മലയാളികളുടെ മനസ്സിലെ നിലയ്ക്കാത്ത മണികിലുക്കം 😍😍 ഒരു മിനിറ്റ് കൊണ്ട് മമ്മുക്കയെക്കുറിച്ച് മണി ചേട്ടൻ ഉണ്ടാക്കിയ ആ പാട്ട് ഓർക്കുന്നുണ്ടോ?

മലയാളികളുടെ മനസ്സിലെ നിലയ്ക്കാത്ത മണികിലുക്കമാണ് എന്നും കലാഭവൻ മണി. കലാഭവൻ മണിയുടെ പാട്ടും തമാശകളും കേൾക്കാത്ത ഒരു ദിവസം പോലും മലയാളികൾക്ക് ഇല്ല എന്നതാണ് സത്യം. അദ്ദേഹം മരണമടഞ്ഞിട്ട് അഞ്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും അതുൾക്കൊള്ളാൻ മലയാളികൾക്ക് ഇന്നുമായിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ബാക്കി വെച്ചു പോയ കലാസൃഷ്ടികൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവാറുണ്ട്.

ഇപ്പോഴിതാ മമ്മുക്കയെക്കുറിച്ച് ഒരു സ്റ്റേജ് ഷോയ്ക്കിടയിൽ കലാഭവൻ മണി ഉണ്ടാക്കിയ പാട്ടാണ് സമൂഹ മാധ്യമങ്ങളിൽ സജീവമായിരിക്കുന്നത്. മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളും അതിലെ കഥാപാത്രങ്ങളും ചേർത്താണ് പാട്ട് ഒരുക്കിയത്. മമ്മുക്കയ്ക്ക് ഒപ്പം വേദി പങ്കിടവേയാണ് കലാഭവൻ മണി താൻ ചിട്ടപ്പെടുത്തിയ പാട്ട് പാടിയത്. ഇരുവർക്കുമൊപ്പം വേദിയിൽ മുകേഷും സുരാജ് വെഞ്ഞാറമൂടുമുണ്ടായിരുന്നു.

തനിക്ക് ആദ്യമായി തമിഴ് സിനിമയിൽ അവസരം വാങ്ങി തന്നത് മമ്മുക്കയാണെന്നും അദ്ദേഹത്തിന്റെ വാക്കു കേൾക്കാതെ ഷൂട്ടിനിടയിൽ തെങ്ങിൽ കയറി താഴെ വീണതിന്റെയും ഓർമകൾ രസകരമായി കലാഭവൻ മണി പങ്കുവയ്ക്കുന്നതും വീഡിയോയിൽ ഉണ്ട്. തമിഴ് സിനിമയിലെത്താൻ താൻ ഒരു നിമിത്തമായെങ്കിലും അദ്ദേഹത്തിന്റെ കഴിവാണ് തമിഴ് സിനിമാലോകത്തെ ശ്രദ്ധേയ സാന്നിധ്യമായി മണിയെ വളർത്തിയതെന്നും മമ്മുക്ക പറഞ്ഞു.

കലാമണി എന്നാണ് തമിഴിൽ മണി അറിയപ്പെടുന്നതെന്നും മമ്മുക്ക സൂചിപ്പിച്ചു. തമിഴ് ഹാസ്യതാരം വടിവേലുവിനായി നീക്കിവെച്ചിരുന്ന വേഷമായിരുന്നു അന്ന് മമ്മുക്ക ഇടപെട്ട് നമ്മുടെ മണി ചേട്ടന് വാങ്ങി നൽകിയത്. നിരവധി പേരാണ് കലാഭവൻ മണിയുടെ ഓർമകൾ പങ്കിട്ട് വീഡിയോയ്ക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. മണി ചേട്ടന് സമം മണി ചേട്ടൻ മാതമാണന്നും ഇനിയും വർഷങ്ങൾ എത്ര പിന്നിട്ടാലും ആ ഓർമകൾക്ക് മരണമില്ലന്നും ആരാധകർ കുറിയ്ക്കുന്നു.

Comments are closed.