വീണ്ടും അത്ഭുതങ്ങൾ തമ്പുരാനായി മമ്മൂക്ക!! ടൈഗർ ഡേയിൽ അടിപൊളി പോസ്റ്റും മിന്നും ലുക്കും

വാക്കുകളിലൊതുങ്ങാത്ത അഭിനയ തികവ് കൊണ്ട് പ്രേക്ഷക ഹൃദയം കവർന്ന താരമാണ് മെഗാസ്റ്റാർ മമ്മുട്ടി. എഴുപതുകളും ഇരുപതുകൾ ആക്കി മാറ്റുന്ന അതുല്യ പ്രതിഭ. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷയിൽ അഭിനയിച്ചു. നിരവധി നാഷണൽ അവാർഡുകൾ, കേരള സ്റ്റേറ്റ് ഫിലിം അവാർഡ്, പത്മശ്രീ തുടങ്ങി നിരവധി അവാർഡുകൾ നേടി. 1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന മലയാളം സിനിമയിലൂടെ ആണ്‌ സിനിമ ലോകത്തേക്ക് ചുവടു വെച്ചത്.

പിന്നീട് അങ്ങോട്ട് സിനിമ ലോകത്തെ രാജാവായി മാറുകായിരുന്നു. ഏറ്റവും ഒടുവിൽ ഇറങ്ങിയ ഭീഷ്മ പർവ്വം എന്ന സിനിമയിൽ മമ്മുട്ടി കാഴ്ച വെച്ച അഭിനയം ആവിസ്മരണീയമായിരുന്നു. മമ്മുട്ടിയുടെ ഓരോ രൂപ പകർച്ചയും കാണുവാൻ ആരാധകർ കാത്തിരിക്കുകയാണ്. ഇന്റർനാഷണൽ ടൈഗർ ഡേയുടെ ഭാഗമായി പുതിയൊരു വേഷത്തിൽ എത്തിയിരിക്കയാണ് പ്രിയ താരം. ഈ ചിത്രങ്ങൾ ആണ്‌ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ടൈഗർ ഡേ ദിനാശംസകൾ പറഞ്ഞു മമ്മുട്ടി പോസ്റ്റ്‌ ചെയ്തിരിക്കുന്ന ചിത്രങ്ങൾ ആരാധകർ ഇരുകയ്യുകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഹാപ്പി ടൈഗർ ഡേ എന്ന അടിക്കുറിപ്പോടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുമുണ്ട്. നിങ്ങൾ പുലിയല്ല സിംഹം ആണ്‌ എന്ന് നിരവധി ആളുകൾ ഇതിനു താഴെ ആയി കമന്റ്‌ ചെയ്തിരിക്കുന്നു. ഇന്റർ നാഷണൽ ടൈഗർ ഡേ ഉത്ഘടന ചടങ്ങിന് വേണ്ടിയാണ് ഇതരത്തിൽ ഉള്ള ഒരു രൂപ പകർച്ച. ഈ വീഡിയോ യു ട്യൂബിലും വൈറൽ ആയി കഴിഞ്ഞു. നടിമാരായ നിഖില വിമല്‍, ഐശ്വര്യ ലക്ഷ്മി, നടന്‍ ആന്‍സന്‍ പോള്‍ തുടങ്ങിയവരൊക്കെ ചിത്രത്തിന് കമന്റു ചെയ്തിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത മയക്കം’, നിസാം ബഷീറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘റോഷാക്ക്’ എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ സിനിമകള്‍. ഭീഷ്മ പർവ്വത്തിന് ശേഷം സി ബി ഐ ചിത്രത്തിന്റെ അഞ്ചാം പതിപ്പാണ് മമ്മൂട്ടിയുടേതായി തീയറ്ററിലെത്തിയ അവസാന ചിത്രം. നിലവിൽ ബി ഉണ്ണികൃഷ്‍ണന്റെ പുതിയ സിനിമയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പൂയംകുട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മമ്മൂട്ടി എത്തുന്ന വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Comments are closed.