ഇനി സരയുവിന് തിരിച്ചടികളുടെ കാലം!! കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടു പിടിച്ച് രൂപ; ഓപ്പറേഷന് മുന്നേയായി കല്യാണിയെ ആശ്വസിപ്പിച്ച് കിരൺ.!! | Mounaragam Promo November 13

Mounaragam Promo November 13: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രേക്ഷകരെ ആകാംക്ഷയിലാക്കി കല്യാണിക്ക് ശബ്ദം കിട്ടുന്നതുമായി ബന്ധപ്പെട്ട എപ്പിസോഡുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ ആഴ്ച കല്യാണിയുടെ ഓപ്പറേഷൻ നടക്കാൻ പോവുകയാണ്.

ഈ ആഴ്ച എപ്പിസോഡ് തുടങ്ങുമ്പോൾ സ്വാതി വിക്രമിനെയും കുടുംബത്തെയും സ്വന്തം സുഹൃത്തായ സോണിയയ്ക്ക് വേണ്ടി ചതിച്ചതിൻ്റെ വിഷമത്തിൽ വിക്രമും പ്രകാശുമൊക്കെ നിൽക്കുന്നതായിരുന്നു. എങ്ങനെ രാജപ്പൻ്റെ കടം വീടുമെന്നറിയാതെ ആകെ ടെൻഷനടിച്ച് കല്യാണിയെ പ്രാകി കൊണ്ട് നിൽക്കുകയാണ് പ്രകാശൻ. അപ്പോഴാണ് മനോഹർ പണമൊന്നുമില്ലാത്തതിനാൽ, കിരണിൻ്റെ വീട്ടിൽ കല്യാണിയുടെ ഓപ്പറേഷന് വേണ്ടിയുള്ള പണമുണ്ടാവുമെന്ന് കരുതി സുഹൃത്തിനെ കൂട്ടി കിരണിൻ്റെ വീട്ടിൽ കയറുകയും, ശബ്ദം കേട്ട് കിരണും കല്യാണിയും കള്ളനായ മനോഹറിനെ ചവിട്ടി ഓടിച്ചു.

Mounaragam Promo November 13

ആ കള്ളൻ ആരാണെന്ന് കിരണിനും കല്യാണിക്കും മനസിലായിരുന്നില്ല. എന്നാൽ രാഹുൽ സരയുവിന് വേണ്ടി കൊണ്ടുവന്ന കുഞ്ഞിൻ്റെ അച്ഛനും അമ്മയും വീട്ടിൽ നിന്നും പൊട്ടിക്കരയുകയാണ്. അവരുടെ വീടു കണ്ടെത്തി അവരുടെ വീട്ടിലെത്തി രൂപ രണ്ടുപേരോടും, ഞാൻ പത്രത്തിൽ കണ്ട് വന്നതാണെന്നും, ഉടൻ തന്നെ നിങ്ങളുടെ അടുത്ത് കുഞ്ഞ് എത്തുമെന്നും പറയുകയാണ് രൂപ. അപ്പോഴാണ് രാഹുലിൻ്റെ വീട്ടിൽ പോലീസ് വരുന്നത്. ആകെ ഭയന്ന ഇവർ കുഞ്ഞിനെ കാണാത്തതിനാലാവുമെന്ന് കരുതി ഭയന്നിരിക്കുമ്പോൾ, കിരണിൻ്റെ വീട്ടിൽ കള്ളൻ കയറിയതറിഞ്ഞ് വീടുമാറി വന്നതായിരുന്നു. അതിനിടയിൽ കല്യാണിയുടെ ഓപ്പറേഷനുള്ള ഡെയ്റ്റ് കിട്ടുകയാണ്. ആ ദിവസം പയസ് ഡോക്ടർ വരുമെന്നും, അന്നേ ദിവസം എന്തായാലും കല്യാണി അഡ്മിറ്റാവണമെന്നും പറയുകയാണ് കിരൺ. കല്യാണിക്ക് മകൻ്റെ കാര്യത്തിൽ കുറച്ചു ടെൻഷനുണ്ടെങ്കിലും, ഓപ്പറേഷന് ഒരുങ്ങി നിൽക്കുകയാണ്. ഓപ്പറേഷൻ നടക്കുന്നതിന് മുൻപ് രൂപയ്ക്ക് കാണണമെന്ന് പറഞ്ഞ് രൂപയെ കാണാൻ പോവുകയാണ് കല്യാണി. കല്യാണിയോട് സരയുവിൻ്റെ വീട്ടിലുള്ള കുഞ്ഞിനു വേണ്ടിയാണ് പോലീസ് തിരയുന്നതെന്ന കാര്യം രൂപ പറയുന്നു.

പിന്നീട് മോളുടെ ഓപ്പറേഷൻ പെട്ടെന്ന് നടന്ന്, ഇനി ഫോണിൽ സംസാരിക്കാം നമുക്കെന്ന് പറഞ്ഞ് രൂപ അനുഗ്രഹിക്കുകയാണ്. എന്നാൽ കല്യാണി ഓപ്പറേഷൻ്റെ ദിവസ മറിഞ്ഞ പ്രകാശൻ ഉടൻ തന്നെ അമ്പലത്തിൽ പോവുകയാണ്. കല്യാണിക്ക് ശബ്ദം കിട്ടാതിരിക്കാൻ ശയനപ്രദക്ഷിണം ചെയ്യുകയാണ് പ്രകാശൻ. ഈക്കാര്യം അവിടെയുള്ള പൂജാരിയോട് പറയുകയാണ്. പിറ്റേ ദിവസം കല്യാണി ഓപ്പറേഷന് പോവുകയാണ്. കല്യാൺ മോന് മുത്തം നൽകി കല്യാണി ആശുപത്രിയിലേക്ക് പുറപ്പെട്ടപ്പോൾ, പ്രകാശൻ അമ്പലത്തിൽ സ്വന്തം മകൾ സംസാരിക്കാതിരിക്കാൻ ശയനപ്രദക്ഷിണം നടത്തുകയാണ്. കല്യാണിയെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റുന്നതോടെ ഈ ആഴ്ചത്തെ രസകരമായ പ്രൊമോ അവസാനിക്കുകയാണ്.