കല്യാണി സംസാരിക്കുന്നത് കേട്ട് ഞെട്ടി പ്രകാശൻ!! രൂപക്ക് മുന്നിൽ സേനൻ നിരപരാധി എന്ന തെളിവുമായി കല്യാണി; കിരണിന് കല്യാണി ആ കാര്യം ചെയ്യാമെന്ന് ഉറപ്പ് നൽകുന്നു.!! | Mounaragam Promo Video November 28

Mounaragam Promo Video November 28: ഏഷ്യാനെറ്റിലെ കുടുംബ പരമ്പരയായ മൗനരാഗത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിക്ക് കിരൺ ഒരു ഫോൺ വാങ്ങി നൽകുന്നതായിരുന്നു. പുതിയ നമ്പറും, കല്യാണിയുടെ ശബ്ദവുമറിയാത്തതിനാൽ കല്യാണി ഇപ്പോൾ എല്ലാവരെയും പറ്റിക്കുകയാണ്.

പ്രകാശന് വാട്സപ്പിൽ കല്യാണി വോയ്സ് മെസേജായി ഹലോ സുഖമല്ലേ എന്നു ചോദിച്ചപ്പോൾ, പ്രകാശൻ ദേഷ്യം പിടിച്ചു നിൽക്കുകയാണ്. കിരണും, ബൈജുവും,പാറുക്കുട്ടിയും ചേർന്ന് കല്യാണിയെ പ്രകാശനെ പറ്റിക്കാൻ പ്രോത്സാഹിപ്പിക്കുമ്പോൾ, കല്യാണിക്ക് അത് ഇഷ്ടപ്പെടുന്നില്ല. കിരണിൻ്റെ നിർബന്ധപ്രകാരം കല്യാണി മെസ്സേജ് അയക്കൽ തുടർന്നു.പിന്നീട് കല്യാൺ മോന് താരാട്ട് പാട്ട് പാടുകയായിരുന്നു.

Mounaragam Promo Video November 28

അപ്പോഴാണ് സരയുവിനും, പ്രകാശനും കല്യാണി മെസേജയച്ചത് കേട്ട് ബൈജുവും പാറുക്കുട്ടിയും ചിരിച്ച് വീഴുകയായിരുന്നു. പ്രകാശനും സരയുവും ഭ്രാന്ത് പിടിച്ച പോലെയായി. അപ്പോഴാണ് വിക്രം ഈ നമ്പർ അങ്ങ് ബ്ലോക്ക് ചെയ്താൽ മതിയെന്നും, പിന്നീട് അതിൽ നിന്നും മെസേജൊന്നും വരില്ലെന്ന് പ്രകാശനോട് പറഞ്ഞ് ആ നമ്പർ ബ്ലോക്ക് ചെയ്ത്.ശേഷം പ്രകാശൻ കല്യാണിയുടെ വീട്ടിലേക്ക് പോവുകയാണ്. അപ്പോഴാണ് ഹരി രൂപയെ കാണുന്നത്. നിങ്ങളുടെ കമ്പനി വലിയ നഷ്ടത്തിലാണ് പോകുന്നതെന്നും, അതിനാൽ എന്തെങ്കിലും ചെയ്യണമെന്നും പറയുക. രൂപയ്ക്ക് ഒരു മറുപടിയും നൽകാൻ സാധിക്കുന്നില്ല.

പിന്നീട് കാണുന്നത് കല്യാണി കിരണിനോട് എത്രയും പെട്ടെന്ന് രൂപയേയും ചന്ദ്രസേനനെയും ഒന്നിപ്പിക്കണമെന്ന് പറയുകയാണ്. എന്നാൽ കിരൺ പറയുന്നത്, അവർ ഒന്നിക്കണം, അടുത്ത വീട്ടിലുള്ളവർ അറിഞ്ഞാൽ പലതും നടക്കുമെന്നും, അതിനാൽ അവരെ എങ്ങനെയെങ്കിലും ഒന്നിപ്പിക്കണമെന്നും പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്