വിക്രമിന്റെയും സ്വാതിയുടെയും ഹൽദി ആഘോഷം!! കല്യാണത്തിന് തൊട്ട് മുൻപ് ആ സത്യം വെളിപ്പെടുത്തി സ്വാതി; കുഞ്ഞിന്റെ യഥാർത്ഥ അവകാശികൾ സാരയുവിനടുത്തേക്ക്.!! | Mounaragam Promo November 7

Mounaragam Promo November 7: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വളരെ രസകരമായ രംഗങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരയു കുഞ്ഞിനെയും കൊണ്ട് വീട്ടിൽ വരുന്നതായിരുന്നു. മനോഹറിന് ചായ എടുക്കാൻ പോയ ശാരി തിരികെ വന്നപ്പോൾ പത്രത്തിൽ നവജാത ശിശുവിനെ കാണാനില്ലെന്ന വാർത്ത കാണിക്കുന്നു.

ശാരിയുടെയും സരയുവിൻ്റെയും മുഖം കണ്ട്, ഈശ്വരാ ആ കുഞ്ഞാണോ ഇതെന്ന് മനസിൽ പറഞ്ഞു കൊണ്ട് മുകളിലേക്ക് പോവുകയാണ്. അപ്പോഴാണ് രാഹുൽ വരുന്നത്. രാഹുലിനെ വാർത്ത കാണിക്കുകയും, അയാൾ തന്നത് ഈ കുഞ്ഞാണെങ്കിൽ നമ്മളൊക്കെ കുടുങ്ങുമെന്ന് പറയുകയാണ് ശാരി. സരയുവിനോട് ദേഷ്യം പിടിച്ച് ഇനി വരുന്നതൊക്കെ ഒറ്റയ്ക്കനുഭവിച്ചോ എന്നു പറഞ്ഞു കൊണ്ട് പോവുകയാണ് ശാരി. എന്നാൽ സരയുവിനെ ആശ്വസിപിക്കുകയായിരുന്നു രാഹുൽ. മോൾക്ക് ഈ കുഞ്ഞ് വേണ്ടെങ്കിൽ നമുക്ക് അനാഥാലയത്തിൽ ആക്കിയിട്ട് അമേരിക്കയിൽ പോവാമെന്ന് പറയുകയാണ് രാഹുൽ.

Mounaragam Promo November 7

പ്രകാശൻ്റെ വീട്ടിൽ മഞ്ഞൾ കല്യാണം ഗംഭീരമായി നടക്കുകയാണ്. സ്വാതിയും, വിക്രമുമൊക്കെ ഡാൻസ് കളിച്ച് മഞ്ഞൾ കല്യാണം ആഘോഷിക്കുമ്പോഴാണ്, 10 ലക്ഷം കടം വാങ്ങിയ രാജപ്പണ്ണൻ വരുന്നത്. അവരെയും മഞ്ഞൾ കല്യാണത്തിന് ക്ഷണിച്ച് അമേരിക്കയിൽ പോവുന്ന കാര്യം പറയുകയാണ്. അപ്പോഴാണ് കല്യാണിക്ക് പ്രകാശൻ വീഡിയോ അയച്ചുകൊടുക്കുന്നത്. വീഡിയോ കണ്ട കിരണും കല്യാണിയും സ്വാതിയെ കണ്ട് ഞെട്ടുകയാണ്. സോണിയോട് സ്വാതിയെക്കുറിച്ച് പറയുകയും, നിനക്കറിയാമായിരുന്നോ എന്ന് ചോദിക്കുകയായിരുന്നു. എനിക്കറിയാമായിരുന്നുവെന്നും, അവൻ അവളെ കെട്ടട്ടെയെന്നും പറയുകയാണ് സോണി. നാളെ നമുക്കും കല്യാണത്തിന് പങ്കെടുക്കണമെന്നും, എൻ്റെ കൂടെ ഏട്ടനും കല്യാണിയും വരണമെന്നും സോണി പറഞ്ഞു. നാളെ കല്യാണത്തിനു വേണ്ട ഡ്രസ് വാങ്ങാൻ ഞാൻ ബൈജുവിനെയും കൂട്ടി പോവാമെന്ന് പറഞ്ഞ് സോണി പോവുകയായിരുന്നു.

കല്യാണിയും കിരണിനും സോണി എന്താണ് ചെയ്യുന്നതെന്ന് മനസിലായില്ല. അപ്പോഴാണ് വാർത്ത കണ്ട രാഹുൽ പോലീസിനെ വിളിച്ച് കാര്യം അന്വേഷിക്കുന്നത്. പുതിയ സിഐ ചാർജ് എടുത്തിണ്ടെന്നും, അയാൾ സ്ട്രോങ്ങാണെന്നും പറയുകയാണ് എസ് ഐ. അപ്പോഴാണ് ശാരിയും സരയുവും അത് കേട്ടുകൊണ്ട് വരുന്നത്. പോലീസിനെ എന്തിനാണ് വിളിക്കുന്നതെന്നും, നിങ്ങൾക്കും ഭയമുണ്ടോ എന്ന് ചോദിക്കുകയാണ് ശാരി. അപ്പോഴാണ് പോലീസ് ജീപ്പിൻ്റെ ശബ്ദം കേൾക്കുന്നത്. ശാരിയും സരയുവും അകത്ത് കയറി ഒളിച്ചു. രാഹുൽ നോക്കുമ്പോൾ റോഡ് വഴി പോയ ഏതോ വണ്ടിയാണെന്നും, നിങ്ങൾ ഭയന്നതു പോലെയൊന്നുമില്ലെന്നും പറയുകയാണ് രാഹുൽ. അപ്പോഴാണ് കല്യാണിക്കും കിരണിനും വസ്ത്രവുമായി സോണി വരുന്നത്. നാളെ കല്യാണത്തിന് നമ്മൾ പോകണമെന്നും, അതിനാൽ നാളെ രജിസ്റ്റർ ഓഫീസിൽ ഏട്ടനും കല്യാണിയു എത്തണമെന്നും പറഞ്ഞു കൊണ്ടു പോവുകയാണ് സോണി.

എന്താണ് സംഭവമെന്നും, സോണി എന്തൊക്കെയോ മറച്ചുവയ്ക്കുന്നുണ്ടെന്നും പറയുകയാണ് കിരൺ. വിക്രമിൻ്റെ കല്യാണ കാര്യം പറയുമ്പോൾ എപ്പോഴും സോണിയുടെ മുഖത്ത് ഒരു വ്യത്യാസമുണ്ടെന്ന് ബൈജു പറഞ്ഞപ്പോൾ എനിക്കും തോന്നാറുണ്ടെന്ന് പറയുകയാണ് ദീപ. നാളെ എന്തു സംഭവിക്കുമെന്ന് നോക്കാമെന്ന് പറയുകയാണ് കിരൺ. വിക്രം കല്യാണത്തിനൊരുങ്ങുകയാണ്. രതീഷും, വിക്രമിൻ്റെ സുഹൃത്തുക്കളും വിക്രമിനെ ഒരുക്കുമ്പോൾ, അമേരിക്കയിൽ പോവുന്നതിൻ്റെ അഹംഭാവം മൂത്ത വിക്രം രതീഷുമായി വഴക്കിടുകയായിരുന്നു. സ്വാതി മുക്കുപണ്ഡം സരിച്ച് അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. ഇതോടെ ഇന്നത്തെ രസകരമായ പ്രൊമോ അവസാനിക്കുകയാണ്.