നിഷ്കളങ്ക മുഖം മലയാളികൾ ഇഷ്ട താരം 😵‍💫😵‍💫😵‍💫മലയാള സിനിമയിലെ ഈ പ്രമുഖ നടൻ ആരാണെന്ന് മനസ്സിലായോ?

കഥാപാത്രങ്ങൾക്ക് അനുസൃതമായി തന്റെ ശരീരപ്രകൃതവും ഭാഷ ശൈലിയും വളരെ മനോഹരമായും വിദഗ്ധമായും മാറ്റാൻ കഴിവുള്ള ഒരു മലയാള നടന്റെ പഴയകാല ചിത്രമാണ് ഇന്ന് ഇവിടെ നിങ്ങൾക്കായി പങ്കുവെച്ചിരിക്കുന്നത്. തന്റെ പതിനാറാം വയസ്സിൽ പകർത്തിയ ചിത്രം ഈ നടൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലൂടെ ആരാധകർക്കായി ഒരിക്കൽ പങ്കുവെച്ചത്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഈ താരം നേടിയിട്ടുണ്ട്.

നായക കഥാപാത്രങ്ങളിലൂടെ സിനിമയിൽ ഒരുകാലത്ത് തിളങ്ങിയ ഈ താരം, ഇന്ന് സഹനടൻ, വില്ലൻ, കോമഡി റോളുകൾ എന്നിവയിൽ എല്ലാം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. 1987-ലാണ് സിനിമ അരങ്ങേറ്റം കുറിച്ചത് എങ്കിലും, 1992-ൽ പുറത്തിറങ്ങിയ ഹരിഹരൻ സംവിധാനം ചെയ്ത ‘സർഗം’ എന്ന ചിത്രത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധേയനായി മാറിയ നടൻ മനോജ് കെ ജയന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്.

പ്രശസ്ത സംഗീതജ്ഞൻ കെജി ജയന്റെ മകനാണ് മനോജ് കെ ജയൻ. അച്ഛനെ പോലെ തന്നെ നല്ലൊരു ഗായകൻ കൂടിയാണ് മനോജ് കെ ജയൻ. 1988-ൽ പുറത്തിറങ്ങിയ ‘മാമലകൾക്കപ്പുറത്ത്’ എന്ന ചിത്രത്തിലാണ് മനോജ് കെ ജയൻ ആദ്യമായി ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട്, പെരുന്തച്ചൻ, നെറ്റിപ്പട്ടം, ഗസൽ, ചമയം, സമൂഹം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, കുങ്കുമച്ചെപ്പ്, സല്ലാപം തുടങ്ങി നിരവധി ചിത്രങ്ങളിൽ മനോജ് കെ ജയൻ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സർഗം, പഴശ്ശിരാജ, കളിയച്ഛൻ എന്നീ സിനിമകളിലെ അഭിനയത്തിന് മനോജ് കെ ജയൻ മൂന്നുതവണ മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും നിരവധി ചിത്രങ്ങളിൽ മനോജ് കെ ജയൻ വേഷമിട്ടിട്ടുണ്ട്. ദളപതി, ദൂൽ, കോ, വില്ല്, ബില്ല 2 തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മനോജ് കെ ജയൻ, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.