സ്വാതി യഥാർഥത്തിൽ ആരാണെന്ന് തിരിച്ചറിഞ്ഞ് പ്രകാശനും വിക്രവും!! രജിസ്ട്രാർ ഓഫീസിൽ വിക്രമിന് പണിയുമായി സോണി; കല്യാണം മുടക്കി സ്വാതി തിരിച്ചു പോവുന്നു.!! | Mounaragam Promo November 9

Mounaragam Promo November 9: ഏഷ്യാനെറ്റ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എപ്പിസോഡാണ് മൗനരാഗത്തിൽ നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രജിസ്ട്രാഫിസിൽ നിന്ന് അമേരിക്കയിൽ പോകുന്ന സ്വപ്നവും, കല്യാണം കഴിഞ്ഞ ശേഷം രണ്ടോ മൂന്നോ കോടി രൂപ എൻ്റെ മോൻ്റെ അക്കൗണ്ടിൽ വരുമെന്നും, പിന്നീട് കല്യാണത്തിൻ്റെ ഭക്ഷണ കാര്യമൊക്കെ പൊങ്ങച്ചത്തിൽ പ്രകാശൻ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഒരു കാർ വന്ന് നിർത്തുന്നത്.

കാറിൽ നിന്നും കല്യാണിയും കിരണും ഇറങ്ങുന്നത് കണ്ട് പ്രകാശൻ്റെ മുഖം മാറി. അകത്തേക്ക് കയറി വന്ന കിരണോടും കല്യാണിയോടും നിങ്ങളെ ഞാൻ കല്യാണം കഴിച്ചതു ശരി തന്നെ, പക്ഷേ എൻ്റെ മകൻ്റെ കല്യാണം അസൂയകൊണ്ട് അലമ്പാക്കരുതെന്ന് പറയുകയാണ് പ്രകാശൻ. എൻ്റെ മോൻ്റെ കല്യാണം കഴിഞ്ഞാൽ കോടികളാണ് എൻ്റെ കൈയിൽ വരാൻ പോകുന്നത്. കല്യാണം കഴിഞ്ഞ ശേഷം ഞങ്ങൾ അമേരിക്കൻ പൗരന്മാരായി ജീവിക്കാൻ പോവുന്നതിൻ്റെ അസൂയ നിനക്ക് ഉണ്ടാവുമല്ലേ, തുടങ്ങി പലതും പ്രകാശനോട് കിരൺ പറഞ്ഞു.

Mounaragam Promo November 9

അപ്പോൾ മൂങ്ങ വന്ന് കല്യാണിയോട് എടീ എൻ്റെ മോൻ അമേരിക്കക്കാരിയെയാണ് കല്യാണം കഴിക്കാൻ പോകുന്നത്. മൂങ്ങയുടെ വർത്തമാനം കേട്ട് കല്യാണിക്ക് ദേഷ്യം വരികയാണ്. അപ്പോഴാണ് കല്യാണ പെണ്ണിൻ്റെ കാർ വന്ന് നിർത്തുന്നത്. സ്വാതി കാറിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ട് പ്രകാശൻ്റെ കണ്ണ് മിഴിച്ചു പോയി. പൊന്നിൽ കുളിച്ചു വരുന്ന സ്വാതിയെ കണ്ട് പ്രകാശൻ അത്ഭുതപ്പെട്ടു പോയി. പിറകിൽ നിന്ന് വിക്രം സ്വാതിയെ കണ്ട് ഇതെല്ലാം എനിക്കുള്ളതെന്ന് കരുതി ആഹ്ലാദിച്ചു. അപ്പോഴാണ് കാറിൻ്റെ മറുവശത്ത് നിന്ന് സോണി ഇറങ്ങി വരുന്നത്. സോണിയെ കണ്ടതും, പ്രകാശനും വിക്രമിനും ദേഷ്യം വരികയാണ്. സ്വാതിയുടെ കൂടെ സോണി രജിസ്ട്രാഫീസിലേക്ക് കയറി വന്നു. സ്വാതി ഉടൻ തന്നെ സോണിയെ വിക്രമിന് പരിചയപ്പെടുത്തി കൊടുത്തു.

ഇത് എൻ്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും, ഈ കാര്യം ഞാൻ നിന്നോട് പറയാൻ വിട്ടു പോയെന്ന് പറയുകയാണ്. അപ്പോഴാണ് രജിസ്ട്രാൾ സമയമായില്ലേ, വരനും വധുവും ഒപ്പിടാൻ വേണ്ടി പറയുന്നത്. വിക്രമും, പ്രകാശും, കുടുംബവും വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ ഇന്നത്തോടെ എല്ലാം കൊണ്ടും പ്രകാശനും കുടുംബവും കരയാൻ പോവുകയാണെന്ന കാര്യമോർത്ത് സ്വാതിയും, സോണിയും മനസിൽ ചിരിക്കുകയാണ്. ഒപ്പിടാൻ നോക്കുമ്പോഴാണ് സ്വാതി ഒരു ഡിമാൻ്റ് വയ്ക്കുന്നത്. ഈ കല്യാണത്തിന് എൻ്റെ സുഹൃത്തായ സോണി സമ്മതിക്കുകയാണെങ്കിൽ മാത്രമേ എനിക്ക് രജിസ്റ്ററിൽ ഒപ്പിടാൻ സാധിക്കൂവെന്ന്. ഇത് കേട്ട് പ്രകാശനും വിക്രമും, മറ്റുള്ളവും ടെൻഷനടിച്ച് എന്തു ചെയ്യണമെന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ്.