നടി മഞ്ജിമ മോഹൻ വിവാഹിതയായി; വരൻ കാർത്തിക്കിന്റെ മകൻ ഗൗതം… വിവാഹ വിശേഷങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ…!!!
നടി മഞ്ജിമ മോഹന്‍ വിവാഹിതയായി. മുതിർന്ന നടൻ കാർത്തിക്കിന്റെ മകനും തമിഴ് യുവതാരവുമായ ഗൗതം കാർത്തികാണ് വരൻ. ബാലതാരമായി അഭിനയലോകത്തെത്തി പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തിലൂടെ നായികയായി പ്രേക്ഷകർക്കു മുൻപിൽ എത്തിയ താരമാണ് മഞ്ജിമ. ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ് മഞ്ജിമ.
നടൻ കാർത്തിക്കിന്റെ മകനും തമിഴ് നടനുമായ ഗൗതം കാർത്തികും താനും പ്രണയത്തിലാണെന്ന കാര്യം മഞ്ജിമ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ മുൻപ് ആരാധകരെ അറിയിച്ചിരുന്നു.തന്റെ വരൻ ഗൗതമിനൊപ്പം മഞ്ജിമ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞുനിന്നു.ദേവരാട്ടം’ എന്ന സിനിമയിൽ ഗൗതം കാർത്തിക്കും മഞ്ജിമയും ഒരുമിച്ച് അഭിനയിച്ചിരുന്നു ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന വാർത്ത മഞ്ജിമയുടെയും ഗൗതമിന്റെയും വിവാഹം നടന്നു എന്നതാണ്.
ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ചാണ് വിവാഹം നടന്നത് . തീർത്തും സ്വകാര്യമായ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. താനാണ് ആദ്യമായി പ്രണയം പ്രകടിപ്പിച്ചതെന്നാണ് പ്രണയത്തെയും വിവാഹത്തെയും കുറിച്ച് ചോദിച്ചപ്പോൾ കാർത്തിക് പറഞ്ഞത്. കൂടാതെ തങ്ങളുടെത് ഒരു ഗംഭീര പ്രണയകഥയല്ല. ഞാൻ ആദ്യം മഞ്ജിമയോട് വിവാഹാഭ്യർത്ഥന നടത്തി.
അവളുടെ തീരുമാനം എന്നോട് പറയാൻ അവൾ രണ്ട് ദിവസമെടുത്തു. ആ രണ്ടു ദിവസം എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു, പക്ഷേ അവൾ അവസാനം ഓക്കെ പറയുകയായിരുന്നു.ഞങ്ങളുടെ തീരുമാനത്തിൽ ഞങ്ങളുടെ കുടുംബങ്ങൾ അതീവ സന്തുഷ്ടരാണ്,” എന്നും ഗൗതം കാർത്തിക് ആരാധകരെ അറിയിച്ചിരുന്നു. അധികം ആഭരണങ്ങളോ, മേക്കപ്പുകളും ഇല്ലാതെയായിരുന്നു ഇരുവരുടെയും വിവാഹം. ശുഭ്ര വസ്ത്രം ധരിച്ചു കൊണ്ടാണ് ഇരുവരും വിവാഹ ചടങ്ങുകൾക്കായി എത്തിയത്.