മലപ്പുറത്തുകാരുടെ സ്വന്തം ഓട്ടട തയാറാക്കിയാലോ.!!

ദോശയും അപ്പവും കഴിച്ചു മടുത്തിലേ..ഒന്ന് മാറ്റി ചിന്തിച്ചൂടെ, 😂 രാവിലെ ഇനി ഒന്ന് മാറ്റി ചിന്തിക്കാം. വേറെ ഒന്നും അല്ല നമ്മടെ സ്വന്തം മലപ്പുറംകാരുടെ ഓട്ടട. വളരെ എളുപ്പത്തിൽ തന്നെ ഇത് എങ്ങനെ തയാറാക്കി എടുക്കാം എന്ന് നോക്കിയാലോ…..

പച്ചരി നന്നായി അരഞ്ഞു കിട്ടാൻ ആറുമണിക്കൂർ മുന്നേയെങ്കിലും അരി കുതിർക്കാൻ ഇടാം. ബ്രേക്ക് ഫാസ്റ്റ്നു ഉണ്ടാക്കാൻ ആണെങ്കിൽ തലേ ദിവസം തന്നെ അരി വെള്ളത്തിലിട്ടു വെക്കാം. അതിനുള്ള സമയം ഇല്ലെങ്കിൽ ഒരുമണിക്കൂർ, മുന്നേ നല്ല ചൂടുവെള്ളത്തിൽ കഴുകി എടുത്താലും മതിയാകും. ആദ്യമായി കുതിർത്തുവെച്ചിരിക്കുന്ന അരി നന്നായി കഴുകി എടുത്ത് മിക്സിയിൽ വെള്ളവും ഒഴിച്ച് അരച്ചെടുക്കാം.

ഇത് മറ്റൊരു പാത്രത്തിലേക്കു പകർത്തി കൊടുക്കാം. അതിലേക്ക് ഒരു കാൽകപ്പ് തേങ്ങ ചെരുകിയത് ചേർത്ത് കൊടുക്കാം. പാകത്തിന് ഉപ്പും കൂടി ചേർത്തതിന് ശേഷം ഒരു കപ്പ് നല്ല തിളച്ച വെള്ളം കൂടി ചേർത്ത് മാവ് നന്നായി മിക്സ് ചെയ്തു കൊടുക്കാം. ഇതിലേക്കു ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.ഇപ്പോൾ ഓട്ടടക്കുളള മാവ് റെഡി ആയി കഴിഞ്ഞു.

ഇനി ഇത് ഒരു വിറകടുപ്പിൽ വെച്ച് തയാറാക്കി എടുക്കാം.ഓട്ടടക്കു ഏറ്റവും നല്ലത് വിറകടുപ്പ് തന്നെയാണ്. മലബാറിന്റെ സ്വന്തം ഓട്ടട ഇനി സ്വാദിഷ്ട മായി നമ്മുക്കും വീട്ടിൽ തന്നെ ഉണ്ടാക്കാം. ചിക്കൻ കറിയുടെ കൂടെയും കടലക്കറിയുടെ കൂടെയും കഴിക്കാൻ പറ്റിയ ഒന്ന് തന്നെയാണ് ഈ ഓട്ടട. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണാനും, ഷെയർ ചെയ്യാനും മറക്കരുതേ..vedio credit :Pepper hut

Comments are closed.