കല്യാണിയെ ഓപ്പറേഷൻ തീയറ്ററിൽ എത്തിക്കാൻ കഷ്ടപ്പെട്ട് കിരൺ!! കുഞ്ഞുമായി സി എസ് ഹോസ്പിറ്റലിലേക്ക്; തന്റെ ആകുലതകൾ പങ്കു വെച്ച് രൂപ.!! | Mounaragam Promo November 2

Mounaragam Promo November 2: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ ഇന്ന് നടക്കാൻ പോകുന്നത് ഇതിലെ പ്രധാന കഥാപാത്രമായ സംസാരിക്കാത്ത കല്യാണിക്ക് ശബ്ദം കിട്ടാനുള്ള ഓപ്പറേഷൻ നടക്കുന്ന ദിവസമാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കിരണും കല്യാണം കൂടി ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ വേണ്ടി പോകുന്നതായിരുന്നു.

അടുത്ത വീട്ടിൽ നിന്നും രൂപ ഇതൊക്കെ കാണുന്നുണ്ടായിരുന്നു. കല്യാണിയും കിരണും പോയതിനു ശേഷം വളരെ വിഷമത്തോടെ വീട്ടിൽ കയറി ഇരിക്കുകയായിരുന്നു രൂപ. കല്യാണിയെ നഴ്സുമാർ റൂമിലേക്ക് ഓപ്പറേഷൻ ചെയ്യാനുള്ള ഒരുക്കത്തിൽ ഇരുത്തിയിരിക്കുകയായിരുന്നു. അപ്പോഴാണ് ചന്ദ്രസേനൻ കിരണിൻ്റെ വീട്ടിലേക്ക് വരുന്നത്. കുഞ്ഞിനെ ഓപ്പറേഷന് വേണ്ടി ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോകുവാൻ വേണ്ടിയാണ് പോകുന്നത്. പാറുക്കുട്ടിയാണെങ്കിൽ താൻ കാരണമാണല്ലോ ഇങ്ങനെയൊരു അവസ്ഥ വന്നതെന്നോർത്ത് കരയുകയായിരുന്നു.

Mounaragam Promo November 2

ദീപ കുഞ്ഞിനെയുമെടുത്ത് ചന്ദ്രസേനൻ്റെ കൂടെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. അപ്പോൾ ആശുപത്രിയിൽ കിടന്ന കല്യാണി പെട്ടെന്ന് ഉറങ്ങിപ്പോയി. കുഞ്ഞിനെ സ്ട്രെക്ക്ചറിൽ കിടത്തി ആശുപത്രിയിൽ കൊണ്ടു പോകുന്നതാണ് കല്യാണി സ്വപ്നം കാണുന്നു. ഉടൻ തന്നെ ഞെട്ടിയുണർന്ന കല്യാണി പൊട്ടിക്കരഞ്ഞുകൊണ്ട് വസ്ത്രം മാറുകയായിരുന്നു. അപ്പോൾ കിരൺ ഡോക്ടറുമായി സംസാരിക്കുകയായിരുന്നു. കല്യാണിയുടെ ഓപ്പറേഷൻ ഇന്ന് കഴിഞ്ഞാൽ, പിന്നെ രണ്ട് ദിവസം കൊണ്ട് കുഞ്ഞും ഓക്കെയാവും. അതു കൊണ്ട് താൻ ടെൻഷനടിക്കേണ്ടെന്നും ബാക്കി നമ്മൾ നോക്കി കൊള്ളാമെന്ന് പറഞ്ഞ് കിരണിനെ റൂമിലേക്ക് അയക്കുന്നു. റൂമിലെത്തിയ കിരൺ കല്യാണിയെ കാണുന്നില്ല. ആശുപത്രിയിൽ നിന്ന് ഉടൻ തന്നെ കല്യാണി ഓട്ടോ പിടിച്ച്
വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു.

വീട്ടിലെത്തിയപ്പോൾ വീടും പൂട്ടി എല്ലാവരും പോയിരിക്കുന്നതാണ് കാണുന്നത് പിന്നീട് പെട്ടെന്ന് തന്നെ അതേ ഓട്ടോയിൽ തന്നെ കുഞ്ഞിനെ കാണിച്ച ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ കുഞ്ഞിനെ സ്ട്രെക്ച്ചറിൽ കൊണ്ടു പോകുന്നത് കണ്ട കല്യാണി ഷോക്കായി പൊട്ടിക്കരയുകയായിരുന്നു. ഉടൻ കുഞ്ഞിൻ്റെ അടുത്തെത്തി. മോന് കുഴപ്പമില്ലെന്നും, മൈനർ സർജറി മാത്രമേയുള്ളൂവെന്ന് പറഞ്ഞപ്പോൾ കല്യാണി തകർന്നു പോയി. ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയപ്പോൾ കല്യാണി ബോധരഹിതയായി വീണുപോയി. കല്യാണിയെ കാണാതായ കിരൺ ഉടൻ തന്നെ ആശുപത്രിയിലെത്തി. കല്യാണി ഓടിച്ചെന്ന് കിരണിനോട് കുഞ്ഞിൻ്റെ കാര്യം പറയാത്തതിന് ദേഷ്യം പ്രകടിപ്പിക്കുകയായിരുന്നു. ആർക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ഇന്നത്തെ പ്രൊമോ അവസാനിക്കുന്നത്.

mounaragamMounaragam Promo November 2serial promo