” തങ്കത്തിങ്കളിന്” വീണ്ടും ഇണമിട്ട് എംജി ശ്രീകുമാർ. വീഡിയോ ഏറ്റെടുത്ത് ആരാധകർ

തന്റെ സ്വതസിദ്ധമായ ഗാനാലാപന ശൈലിയിലൂടെ സംഗീത ആസ്വാദകർ നെഞ്ചിലേറ്റിയ വിശ്വഗായകനാണല്ലോ മലബാർ ഗോപാലൻ ശ്രീകുമാർ എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട എം ജി ശ്രീകുമാർ.മലയാളത്തിൽ എന്നല്ല ഇന്ത്യൻ സിനിമാലോകത്ത് തന്നെ എണ്ണിയാൽ ഒടുങ്ങാത്ത സിനിമകളിലെ ഗാനങ്ങൾക്ക് വേണ്ടി ശബ്ദം നൽകുകയും അവ കമ്പോസ് ചെയ്യുകയും ചെയ്ത എംജിക്ക് സംഗീത ആസ്വാദകർക്കിടയിൽ എന്നും ഹൃദയത്തിലാണ് സ്ഥാനമുള്ളത്.

അതിനാൽ തന്നെ തന്റെ തനതായ ആലാപന ശൈലിയിലൂടെയും ശബ്ദ മാധുര്യത്തിലൂടെയും ലക്ഷക്കണക്കിന് പ്രേക്ഷകരെ നേടിയെടുക്കാനും എംജിക്ക് സാധിച്ചിരുന്നു. ആലാപനത്തിന് പുറമേ സംഗീത സംവിധാനത്തിലും ശ്രദ്ധ നേടിയ ഇദ്ദേഹം മികച്ച പുരുഷ പിന്നണി ഗായകനുള്ള നാഷണൽ അവാർഡുകൾ അടക്കം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമ ലോകത്തിന്റെ സുവർണ്ണ കാലഘട്ടത്തിലെ സിനിമകളിൽ പ്രത്യേകിച്ച് മോഹൻലാൽ നായകനായി എത്തുന്ന ചിത്രങ്ങൾ എടുത്തു പരിശോധിക്കുകയാണെങ്കിൽ എംജി ശ്രീകുമാറിന്റെ വരികകൾ മാത്രമായിരിക്കും അവയിൽ ഉണ്ടാവുക.

അതിനാൽ തന്നെ മലയാളികളിൽ ഗൃഹാതുരത്വം നിറക്കുന്ന ഒരു താരം കൂടിയാണ് ഇദ്ദേഹം. ഇന്നും സംഗീത ലോകത്ത്‌ നിറ സാന്നിധ്യമായ താരം സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ്. അതിനാൽ തന്നെ എംജിയുടെയും ഭാര്യ ലേഖ ശ്രീകുമാറിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്. എന്നാൽ ഇപ്പോഴിതാ മലയാളി സംഗീത ആസ്വാദകരുടെ ഓർമ്മകളെ 20 വർഷത്തോളം പിന്നോട്ട് നയിച്ചുകൊണ്ട് വിദ്യാസാഗറിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ” ഇന്ദ്രപ്രസ്ഥം” എന്ന സിനിമയിലെ നൊസ്റ്റാൾജിക് ഗാനവുമായി വീണ്ടും എത്തിയിരിക്കുകയാണ് എംജി ശ്രീകുമാർ.

ഭാര്യ രേഖ ശ്രീകുമാറിനൊപ്പം ” തങ്കത്തിങ്കൾ കിളിയായി കുറുകാം” എന്ന ഗാനവുമായി പ്രേക്ഷകരെ കോരി തരിപ്പിച്ചിരിക്കുകയാണ് എം ജി ശ്രീകുമാർ ഇപ്പോൾ. ഈയൊരു വീഡിയോ എം ജി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ അവ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തു. മാത്രമല്ല തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഗാനം അതിന്റെ യഥാർത്ഥ ഗായകനിൽ നിന്നും വീണ്ടും കേൾക്കാനായതിന്റെ സന്തോഷവും ആരാധകരുടെ പ്രതികരണങ്ങളിൽ നിന്നും കാണാവുന്നതാണ്.

Comments are closed.