നടു റോട്ടിൽ വെച്ച് സോണിക്ക് ആ വലിയ അപകടം സംഭവിക്കുന്നു!! ഗുണ്ടകളുടെ പിടിയിൽ നിന്നും സോണി രക്ഷപ്പെടുമോ.?? ഡോക്ടറിൽ നിന്നും കല്യാണിയെ പറ്റി ആ മഹാ രഹസ്യം തിരിച്ചറിഞ്ഞ് കിരൺ.!! | Mounaragam Promo October 6

Mounaragam Promo October 6: മൂന്നു വർഷത്തോളമായി ഏഷ്യാനെറ്റ് പ്രേക്ഷകർ വളരെ ഇഷ്ടത്തോടെ കണ്ടിരുന്ന സീരിയലാണ് മൗനരാഗം. ഇന്നലെ എപ്പിസോസ് അവസാനിക്കുമ്പോൾ പോളിയോ കൊടുക്കാൻ പോയ കുഞ്ഞിനെ ഒരു സ്ത്രീ തട്ടികൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ അവരിൽ നിന്ന് എങ്ങനെയോ കുഞ്ഞിനെ രക്ഷപ്പെടുത്തി വീട്ടിലേക്ക് വരികയായിരുന്നു.

തൻ്റെ കുഞ്ഞിനെ രക്ഷിക്കാൻ സാധിക്കാത്തത് തനിക്ക് ശബ്ദമില്ലാത്തത് കൊണ്ടാണല്ലോ എന്ന് മനസിലാക്കിയ കല്യാണി കിരണിനോട് എൻ്റെ ഓപ്പറേഷൻ വേഗം നടത്തണമെന്ന് പറയുകയാണ്. അപ്പോഴാണ് ചാരുമോളുമായി പാറുകുട്ടിയും, ബൈജുകളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സോണിയ പുറത്തേക്ക് പോകാൻ ഒരുങ്ങുകയാണ്. അപ്പോഴാണ് കുറേ ദിവസങ്ങൾക്ക് ശേഷം മനോഹർ വീട്ടിലേക്ക് വരുന്നത്.

Mounaragam Promo October 6

മനോഹറിനെ കണ്ടതും സരയു വലിയ സന്തോഷത്തിലായി. ബിസിനസ് കാര്യമൊക്കെ എന്തായെന്നും, ഡെലിവറി കഴിഞ്ഞ ഉടൻ തന്നെ നമുക്ക് ഏതെങ്കിലും ഒരു രാജ്യത്ത് തന്നെ സ്ഥിരതാമസമാക്കണമെന്നും പറയുകയാണ് സരയു. സോണിയ സുഹൃത്തായ സ്വാതി ഡോക്ടറെ കണ്ട് പലതും സംസാരിക്കുകയായിരുന്നു. നീ വിക്രമുമായി പിരിഞ്ഞാൽ മറ്റൊരു വിവാഹം കഴിക്കണമെന്നു പറയുകയാണ് സ്വാതി. നിന്നെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് അറിയുമ്പോൾ നമുക്ക് വിക്രമിൻ്റെ വീട്ടിൽ ഒരു കുട്ട കരച്ചിൽ കാണാൻ കഴിയണമെന്ന് പറഞ്ഞ് സോണിയ കാറിൽ കയറി പോവുകയാണ്. അപ്പോഴാണ് ഒരു കാറ് സോണിയയുടെ കാറിൻ്റെ പിറകിൽ വന്ന് സോണിയയെ പിടിച്ചിറക്കി കൊണ്ടുപോവുന്നത്. ഇതൊന്നും ആരും അറിയുന്നുണ്ടായിരുന്നില്ല. കല്യാണി കുഞ്ഞിനെ ഉറക്കാൻ താരാട്ട്പാട്ട് വച്ചതായിരുന്നു. അപ്പോൾ കറണ്ട് പോയതിനാൽ പാട്ട് നിന്നപ്പോൾ കല്യാണിയുടെ അമ്മ വന്ന് പാട്ട് പാടി കുഞ്ഞിനെ ഉറക്കുകയായിരുന്നു.

ഇത് കണ്ട് കല്യാണിയ്ക്ക് വലിയ വിഷമം ഉണ്ടാവുന്നു. കിരൺ വന്ന് കല്യാണിയോട് നിൻ്റെ ഓപ്പറേഷൻ്റെ കാര്യം സംസാരിക്കാൻ ഞാൻ ഡോക്ടറിൻ്റെ അടുത്ത് പോയിട്ട് വരാമെന്ന് പറയുകയാണ്. ഉടൻ തന്നെ കിരൺ ഡോക്ടറിൻ്റെ അടുത്തെത്തി വിവരങ്ങൾ അറിയിക്കുന്നു. എങ്കിൽ ഉടൻ തന്നെ കല്യാണിയുടെ ചികിത്സ ആരംഭിക്കണമെന്നും, ശബ്ദം കിട്ടുമെന്ന കാര്യം ഉറപ്പാണെന്നും, ചിലപ്പോൾ കല്യാണിക്ക് ഭാഗികമായി സംസാരിക്കാൻ പറ്റിയേക്കാം. എന്തായാലും കല്യാണിയോട് അവർക്ക് സംസാരിക്കാൻ പറ്റുമെന്ന് പറയാൻ കിരണിനോട് പറയുന്നു. അടുത്ത ദിവസം തന്നെ കല്യാണിയെയും കൂട്ടി ആശുപത്രിയിൽ അഡ്മിറ്റാവണമെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ കല്യാണി തനിക്ക് ശബ്ദമില്ലാത്തതിനാൽ സംഭവിച്ച കാര്യങ്ങളൊക്കെ ഓർത്ത് വിഷമിച്ച് പലതും ആലോചിച്ച് നിൽക്കുന്നതോടെ ഇന്നത്തെ വ്യത്യസ്തമായ പ്രൊമോ അവസാനിക്കുകയാണ്.