റോബിനെയും ജാസ്മിനെയും ഒതുക്കിയിരുത്തിയിട്ട് ബിഗ്ഗ്ബോസ് വീട് ഭരിക്കാൻ റിയാസ്😮😮😮ഡോക്ടർ ഫേക്ക് ആണോ??? പുതിയ വൈൽഡ് കാർഡുകാർ രണ്ടും കല്പിച്ചോ!!! ജാസ്മിന് ഇതെന്ത് പറ്റി
പല ഭാഷകളിലും ഹിറ്റായി തുടരുന്ന ഷോയാണ് ബിഗ്ഗ്ബോസ് മലയാളം. ഏറെ ആരാധകരുള്ള ഷോ എന്നതിനപ്പുറം മത്സരാർത്ഥികളുടെ യഥാർത്ഥസ്വഭാവം പുറത്തുകൊണ്ടുവരുന്ന ഗെയിം പാറ്റേൺ കൂടിയാണ് ബിഗ്ഗ്ബോസിന്റേത്. ഇപ്പോഴിതാ ബിഗ്ഗ്ബോസ് മലയാളം നാലാം പതിപ്പ് പ്രേക്ഷകശ്രദ്ധ നേടിയെടുത്ത് മുന്നേറുകയാണ്. തുടക്കം മുതൽ തന്നെ വ്യത്യസ്തമായ അവതരണശൈലിയിലാണ് ഇത്തവണ ബിഗ്ഗ്ബോസ് ഷോ മുന്നോട്ടുപോകുന്നത്.
കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി എന്തും സംസാരിക്കാൻ മടിയില്ലാത്ത കുറേ ആൾക്കാരാണ് ഇത്തവണ ഷോയിലെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഷോയിൽ വൈൽഡ് കാർഡ് എൻട്രിയായെത്തിയ രണ്ട് പേർ വീട് ഭരിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കാണുന്നത്. ബിഗ്ഗ്ബോസ് വീട്ടിലെ സിംഹമായിരുന്ന ഡോക്ടർ റോബിനെതിരെ പായുകയാണ് വൈൽഡ് കാർഡ് താരം റിയാസ്. കോടതിമുറി ടാസ്ക്കിൽ പങ്കെടുത്ത് ഡോക്ടറുടെ മുഖം മൂടി വലിച്ചെറിയുകയാണ് റിയാസ് സലിം. ഇരുവരും തമ്മിൽ വൻ വാക്കുതർക്കമാണ് നടക്കുന്നത്. അത് മാത്രമല്ല, കാര്യങ്ങളെല്ലാം അതിരുവിട്ട് ഒടുവിൽ കാമചേഷ്ടകൾ വരെ വരുന്നുണ്ട് റിയാസ് – ഡോക്ടർ വിവാദത്തിൽ.

ദിവസങ്ങൾ കഴിയവേ റോബിന്റെ യഥാർത്ഥമുഖം പുറത്തുവരികയാണ്. ബിഗ്ഗ്ബോസ് വീട്ടിൽ കണ്ട റോബിൻ പക്കാ ഫേക്ക് ആണെന്നാണ് റിയാസിന്റെ വാദം. അതേ സമയം ജാസ്മിനെ മെഡിക്കൽ റൂമിലേക്ക് മറ്റേണ്ടി വരുന്നതും പ്രേക്ഷകർക്കിടയിൽ ചർച്ച ആയിട്ടുണ്ട്. റിയാസിനൊപ്പം വിനയ് മാധവും ബിഗ്ഗ്ബോസ് വീട്ടിൽ തീപ്പൊരി വാരി വിതറിയിട്ടുണ്ട്. ജാസ്മിനെയും റോബിനെയും ഒരു മൂലക്ക് ഒതുക്കിയിരുത്തിയിട്ട് വീട് ഭരിച്ചുതുടങ്ങാനാണോ റിയാസിന്റെ ശ്രമം എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.
ഷോയുടെ ഇതേവരെയുള്ള എപ്പിസോഡുകൾ പുറത്ത് നിന്ന് കണ്ടിട്ട് വന്നിട്ട് ബി ബി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന റിയാസിനോട് പ്രേക്ഷകർക്ക് അൽപ്പം ദേഷ്യവും തോന്നിത്തുടങ്ങിയിട്ടുണ്ട്. എന്തായാലും വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് ഇനിയും ബിഗ്ഗ്ബോസ് വീട്ടിൽ നടക്കുക.
Comments are closed.