ഏറെ കാലങ്ങൾക്ക് ശേഷം കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് ചന്ദ്രസേനൻ!! സി എസിനെ നോക്കി പൊട്ടി കരഞ്ഞ് രൂപ; കല്യാണിയുടെ കയ്യിന്റെ ചൂടറിഞ്ഞു സരയുവും ശാരിയും.!! | Mounaragam Serial Promo December 30

Mounaragam Serial Promo December 30: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വളരെ രസകരമായ എപ്പിസോഡാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരയു കല്യാണിയുടെ വീട്ടിൽ വന്ന് കല്യാണിയുടെ കുഞ്ഞിനെ കൊല്ലാൻ നോക്കിയതിന് സരയുവിനെ പിടിച്ച് വലിച്ച് ഉമ്മറത്ത് തള്ളിയിടുകയായിരുന്നു. അപ്പോഴാണ് ശാരി വീട്ടിൽ നിന്ന് നോക്കുന്നത്. സരയുവിനെ പിടിച്ച് തള്ളുന്നത് കണ്ട ശാരി ഓടി കല്യാണിയുടെ വീട്ടിലേയ്ക്ക് വന്നു.

ശാരി കല്യാണിയോട് എടീ മിണ്ടാത്തവളെ നീ എൻ്റെ മോളെ തല്ലുന്നോടീ എന്നു പറഞ്ഞ് കല്യാണിയെ അടിക്കാൻ ഓങ്ങിയപ്പോൾ, ശാരിയുടെ കൈപിടിച്ച് ഒടിക്കുകയാണ് കല്യാണി. പിന്നീട് കല്യാണി നീ മോളെ ജീവനോടെ വേണമെങ്കിൽ എടുത്തു കൊണ്ട് പോയ്ക്കോ എന്നു പറയുകയാണ്. ഇത് കേട്ട ശാരി ഞെട്ടിപ്പോയി. ഇവൾ സംസാരിക്കാൻ തുടങ്ങിയോ എന്നു ചോദിച്ചപ്പോൾ, സംസാരിക്കാൻ മാത്രമല്ല, എൻ്റെ കൈയ്ക്കും ശക്തി കൂടിയിട്ടുണ്ട് തുടങ്ങി പലതും പറഞ്ഞു.

Mounaragam Serial Promo December 30

വേദന സഹിക്കാതെ പിടയ്ക്കുന്ന സരയുവിനെയും കൊണ്ട് ശാരി വീട്ടിൽ കൂട്ടിപ്പോവുമ്പോൾ മനോഹറും രാഹുലും സരയുവിൻ്റെ രൂപം കണ്ട് ഞെട്ടിപ്പോയി. അപ്പോഴാണ് ശാരി അവിടെ നടന്ന കാര്യങ്ങളൊക്കെ പറയുകയാണ്. അതിനാൽ എത്രയും വേഗം ഞങ്ങളെയൊക്കെ കൂട്ടി അമേരിക്കയിലേക്ക് പോകാമെന്ന് പറയുകയാണ് ശാരി. അത് ഞാൻ നോക്കാമെന്ന് പറയുകയാണ് മനോഹർ. പിന്നീട് സരയുവിനെയും കൂട്ടി ശാരി അകത്ത് കൂട്ടിപ്പോയി. കല്യാണി സരയു കല്യാൺ മോനെ കൊല്ലാൻ വന്ന കാര്യം രൂപയോട് പറയുകയുണ്ടായി.ഇതറിഞ്ഞ രൂപ ആകെ ദേഷ്യപ്പെട്ടു നിൽക്കുകയാണ്. തൻ്റെ പേരക്കുട്ടിയെ കൊല്ലാൻ ശ്രമിച്ചു സരയു എന്ന കാര്യം യാമിനിയോട് പറയുകയാണ്.

എൻ്റെ ജീവിതം നശിപ്പിച്ചവനാണ് അവളുടെ അച്ഛൻ രാഹുൽ. അവൻ വളർത്തി വലുതാക്കിയ മകൾ ഇങ്ങനെയായില്ലെങ്കിലേ അതിശയമുള്ളൂ എന്നു പറയുകയാണ് രൂപ. അതിനാൽ അവൻ ഇനി ജീവിക്കാൻ പാടില്ല. അവൻ മരിക്കണമെന്നാണ് രൂപ പറയുന്നത്. അങ്ങനെ അയാളെ കൊന്നാൽ മാഡം ജയിലിൽ പോവേണ്ടിവരുമെന്നും അതിനാൽ ആരും അറിയാതെ, ഒരു തെളിവും ഇല്ലാതെ വേണം അയാളെ കൊല്ലാനെന്ന് പറയുകയാണ് യാമിനി. ന്യൂ ഇയർ അടുത്തതിനാൽ അതിൻ്റെ ആഘോഷത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് കാണാൻ സാധിക്കുന്നത്.