ലേലം ചെയ്യുന്ന സരയു കൺസ്ട്രക്ഷൻ തിരിച്ചുപിടിക്കാൻ കിരണും കല്യാണിയും!! രൂപയും സേനനും ഒന്നിക്കാൻ തീരുമാനിക്കുന്നു; ജാമ്യത്തിൽ ഇറങ്ങി സ്വത്തിന് വേണ്ടി രൂപയ്ക്ക് മുന്നിൽ രാഹുൽ.!! | Mounaragam Promo Video December 4

Mounaragam Promo Video December 4: ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം ഇന്ന് ആയിരം എപ്പിസോഡിൻ്റെ ആഘോഷരാവിൽ നിൽക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരയുവും ശാരിയും കൂടി പലതും പറഞ്ഞു കൊണ്ട് കാറിൽ നിന്നും ഇറങ്ങി വരികയായിരുന്നു. രാഹുലിനെ കണ്ട് വരികയായിരുന്ന രണ്ടു പേരും കമ്പനി കടത്തിലായതിൻ്റെ പേരിൽ വിഷമിച്ചിരിക്കുകയായിരുന്നു.

മനു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഡോർ തുറന്ന് മനുവന്നപ്പോൾ, മനുവിനോട് ആൻറി തന്ന ആ കമ്പനി വലിയ കടത്തിലാണെന്നും, അതിനാൽ ആരെങ്കിലും നമ്മെ സഹായിക്കണമെന്ന് പറയുകയാണ് സരയു. ഞാൻ സഹായിക്കണമെന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെന്ന് മനസിലായെന്നും, എനിക്ക് കാലിഫോർണിയയിലും ന്യൂയോർക്കിലും കുറേ സ്ഥലമുണ്ടെന്നും, പക്ഷേ ഇവിടെ നിന്നു പോകുന്ന നമ്മൾ എന്തിനാ ഇവിടുത്തെ കമ്പനിയുടെ കടം തീർക്കുന്നതെന്നും, അതിനാൽ നമുക്ക് പെട്ടെന്ന് തന്നെ അമേരിക്കയിലേക്ക് പറക്കാമെന്ന് പറയുകയാണ് മനോഹർ.

Mounaragam Promo Video December 4

ഇതൊക്കെ കേട്ടപ്പോൾ സരയുവിനും, ശാരിക്കും സന്തോഷമായി. ആങ്ങളയും, പെങ്ങളും ഇവിടെ തന്നെ നിൽക്കട്ടെ എന്നു പറയുകയാണ് ശാരി. രൂപയാണെങ്കിൽ കല്യാണി പറഞ്ഞതോർത്ത് നിൽക്കുകയാണ്. താരയുടെയും രാഹുലിൻ്റെയും മകളാണ് സരയുവെന്നത് എത്ര ചിന്തിച്ചിട്ടും രൂപയ്ക്ക് വിശ്വസിക്കാനാവുന്നില്ല. കല്യാണി ഡിഎൻഎ ടെസ്റ്റ് നടത്താൻ താരയുടെ മുടി സംഘടിപ്പിച്ചു കഴിഞ്ഞു. ഇനി സരയുവിൻ്റെ മുടി അമ്മയെ കൊണ്ട് എങ്ങനെയെങ്കിലും സംഘടിപ്പിക്കണമെന്ന് പറയുകയാണ് കല്യാണി. അമ്മയ്ക്ക് ഫോറൻസിക്കിൽ അറിയുന്ന ആളുണ്ടെന്നും, അതിനാൽ പെട്ടെന്ന് കാര്യം നടക്കുമെന്ന് പറയുകയാണ് കിരൺ. ഇനി അച്ഛനും അമ്മയും ഒന്നായാൽ മതിയെന്നു പറയുകയാണ് കല്യാണി.

അപ്പോഴാണ് രാഹുൽ ജയിൽ മോചിതനായി വീട്ടിലേക്ക് വരുന്നത്. രാഹുലിനെ കണ്ടപ്പോൾ ശരിയ്ക്ക് വലിയ താൽപര്യമൊന്നും തോന്നിയില്ല. സരയുവിനെ കൊണ്ടാണ് ഞാൻ ജയിലിലായതെന്ന് പറയുകയാണ് രാഹുൽ. പിന്നീട് കുളിയൊക്കെ കഴിഞ്ഞ് രാഹുൽ നേരെ രൂപയുടെ വീട്ടിൽ പോയി. നീ ഒന്ന് എന്നെ ജയിലിൽ കാണാൻ വന്നില്ലല്ലോ എന്നു പറയുകയാണ് രാഹുൽ. കമ്പനി ലേലത്തിൽ വിൽക്കുകയോ, അല്ലെങ്കിൽ പ്രോപ്പർട്ടി വിൽക്കുകയോ വേണമെന്ന് രാഹുൽ പറഞ്ഞപ്പോൾ, പ്രോപ്പർട്ടി വിൽക്കില്ലെന്നും, ചേട്ടൻ ഉണ്ടാക്കിയ കടം ചേട്ടൻ തന്നെ തീർക്കണമെന്ന് പറയുകയാണ് രൂപ. അങ്ങനെയെങ്കിൽ കമ്പനി ലേലത്തിൽ തന്നെ വിൽക്കാമെന്ന് പറഞ്ഞു കൊണ്ട് പോവുകയാണ് രാഹുൽ. അപ്പോഴാണ് കല്യാണി രൂപയുടെ വീട്ടിൽ വരുന്നത്. രൂപയ്ക്ക് താരയുടെ മുടി നൽകിയ ശേഷം സരയുവിൻ്റെ മുടി സംഘടിപ്പിക്കാൻ കല്യാണി രൂപയോട് പറയുന്നു.

അത് ഞാൻ ഇന്ന് തന്നെ സംഘടിപ്പിക്കാമെന്ന് പറഞ്ഞ് രൂപ നേരെ സരയുവിൻ്റെ വീട്ടിൽ പോവുകയാണ്. അവിടെ എത്തിയപ്പോൾ സരയു കമ്പനി കടത്തിലാണെന്നും, എനിക്ക് കമ്പനി തന്നിട്ട് കുറച്ച് ദിവസം പോലും അതിൻ്റെ ഉടമസ്ഥയാവാൻ പറ്റുന്നില്ലല്ലോ എന്നു പറയുകയാണ് സരയു. എല്ലാം അടുത്ത വീട്ടിലുള്ളവരുടെ പ്രാക്കാണെന്നും, അവൾക്ക് അവളുടെ കുഞ്ഞിനെ നഷ്ടപ്പെടുമെന്നും പറയുകയാണ് സരയു. ഇതൊക്കെ കേട്ട് രൂപദേഷ്യത്തിൽ നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.