കുഞ്ഞിന്റെ പേരിൽ പ്രതിസന്ധിയിൽ പെട്ട് കല്യാണിയും കിരണും!! കല്യാണിക്ക് മുന്നിൽ കടുത്ത തീരുമാനവുമായി രൂപ; അച്ഛന്റെ വാക്ക് തള്ളി കളയാൻ ആവാതെ കിരണും.!! | Mounaragam Promo September 28

Mounaragam Promo September 28: മലയാളിപ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു മിനിസ്‌ക്രീൻ പരമ്പരയാണ് മൗനരാഗം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഊമയായ ഒരു പെൺകുട്ടിയുടെ ജീവിതം പറയുന്ന സീരിയൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചു.

കല്യാണി എന്ന പെൺകുട്ടി അവളുടെ ഈ വൈകല്യം മൂലം കുടുംബത്തിൽ നിന്ന് അനുഭവിക്കുന്ന അവഗണനകളും അവളുടെ അതിജീവനാവുമെല്ലാമാണ് സീരിയൽ സംസാരിക്കുന്നത്. പെൺകുട്ടികൾ ജനിക്കുന്നത് ശാപമാണെന്നും പെൺകുട്ടികൾ ഒരു ആയുഷ്കാല ബാധ്യതയാണെന്നും കരുതുന്ന ഒരു കുടുംബത്തിൽ ആണ് കല്യാണിയുടെ ജനനം.

Mounaragam Promo September 28

കുഞ്ഞു ഗർഭവസ്ഥയിൽ തന്നെ കൊ ല്ലപെടുത്താൻ പദ്ധതിയിട്ട അച്ഛന്റെയും മുത്തശ്ശിയുടെയും ശ്രമം പരാജപ്പെട്ടു എങ്കിലും സംസാരശേഷി ഇല്ലാത്ത കുട്ടിയായി കല്യാണി ജനിക്കുക ആയിരുന്നു. ഇതോടെ കുടുംബത്തിൽ നിന്ന് അവൾ ഒരുപാട് പീഡനങ്ങൾ നേരിട്ടു.കല്യാണിയുടെ ജീവിതത്തിലേക്ക് കിരൺ കടന്ന് വന്നത്തോടെയാണ് അവളുടെ ജീവിതം കൂടുതൽ മനോഹരമാകുന്നതും സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞു അവൾ ജീവിതത്തിൽ വിജയം കൈവരിക്കുകയും ചെയ്യുന്നു. സന്തോഷങ്ങളോടൊപ്പം നിരവധി പ്രതിസന്ധികളും കല്യാണിക്ക് പിന്നാലെ ഉണ്ട്. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് കല്യാണിയും കോടീശ്വരനായ കിരണും തമ്മിൽ വിവാഹിതരായത്. ഇപ്പോഴിവർക്ക് ഒരു കുഞ്ഞും ജനിച്ചു.

ഇപോഴിതാ കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ ഇവരുടെ ജീവിതത്തിൽ പുതിയൊരു പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കിരണിന്റെ മാതാപിതാക്കൾ ആയ രൂപയും ചന്ദ്ര ശേഖരനുമാണ് ഇവർക്ക് മുന്നിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. പരസ്പര ശത്രുക്കളായ ഇവർ ഇരുവരും കുഞ്ഞിന് പേരിടാൻ ആഗ്രഹിക്കുകയാണ്. കുഞ്ഞിന്റെ പേര് താൻ കണ്ടെത്തിയിട്ടുണ്ടെന്നും കുഞ്ഞിനിടാനുള്ള ആഭരണങ്ങൾ താൻ തന്നെ ഇടുമെന്നും ചന്ദ്രശേഖരൻ കിരണിനോട്‌ പറയുന്നുണ്ട്. എന്നാൽ ഇത് പോലെ തന്നെ രൂപയും കുഞ്ഞിന് പേരിടാനും ആഭരണങ്ങൾ ഇടാനുമുള്ള തന്റെ ആഗ്രഹത്തേക്കുറിച്ച് കല്യാണിയോടും പറയുന്നു. ഈ പ്രതിസന്ധി ഇവർ എങ്ങനെ കൈകാര്യം ചെയ്യും എന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ