ലക്ഷ്മിപ്രിയയുടെ മാസ് ഡയലോഗിൽ ടാസ്ക്ക് തന്നെ നിർത്തിവെച്ച് ബിഗ്ഗ്‌ബോസ്🤣🤣ഡോക്ടർ റോബിന് എന്ത് പറ്റി;ബിഗ്ഗ്‌ബോസ് വീട്ടിൽ സ്ഥാനമുറപ്പിക്കാൻ ഓടിനടക്കുന്ന റിയാസ്

പുറത്ത് നിന്ന് കളിയെല്ലാം കണ്ടുപഠിച്ചിട്ടാണ് റിയാസ് സലിമും വിനയ് മാധവും ബിഗ്‌ബോസ് വീട്ടിലേക്കെത്തിയത്. ഡോക്ടർ റോബിനെയാണ് ഇരുവരും ലക്‌ഷ്യം വെച്ചതെങ്കിലും സ്ക്രീൻ പ്രെസൻസ് കിട്ടാൻ വേണ്ടി റിയാസ് സലിം ഓടിനടന്ന് എല്ലാവരെയും അറ്റാക്ക് ചെയ്യുകയാണ്. അശ്ലീലവാക്കുകൾ വരെ ഉപയോഗിച്ചുതുടങ്ങിയ റിയാസ് പുറത്തുവെച്ച് കണ്ട ഷോയിലെ കാര്യങ്ങളൊന്നും അകത്ത് പറയരുതെന്ന ബിഗ്ഗ്‌ബോസ് നിയമാവലിയെയും തെറ്റിക്കുന്നുണ്ട്.

ഷോയിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഓരോരുത്തരെപ്പറ്റിയും റിയാസും വിനയും കണക്കുകൂട്ടലുകൾ നടത്തിവെച്ചിരുന്നു എന്നതാണ് ഒരു സത്യം. അത്തരത്തിൽ അവർ വളരെ ചെറുതായി കണ്ട ഒരു മത്സരാർത്ഥിയാണ് ലക്ഷ്മിപ്രിയ. എന്നാൽ കോടതിമുറി ടാസ്ക്കിൽ ലക്ഷ്മിയുടെ ഭാഗത്ത് നിന്ന് തന്നെ ആദ്യ അടി റിയാസിന് കിട്ടിയിരിക്കുകയാണ്. ‘നിങ്ങൾ ജഡ്ജ് ആണോ അതോ വാദിഭാഗം വക്കീലാണോ?’ എന്ന് ചോദിച്ച് ടാസ്ക്കിൽ ഗംഭീരപ്രകടനമാണ് ലക്ഷ്മിപ്രിയ കാഴ്ചവെച്ചത്.

ദിൽഷയും ധന്യയും ലക്ഷ്മിയെ പിന്തുണച്ച് കയ്യടികൾ നൽകിയിരുന്നു. ജഡ്ജ് ആയി ഇരിക്കുമ്പോഴും തനിക്ക് പ്രിയപ്പെട്ട ജാസ്മിനെയും നിമിഷയെയും സംരക്ഷിക്കാനായിരുന്നു റിയാസ് ശ്രമിച്ചത്. പിന്നീട് ബ്ലെസ്ലിയും കൈയ്യടിച്ചു. അപ്പോൾ ബ്ലസ്‌ലിയെയും ശിക്ഷിച്ചു. ഇത് കണ്ട ഡോക്ടർ റോബിൻ ഇറങ്ങിപ്പോവുകയും തുടര്‍ന്ന് കോടതിയിൽ വലിയൊരു വാക്കുതർക്കം നടക്കുകയും ചെയ്തു. തർക്കം നടന്നുകൊണ്ടിരിക്കെ ബിഗ് ബോസ്, കോടതി ടാസ്ക്ക് പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു.

ലക്ഷ്മിപ്രിയയുടെ ഒരേ ഒരു മാസ്സ് ഡയലോഗിൽ വീക്കിലി ടാസ്ക്ക് മൊത്തത്തിൽ തകിടം മറിയുന്ന കാഴ്ചയായിരുന്നു ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. റിയാസിനെതിരെ ഒട്ടേറെ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഓവറായ ഇടപെടലുകളുടെ പേരിലാണ് പലപ്പോഴും റിയാസ് വിമർശിക്കപ്പെടുന്നത്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസ് ആകട്ടെ, എത്രയും പെട്ടെന്ന് ഷോയിൽ തന്റെ സ്ഥാനമുറപ്പിക്കാനുള്ള തത്രപ്പാടിലുമാണ്.

Comments are closed.