ബിഗ്‌ബോസ് വീട്ടിൽ വീണ്ടും ജയിൽ ശിക്ഷ😮😮😮ഇന്ന് ജയിലിൽ പോകുന്നത് ആരൊക്കെ??? വീട്ടിൽ ഒറ്റപ്പെട്ട് ജാസ്മിൻ

ഇത്തവണ ആരാകും ജയിലിലേക്ക് പോവുക? സത്യം പറഞ്ഞാൽ ബിഗ്ഗ്‌ബോസ് വീട്ടിലെ ജയിൽവാസം ഒരു വലിയ സംഭവം തന്നെയാണ്. സുഖവാസം എന്നൊന്നും കരുതുകയേ വേണ്ട, തീർത്തും ഒരു ശിക്ഷ തന്നെയാണത്. ബ്ലെസ്ലിയും റിയാസും ഡോക്ടർ റോബിനുമാണ് ഇത്തവണ ജയിൽ നോമിനേഷനിൽ എത്തി നിൽക്കുന്നത്. ടാസ്ക്കിൽ മത്സരിച്ച് ജയിക്കുന്ന ഒരാൾ എന്തായാലും രക്ഷപെടും.

അവശേഷിക്കുന്ന രണ്ടു പേരാകും ജയിലിൽ പോകേണ്ടി വരിക. ക്യാപ്റ്റനായതിന് ശേഷം മുന്നേ മനസിലുള്ള പ്രതികാരബുദ്ധി വെച്ച്‌ പെരുമാറിയതിനാണ് പലരും ബ്ലെസ്ലിയെ നോമിനേറ്റ് ചെയ്തത്. റോബിനാകട്ടെ ജയിൽ നോമിനേഷൻ ലിസ്റ്റിൽ വന്നു നിൽക്കുന്നത് ഇത് ആദ്യ തവണയുമല്ല. ബിഗ്ഗ്‌ബോസ് വീട്ടിൽ അൽപ്പം ഒച്ചയും അനക്കവും ഉണ്ടാക്കുന്ന മൂന്ന് പേരാണ് ഇപ്പോൾ ജയിൽ നോമിനേഷനിൽ വന്നിരിക്കുന്നത്. ഇതിനിടെ ഷോയിൽ നിന്നും പിൻവാങ്ങണമെന്ന് ജാസ്മിൻ ബിഗ്ഗ്‌ബോസ്സിനോട് ആവശ്യപ്പെട്ടിരുന്നു.

താൻ മാനസികമായി ഏറെ തളർന്നു പോകുന്നുവെന്നും അത്‌ തന്റെ ശാരീരിക ആരോഗ്യത്തെപ്പോലും ബാധിക്കുന്ന അവസ്ഥവിശേഷമാണ് ഇപ്പോൾ സംഭവിക്കുന്നതെന്നുമാണ് ജാസ്മിൻ കണഫഷൻ റൂമിൽ വെച്ച്‌ ബിഗ്ഗ്‌ബോസിനെ അറിയിച്ചത്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ തന്റെ പാർട്ണറും ഡോഗും ഒറ്റപ്പെട്ടുപോകുമെന്നും ജാസ്മിൻ ബിഗ്ഗ്‌ബോസ്സിനോട് പറയുന്നുണ്ട്. എന്തായാലും ജാസ്മിനെ ആശ്വസിപ്പിച്ച് തിരിച്ചുവിടുകയായിരുന്നു ബിഗ്ഗ്‌ബോസ്. ബിഗ്ഗ്‌ബോസ് വീടിനകത്ത് നടക്കുന്ന പല സംഭവങ്ങളും ഇപ്പോൾ പ്രവചനാതീതമാണ് എന്ന് പറയാം. മോഷണക്കുറ്റം ജാസ്മിന്റെ തലയിൽ വന്നുപെട്ടത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു അവർക്ക്.

എല്ലാത്തിനുമൊടുവിൽ റോബിനെ തോൽപ്പിക്കണം എന്ന വാശിയിലാണ് ഇപ്പോൾ ജാസ്മിൻ മുന്നോട്ടു പോകുന്നത്. റിയാസിന് പോലും ജാസ്മിനിൽ നിന്നുണ്ടായ മോശം അനുഭവം പ്രേക്ഷകരിൽ പലവിധചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. നിമിഷ പോയതിന് ശേഷം ജാസ്മിന് വീട്ടിലുണ്ടായിരുന്ന മികച്ച സൗഹൃദങ്ങൾ റിയാസിൽ നിന്നും റോൻസണിൽ നിന്നുമായിരുന്നു. എന്നാൽ റോൻസൺ ഒരു സൈലന്റ് ഗെയിമർ ആണെന്നത് ഏവർക്കും അറിയാവുന്ന ഒരു കാര്യവുമാണ്.

Comments are closed.