക്കും ശരിയായ രീതിയിൽ അവതരിപ്പിക്കാൻ കഴിയാത്ത ഈ മനോഹരഗാനം വളരെ ഈസിയായാണ് ഈ കുഞ്ഞു താരം തകർപ്പൻ ഭാവാഭിനയം കൊണ്ട് തകർത്തവതരിപ്പിച്ചത്. നീണ്ട കണ്മഷിയൊക്കെ എഴുതി മലയാളികളുടെ മനം കവർന്നിരിക്കുകയാണ് ഈ കുഞ്ഞു താരം.

Comments are closed.