മനോഹരം അത്ഭുതം ഈ വീട്!!2550 സ്ക്വയർ ഫീറ്റുള്ള മോഡേൺ എലിവേഷനിൽ നിർമ്മിച്ച വീട് നോക്കാം

2550 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച മോഡേൺ എലിവേഷനുള്ള വീടാണ് കൂടുതലായി അടുത്തറിയാൻ പോകുന്നത്. 20 സെന്റ് പ്ലോട്ടാണ് ഈ വീട് വരുന്നത്. നാച്ചുറൽ സ്റ്റോനാണ് ഇവിടെ വരുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ച രീതിയിലാണ് എലിവേഷൻ ചെയ്തിരിക്കുന്നത്. അത്യാവശ്യം വലിയ കാർ പോർച്ചാണ് നൽകിട്ടുള്ളത്. സിറ്റ്ഔട്ടിലെ ഫ്ലോറിൽ ഇറ്റാലിയൻ മാർബിലാണ് വരുന്നത്. സിമ്പിൾ സീലിംഗ് ആണ് ചെയ്തിരിക്കുന്നത്.

മഹാഗണിയിലാണ് വീടിന്റെ പ്രധാന വാതിൽ നിർമ്മിച്ചിരിക്കുന്നത്. നേരെ കയറി ചെല്ലുന്നത് ലിവിങ് സ്പേസിലേക്കാണ്. ഇരിക്കാനുള്ള സെറ്റിയൊക്കെ ഒരുക്കിട്ടുണ്ട്. ഡൈനിങ് സ്പേസ് നോക്കുകയാണെങ്കിൽ ഇട്ട് പേർക്ക് ഇരിക്കാൻ കഴിയുന്ന മേശ കൊടുത്തിട്ടുണ്ട്. മേശയുടെ മുകളിൽ മാർബിലാണ് ഉപയോഗിച്ചിരിക്കുന്നത്. വാഷ് ബേസ് നോക്കുകയാണെങ്കിൽ വെള്ള നിറത്തിലുള്ള ടൈൽസാണ് നൽകിരിക്കുന്നത്.

കിടപ്പ് മുറി നോക്കുകയാണെങ്കിൽ നാല് മീറ്റർ സൈസാണ് വരുന്നത്. സിമ്പിൾ എന്നാൽ മനോഹരമായ സീലിംഗ് ആണ് ചെയ്തിരിക്കുന്നത്. ഇന്റീരിയർ ഡിസൈൻ ഏറെ മനോഹരമാക്കിട്ടുണ്ട്. വാർഡ്രോപ്പിൽ ഫുൾ ഗ്ലാസ്സാണ് ഉപയോഗിച്ചിരിക്കുന്നത്. അറ്റാച്ഡ് ബാത്രൂം കാണാൻ കഴിയും. ബാത്‌റൂമിലെ ഫ്ലോർ വുഡൻ പോലെ വരുമെങ്കിലും അതേ നിറത്തിലുള്ള ടൈൽസാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റ മുറികളിലും ഏകദേശം ഇതേ സൗകാര്യങ്ങളും ഡിസൈനുകളുമാണ് വരുന്നത്.

ഫസ്റ്റ് ഫ്ലോറിലേക്ക് വരുമ്പോൾ പടികളുടെ പിടി തടിയിലും ഗ്ലാസിലുമാണ് ചെയ്തിരിക്കുന്നത്. നല്ല ഭംഗിയിൽ തൂക്കിയിടുന്ന ലൈറ്റുകൾ നൽകിട്ടുണ്ട്. സീലിംഗിൽ തടിയുടെ ഡിസൈനാണ് വന്നിരിക്കുന്നത്. ഒരു ഭാഗത്ത് പഠിക്കാനുള്ള ഇടം ഒരുക്കിട്ടുണ്ട്. ഓപ്പൺ ടെറസാണ് നോക്കുമ്പോൾ മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിലും രണ്ട് കിടപ്പ് മുറി വരുന്നുണ്ട്. താഴെ കണ്ട് അതേ ഡിസൈനുകളാണ് ഈ മുറിയിലും വന്നിട്ടുള്ളത്. പിന്നെ ടൈലിന്റെ നിറങ്ങളാണ് ചെറിയ മാറ്റം വരുന്നത്.

Area of plot: 20 cent
TOTAL – 2550 SFT

 1. GROUND FLOOR
  a. Car porch
  b. Sit out
  c. Living room
  d. Dining room
  e. Master bedroom + bathroom
  f. Guest Bedroom + bathroom
  g. Kitchen
  h. Work area
 2. FIRST FLOOR
  a. UPPER Living room
  b. 2 Bedroom + bathroom
  c. Open terrace.