സരയുവിന്റെ കമ്പനി പിടിച്ചടക്കി കല്യാണി!! സത്യങ്ങൾ തിരിച്ചറിഞ്ഞ് രൂപയും ചന്ദ്രസേനനും ഒന്നാവുന്നു; കല്യാണി സംസാരിക്കുന്നത് കണ്ട പ്രകാശന് ബോധം പോവുന്നു.!! | Mounaragam Promo Video December 2

Mounaragam Promo Video December 2: മലയാളികൾ ഏറെ ആകാംക്ഷയോടെ നോക്കിക്കാണുന്ന മിനിസ്ക്രീൻ പരമ്പരയാണ് മൗനരാഗം. സംപ്രേക്ഷണം ആരംഭിച്ച അന്നുമുതൽ ഇന്നുവരെ ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകരെ നിർത്തി മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പര ഇപ്പോൾ പ്രേക്ഷകർ കാത്തിരുന്നതുപോലെ വളരെ വ്യത്യസ്തവും സന്തോഷവും നിറഞ്ഞ ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്.

പ്രകാശനും അമ്മയും കാരണം ശബ്ദം നഷ്ടപ്പെട്ട കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥ തുറന്നു പറഞ്ഞ പരമ്പര ഇപ്പോൾ കല്യാണിക്ക് ശബ്ദം നൽകിയിരിക്കുന്ന സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇനി എല്ലായിടത്തും കല്യാണിയുടെ ശബ്ദം ഉയരുന്നത് കേൾക്കാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആളുകളുടെ പ്രീതി പിടിച്ചുപറ്റുവാൻ കല്യാണി എന്ന കഥാപാത്രത്തിനും അതിലൂടെ പരമ്പരക്കും സാധിച്ചിട്ടുണ്ട്.

Mounaragam Promo Video December 2

കിരണും കല്യാണിയും ഒന്നാകുന്നത് കാത്തിരുന്ന പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ചുകൊണ്ട് ഇരുവരുടെയും വിവാഹം നടക്കുകയും പിന്നീട് ഇവർക്കിടയിലേക്ക് ഒരു കണ്മണി കടന്നു വരികയും ചെയ്തു. കിരണിന്റെ അമ്മ രൂപയും കല്യാണിയെ അംഗീകരിച്ചതോടെ കിരണും സോണിയും അടങ്ങുന്ന വലിയൊരു വിഭാഗം ആളുകൾ സന്തോഷത്തോടെയാണ് ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അതേസമയം കല്യാണിയ്ക്ക് ശബ്ദം തിരിച്ചു കിട്ടാനുള്ള ഓപ്പറേഷൻ പൂർത്തിയായപ്പോഴും ശബ്ദം ലഭിച്ചിട്ടില്ല എന്നാണ് കല്യാണിയുടെ പിതാവ് പ്രകാശൻ കരുതുന്നത്

അതേസമയം ശബ്ദം തിരികെ കിട്ടിയ കല്യാണി എല്ലായിടത്തും തന്റെ മേൽനോട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. കമ്പനിയിൽ കൃത്യമായും അങ്ങേയറ്റം ആത്മാർത്ഥതയോടെയും ജോലി ചെയ്യുന്നവരെ മാത്രമേ ആവശ്യമുള്ളൂ എന്ന് കല്യാണി പറയുന്ന തീരുമാനത്തോടെയാണ് പരമ്പരയുടെ ഏറ്റവും പുതിയ പ്രമോ വീഡിയോ ആരംഭിക്കുന്നത്. പിന്നീട് കിരൺന്റെ അച്ഛനമ്മമാരായ രൂപയും ചന്ദ്രസേനനും ഒന്നിക്കുന്നതിനും കല്യാണിയുടെ ശബ്ദം നിമിത്തമാകും എന്ന തരത്തിലാണ് പ്രമോ വീഡിയോ മുന്നേറിക്കൊണ്ടിരിക്കുന്നത്. അകന്നുപോയ കണ്ണികളെ ഒന്നിപ്പിക്കുവാൻ ഇവളുടെ ശബ്ദം മതിയായേ തീരൂ എന്ന് പറയുമ്പോൾ തന്നെ കല്യാണിക്ക് ശബ്ദം ലഭിച്ചത് അറിഞ്ഞ് ഞെട്ടുന്ന പ്രകാശനെയും പുതിയ പ്രമോയിൽ കാണാം.