ഇത് വേറെ ലെവൽ മുത്തശ്ശി : പിറന്നാളിന് ചെറുമക്കൾക്കും മരുമകൾക്കും ഒപ്പം ഡാൻസുമായി മല്ലിക സുകുമാരൻ.!! [വീഡിയോ]

എക്കാലവും മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബമാണ് മല്ലിക സുകുമാരന്റെത്. താര രാജക്കൻമാരുടെ അമ്മ അഭിനേതാവായും, താരപത്നിയായും, താര പുത്രന്മാരുടെ അമ്മയായും, ഇപ്പോൾ ചലച്ചിത്ര പിന്നണി ഗായികയുടെ അമ്മൂമ്മയായും തിളങ്ങി നിൽക്കുകയാണ് മല്ലിക. മക്കളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും വീട്ടിൽ ഇടയ്ക്കിടെ ഇവർ ഒത്തുകൂടാറുണ്ട്. ഒത്ത്കൂടുമ്പോഴൊക്കെയും അത് ആഘോഷമാകാറുമുണ്ട്. മക്കളും മരുമകളും

ചെറുമക്കളും ഒക്കെയായി സന്തോഷത്തോടെയാണ് മല്ലികാ സുകുമാരൻ ജീവിക്കുന്നത്. ദോഹയിൽ സ്‌പൈസ് ബോട്ട് എന്ന റസ്റ്റോറന്റ് നടത്തുകയാണ് മല്ലിക എപ്പോൾ. ബിസിനസ് ഒക്കെയായി സജീവമാണെങ്കിലും ഇടയ്ക്കിടയ്ക്ക് മക്കളെ കാണാൻ മല്ലിക നാട്ടിലെത്താറുണ്ട്. സോഷ്യൽ മീഡിയായിൽ അത്ര സജീവമല്ലങ്കിലും മക്കളും മരുമക്കളുമൊക്കെ അമ്മയുടെ ഒപ്പമുള്ള വീഡിയോകളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയായിൽ

പോസ്റ്റ് ചെയ്യാറുണ്ട്. മല്ലിക സുകുമാരന്റെ പിറന്നാളായിരുന്നു ഇന്ന്. അറുപത്തിയാറാമത് വയസ്സായ മല്ലികയ്ക്ക് പിറന്നാൾ ദിനത്തിൽ പിറന്നാൾ ആശംസകളുമായി മക്കളും മരുമക്കളും എത്തിയിരുന്നു. ചെറുമകളായ പ്രാർത്ഥന ഇന്ദ്രജീത്ത് പങ്കു വെച്ചിരിക്കുന്ന ഒരു വീഡീയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. പിറന്നാൾ ദിനത്തിൽ പച്ച കളർ പട്ടുസാരിയൊക്കെ ഉടുത്ത് മരുമകൾ പൂർണ്ണിമയ്ക്കും കൊച്ചുമക്കൾ പ്രാർത്ഥനയ്ക്കും

നക്ഷത്രയ്ക്കുമൊപ്പം നൃത്തം ചെയ്തിരിക്കുകയാണ് മല്ലിക. വളരെ കൂളായി ഡാൻസ് കളിക്കുന്ന മല്ലിക ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. പിറന്നാൾ ആഘോഷിക്കാൻ മല്ലിക ഇത്തവണ മൂത്തമകൻ ഇന്ദ്രജിത്തിന്റെ വീട്ടിലാണ് എത്തിയത്. എന്റെ ക്രൈം പാർക്ക് ജന്മദിന ആശംസകൾ ഏറ്റവും സ്മാർട്ടും കോളമിസ്റ്റുമായ അമ്മയും, അമ്മായിഅമ്മയും മുത്തശ്ശിയുമൊക്കെ ആണ് നിങ്ങൾ ഞാൻ സ്നേഹിക്കുന്നു അമ്മ.. എന്നാണ് പൂർണിമ കുറച്ചത്.

Comments are closed.