കല്യാണിക്ക് ശബ്‌ദം ലഭിക്കാതിരിക്കാൻ വഴിപാടുകളുമായി പ്രകാശൻ; സരയുവിനെയും ശാരിയേയും പോലീസ് അറസ്റ്റ് ചെയ്യുന്നു; കിരൺ മറച്ചു വെച്ച ആ രഹസ്യം രൂപയോട് പറയുന്നു.!! | Mounaragam Promo November 16

Mounaragam Promo November 16: ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡായിരുന്നു മൗനരാഗത്തിൽ കുറച്ചു ദിവസങ്ങളായി കാത്തിരുന്നത്. എന്നാൽ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന എപ്പിസോഡ് ഇപ്പോൾ എത്താൻ പോവുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശാരിയെയും സരയുവിനെയും പോലീസ് വഴിയിൽ വച്ച് ചോദ്യം ചെയ്തതിൻ്റെ ടെൻഷനിൽ, വഴിയിൽ വച്ച് തന്നെ രാഹുലിനെ കണ്ട് സിഐ നമ്മളെ ചോദ്യം ചെയ്തതൊക്കെ പറയുകയാണ്.

നിങ്ങൾ ഇത്രയൊന്നും ഭയപ്പെടേണ്ടതില്ലെന്നും, എസ് ഐ നമ്മുടെ ആളാണെന്നും, രാഹുൽ പറയുകയാണ്. പിന്നീട് രാഹുൽ പെട്ടെന്ന് തന്നെ എസ്ഐയെ കാണാൻ പോവുകയാണ്. അപ്പോൾ തന്നെ സരയുവും ശാരിയും വീട്ടിലേക്ക് പോവുകയാണ്. കല്യാണിയുടെ ഓപ്പറേഷൻ നടക്കുന്ന ദിവസമായതിനാൽ, രാവിലെ തന്നെ ദീപ അമ്പലത്തിൽ എത്തിയിരുന്നു. അതേ അമ്പലത്തിൽ പ്രകാശനും എത്തി. പ്രകാശൻ ശയനപ്രദക്ഷിണം ചെയ്യണമെന്ന് പറയുന്നത് കേട്ട് പൂജാരിക്ക് സന്തോഷമായി. മകൾ കല്യാണിയുടെ ഓപ്പറേഷനുവേണ്ടി ശയനപ്രദക്ഷിണം ചെയ്യാനാണല്ലോ പ്രകാശൻ വന്നതെന്ന് പൂജാരി ചോദിച്ചപ്പോൾ, ചിരിച്ചു കൊണ്ട് അവളുടെ ഓപ്പറേഷൻ വിജയിക്കാതിരിക്കാതിരിക്കാനും, അവൾ ഒരിക്കലും സംസാരിക്കാതിരിക്കാനുമാണ് ഞാൻ ശയനപ്രദക്ഷിണം ചെയ്തതെന്ന് പറഞ്ഞ് പ്രകാശൻ ശയനപ്രദക്ഷിണം ചെയ്യുകയാണ്.

Mounaragam Promo November 16

അപ്പോഴാണ് ദീപ പ്രസാദം വാങ്ങാൻ വരുന്നത്. പൂജാരി പ്രകാശൻ വന്ന കാര്യവും, കല്യാണിക്ക് ശബ്ദം കിട്ടാതിരിക്കാൻ വേണ്ടി ശയനപ്രദക്ഷിണം നടത്തുന്ന കാര്യവും പറഞ്ഞു. ഇത് കേട്ട് ഞെട്ടിയിരിക്കുകയാണ് ദീപ. അപ്പോഴാണ് പ്രകാശൻ ശയനപ്രദക്ഷിണം കഴിഞ്ഞു വന്നത്. എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിച്ചില്ലെങ്കിലും, ദ്രോഹിക്കാതിരുന്നു കൂടെ നിങ്ങൾക്കെന്ന് പറയുകയാണ് ദീപ. ഇത് കേട്ട് പ്രകാശൻ പൊട്ടിച്ചിരിക്കുകയാണ്. നിൻ്റെ മകൾ ഒരിക്കലും സംസാരിക്കില്ലെന്നും , അതിന് നീ പ്രാർത്ഥിണ്ടെന്നും, ഞാൻ അവൾക്ക് ശബ്ദം കിട്ടാതിരിക്കാൻ വേണ്ടിയാണ് ശയനപ്രദക്ഷിണം ചെയ്തതെന്ന് പറഞ്ഞു കൊണ്ട് പോവുകയാണ്. ഇതൊക്കെ കേട്ട് നിന്ന പൂജാരി, നിങ്ങൾ വിഷമിക്കേണ്ടെന്നും, കല്യാണിക്ക് ശബ്ദം കിട്ടുമെന്നും, നിങ്ങൾ വിഷമിക്കേണ്ടെന്നും പറയുകയാണ്. ദീപ പ്രകാശനെ ശപിക്കുകയാണ്. ദൈവത്തോട് ഇങ്ങനെയൊരു ഭർത്താവിനെ എനിക്ക് കിട്ടിയല്ലോ തുടങ്ങി പലതും ദീപ കരഞ്ഞുകൊണ്ട് പറഞ്ഞു. പിന്നീട് പ്രസാദം വാങ്ങി ദീപ വീട്ടിലേക്ക് പോയി. അപ്പോഴാണ് രാഹുൽ എസ്ഐയെ കണ്ട് കാര്യങ്ങൾ അന്വേഷിക്കുന്നത്. സി ഐയ്ക്ക് നല്ല സംശയമുണ്ടെന്നും, സാറിൻ്റെ മോൾ പ്രസവിച്ച ദിവസം തന്നെയാണ് ആ കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നും, അതിനാൽ സിഐ ആ കുഞ്ഞിനെ അന്വേഷിച്ചിറങ്ങിയിരിക്കുകയാണ്.

എനിക്ക് അങ്ങനെ പറയുമ്പോൾ ഒന്നും ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ. ഇത് കേട്ട് രാഹുൽ നമ്മുടെ കൈയിലുള്ള കുഞ്ഞ് സരയുവിൻ്റെ അല്ലെന്നും, അവൾ ഗർഭിണിയായിരുന്നില്ലെന്നും, കുമാരൻ എന്ന ബ്രോക്കർ നമുക്ക് കൊണ്ടു തന്ന കുഞ്ഞാണെന്നും രാഹുൽ പറഞ്ഞു. ഈ കുഞ്ഞ് ആ പത്രത്തിൽ കാണുന്ന കുഞ്ഞാണോയെന്ന് അറിയില്ലെന്നും പറയുകയാണ് രാഹുൽ.എങ്കിൽ സൂക്ഷിക്കണമെന്നും, നിങ്ങളുടെ ഭാര്യയോടും മകളോടും അധികം പുറത്തിറങ്ങി നടക്കേണ്ടെന്നും പറയുകയാണ് എസ് ഐ. അപ്പോഴേക്കും സിഐയും വനിതാ പോലീസും രാഹുലിൻ്റെ വീട്ടിൽ നിന്നും സരയുവിനെയും ശാരിയെയും പോലീസ് ജീപ്പിലിട്ട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. രണ്ടു പേരും പലതും പറഞ്ഞു കൊണ്ടിരുന്നു. ശാരി കരഞ്ഞുകൊണ്ടാണ് പലതും പറയുന്നത്.ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് കരയുകയാണ് ശാരി. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.