പ്രണയവഴിയിൽ രൂപയും സേനനും.. പ്രകാശന്റെ രാജകുമാരൻ ഇനി കള്ളകളികൾ രാജാവ്!!ട്വിസ്റ്റുമായി മൗനരാഗം

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വ്യത്യസ്തമായ കഥാ മുഹൂർത്തങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വിക്രം ജോലിയൊന്നും ഇല്ലാത്തതിനാൽ മോശം കൂട്ടുകെട്ടിൽ പെട്ടു നിൽക്കുന്നതായിരുന്നു. മോഷണം നടത്തുന്നവരുടെ കൂടെ കൂടി മോഷണം നടത്തി പണം ഉണ്ടാക്കാനാണ് വിക്രമിൻ്റെ തീരുമാനം.

പിന്നീട് കാണുന്നത് ശാരിയും, രാഹുലും, സരയുവും, മനോഹറും ദൂരയാത്രയ്ക്ക് വന്ന് ഹോട്ടലിൽ താമസിക്കുന്നതാണ്. വ്രതമായതിനാൽ ശാരിയുടെ കൂടെ സരയുവും, മനോഹറിൻ്റെ കൂടെ രാഹുലുമാണ് ഉറങ്ങിയത്. എന്നാൽ ഉറക്കം കിട്ടാതെ സരയു മനോഹറിന് മെസേജയച്ച് പുറത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് രാഹുലിൻ്റെ ഉറക്കം ഞെട്ടുന്നത്. മനോഹറിനെ കാണാതെ വന്നപ്പോൾ, ഞെട്ടിയുണർന്ന് ശാരിയെ വിളിച്ചപ്പോൾ സരയുവിനെയും റൂമിൽ കാണുന്നില്ല. ആകെ ടെൻഷനായ രാഹുൽ പുറത്തിരുന്ന മനോഹറിൻ്റെയും സരയു വിൻ്റെയും അടുത്ത് വന്ന് നിങ്ങൾ അടുത്തിരുന്നാൽ ദൈവകോപം ഉണ്ടാകുമെന്ന് പറയുന്നു.

അങ്ങനെ വീണ്ടും സരയുവും മനോഹറും പോയി കിടക്കുന്നു. പിന്നീട് ശാരിയും സരയുവും കൂടി രാഹുലിന് എന്തോ പറ്റിയിട്ടുണ്ടെന്ന് പറയുന്നു. അതിനാൽ പെട്ടെന്ന് തന്നെ അമേരിക്കയിൽ പോകാൻ നോക്കാൻ പറയുന്നു. പിന്നീട് കാണുന്നത് പ്രകാശനെയാണ്. വിക്രം മടങ്ങി വരാത്തതിനാൽ ഭക്ഷണം പോലും കഴിക്കാതെ വിഷമിച്ചിരിക്കുകയാണ്. അപ്പോഴാണ് രതീഷും കാദംബരിയും ഭക്ഷണം കഴിക്കാൻ പറയുകയും, അവനെ കാത്ത് നിൽക്കേണ്ടെന്നും പറയുന്നു.എന്നാൽ പ്രകാശൻ ആകെ വിഷമത്തിലാണ്. പിന്നീട് കാണുന്നത് വിക്രം, മറ്റുള്ള ഫ്രണ്ട്സിൻ്റെ കൂടെ കളവ് നടത്താൻ പോകുന്നതാണ്.

പിറ്റേ ദിവസം രാവിലെ രൂപ അമ്പലത്തിൽ പോയി പൂജചെയ്തു വരുമ്പോൾ, ചന്ദ്രസേനൻ അമ്പലത്തിൽ വരുന്നത് കാണുകയാണ്. ഇത് കണ്ട് രൂപ വളരെ സന്തോഷവതിയായ രൂപ ചന്ദ്രസേനനെ കാണാത്തതുപോലെ പോകുന്നു. പക്ഷേ, ചന്ദ്രസേനന് രൂപയെ അധിക ദിവസങ്ങളിലും അമ്പലത്തിൽ കാണുന്നതിനാൽ രൂപയ്ക്കും എന്നെ കാണണമെന്ന് ആഗ്രഹമുണ്ടോ എന്ന് തോന്നിപ്പോകുന്നു. അപ്പോഴാണ് രാഹുൽ ചന്ദ്രസേനനെ കൊല്ലാനാക്കിയ തോക്കുമായി ഒളിഞ്ഞു നോക്കുന്നത്. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

fpm_start( "true" ); /* ]]> */