രാഹുലിനെ പൂട്ടാൻ സരയുവിനു മുന്നിൽ ആ തട്ടിപ്പുമായി രൂപ!! കല്യാണിയെ കളിയാക്കാൻ വന്ന പ്രകാശന് നിരാശയോടെ മടങ്ങേണ്ടി വരുന്നു; ചെയ്തതിനെല്ലാം ശാരിയ്ക്ക് തിരിച്ചടി നൽകാൻ കല്യാണി.!! | Mounaragam Promo Video November 29

Mounaragam Promo Video November 29: ടെലിവിഷൻ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന സന്തോഷകരമായ മുഹൂർത്തത്തിലൂടെയാണ് ഇപ്പോൾ മൗനരാഗം പരമ്പര മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം, സംസാരശേഷിയില്ലാത്ത കല്യാണിയുടെ ജീവിതകഥ തുറന്നു പറഞ്ഞനാൾ മുതൽ തന്നെ കല്യാണി സംസാരിക്കുന്നതും, തന്നെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെ മുന്നിൽ ഉറച്ച ശബ്ദം ഉണ്ടാക്കുകയും ഉണ്ടാക്കുന്നതും കാണാൻ കാത്തിരിക്കുകയായിരുന്നു മിനിസ്ക്രീൻ പ്രേമികൾ.

ആ കാത്തിരിപ്പിന് വിരാമം ഇട്ട് ഇപ്പോൾ കല്യാണി മിണ്ടിത്തുടങ്ങിയിരിക്കുകയാണ്. എന്നാൽ ആ സത്യം ഓരോരുത്തരായി അറിഞ്ഞു വരുന്നതേയുള്ളൂ. കല്യാണിയുടെ അച്ഛനായ പ്രകാശനാണ് കല്യാണി സംസാരിക്കരുതെന്ന് ആഗ്രഹിച്ചവരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത്. ഏറ്റവും പുതിയ പ്രമോ പ്രകാരം കല്യാണിയുടെ സംസാരശേഷി തിരികെ ലഭിച്ച കാര്യം പ്രകാശൻ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഈ ശബ്ദം ആരുടേതായാലും ഞാൻ കണ്ടുപിടിക്കും എന്ന് പറഞ്ഞു കൊണ്ടാണ് മൗനരാഗത്തിൻറെ ഏറ്റവും പുതിയ പ്രമോ ആരംഭിക്കുന്നത്.

Mounaragam Promo Video November 29

പിന്നീട് പ്രകാശൻ കിരണിനും കല്യാണിക്കും അരികിലെത്തുന്നതും അവിടെ ബഹളമുണ്ടാക്കുന്നതും കാണാൻ കഴിയുന്നുണ്ട്. എനിക്ക് ഇങ്ങനെയൊരു മകൾ ഇല്ല എന്നോർത്താണ് ഞാൻ ജീവിക്കുന്നതെന്നും അതാണ് എൻറെ ഏറ്റവും വലിയ സന്തോഷം എന്നും കിരണിനോടും കല്യാണിയോടും പ്രകാശൻ പറഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നു. അതേസമയം തന്നെ അയാളുടെ മുൻപിൽ നീ തലയുയർത്തിപ്പിടിച്ചു നിൽക്കണമെന്നും സംസാരിക്കണം എന്നും കല്യാണിയോട് കിരൺ പറയുന്നുമുണ്ട്. ഇതിന് പിന്നാലെ സരയുവിനോട് നാളെ രജിസ്ട്രാഫീസിൽ എത്തണമെന്നും തന്റെ സ്വത്തുക്കൾ കുറച്ച് സരയുവിന്റെ പേരിൽ എഴുതിവെക്കുവാൻ ഒരുങ്ങുകയാണെന്നും രൂപ പറയുന്നതും പുതിയ പ്രമോയിൽ കാണാം. എന്നാൽ അതൊന്നും വേണ്ടെന്നും നിൻറെ സ്വത്ത് നിന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ എന്നാണ് രൂപയോട് സരയുവിന്റെ അമ്മ പറയുന്നത്.

ഇത്രയും കാണിച്ചുകൊണ്ടാണ് ഏറ്റവും പുതിയ പ്രമോ വീഡിയോ പുറത്തുവന്നിരിക്കുന്നത്. വീഡിയോ വന്നപ്പോൾ തന്നെ നിരവധിപേർ കമൻറ് രേഖപ്പെടുത്തിയിട്ടുണ്ട്. സരയുവിന് രൂപ കൊടുക്കുന്നത് ഒരു എട്ടിൻറെ പണി ആയിരിക്കും എന്നാണ് അധികവും ആളുകൾ കമന്റായി കുറിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്വത്തുക്കൾ രൂപ സരയുവിന്റെ പേരിൽ എഴുതിവെക്കുമോ എന്ന് കാണാനുള്ള ആകാംക്ഷയിലാണ് മിനിസ്ക്രീൻ പ്രേമികൾ.