അടാർ ലുക്കിൽ നടി മമിത ബൈജു, ക്രിസ്തുമസ് സ്പെഷ്യൽ ഷൂട്ടുമായി താരം – ഫോട്ടോസ് വൈറൽ | Mamitha Baiju Special Looks

Mamitha Baiju Special Looks Malayalam : മലയാള സിനിമ പ്രേക്ഷകർക്കിടയിൽ തന്റെതായ സ്ഥാനം ലഭിച്ച താരമാണ് മമിത ബൈജു. സർവോപരി പാലക്കാരൻ, ഹണി ബീ 2 എന്ന് തുടങ്ങിയ സിനിമകളിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് മമിത ബൈജു. ചെറിയ വേഷങ്ങളിലൂടെ സിനിമ മേഖലയിൽ തിളങ്ങിയ മമിത “ഖോ ഖോ” എന്ന ചിത്രത്തിൽ രജിഷ വിജയനൊപ്പം അഭിനയിച്ച ശേഷമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രത്തിലൂടെ താരത്തിന് വലിയ ആരാധക പിന്തുണയും ലഭിച്ചു. പിന്നീട് മാമിതക്ക് നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമാവാനുള്ള അവസരം ലഭിച്ചു.

സമൂഹ മാധ്യമങ്ങളിൽ വലിയ ആരാധക പിന്തുണ ഉള്ള താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ജന ശ്രദ്ധ നേടുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ആണ്. ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങി മമിത ചെയ്ത ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ആണ് വയറൽ ആയിരിക്കുന്നത്. സാരിയിൽ അതി സുന്ദരിയായി അണിഞ്ഞൊരുങ്ങിയാണ് താരം എത്തിയത്.

മമിതയുടെ പുത്തൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് ഫോട്ടോഗ്രാഫർ ജിക്സൺ ഫ്രാൻസിസ് ആണ്. പാരിസ് ഡേ ബൗട്ടിക്കിന്റെ കിടിലൻ സാരിയിൽ ആണ് താരം തിളങ്ങിയത്. ടച്ച്‌ ബൈ സിരയുടെ മേക്കപ്പ് താരത്തേ കൂടുതൽ മനോഹരമാക്കി മാറ്റി. കൂടാതെ ക്രിസ്തുമസ് ട്രീയും ഗിഫ്റ്റുകളും മാമിതയുടെ അടുത്ത് ഒരുക്കി വെച്ചത് ചിത്രത്തിൽ കാണാം. ” ഹലോ ഫേവറൈറ്റ് മൺത്ത് എന്നാണ്

താരം ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്. തന്റെ ഇൻസ്റ്റാഗ്രാമിൽ തന്നെ താരം ഇതേ കോസ്റ്റുമിൽ റീൽ വീഡിയോയും ഷെയർ ചെയ്തിട്ടുണ്ട്. ഡാകിനി , കൃഷ്‌ണം, വരത്തൻ, വികൃതി, കിലോമീറ്റർസ് ആൻഡ്‌ കിലോമീറ്റർസ്, ഓപ്പറേഷൻ ജാവ, എന്ന് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയ മികവ് കാഴ്ചവച്ചു. അനശ്വര രാജാനൊപ്പം സൂപ്പർ ശരണ്യ എന്ന ചിത്രത്തിലെ കഥാപാത്രം മലയാളികൾക്ക് സുപരിചിതമാണ്. ‘ വണങ്ങാൻ ‘ എന്ന തമിഴ് ചിത്രമാണ് അടുത്തതായി തീയറ്ററിൽ എത്തനിരിക്കുന്നത്.