ശത്രുക്കളെയെല്ലാം കമ്പനിക്ക് പുറത്താക്കി കല്യാണിയും കിരണും!! പുതിയ പദ്ധതികളുമായി വന്ന സരയുവിന്റെ കരണത്തടിച്ച് കല്യാണി; സത്യങ്ങളറിഞ്ഞ് കണ്ണ് നിറഞ്ഞ് സേനൻ.!! | Mounaragam Serial Promo December 6

Mounaragam Serial Promo December 6: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കമ്പനി ലേലത്തിൽ കിരൺ എടുക്കുന്നതായിരുന്നു. പിന്നീട് ചന്ദ്രസേനനും, കിരണും കമ്പനിയെക്കുറിച്ച് പറയുന്നതായിരുന്നു. ആ കമ്പനി പിടിവിട്ട സമയത്ത് രൂപ ആകെ തകർന്നു കാണുമെന്ന് പറയുകയാണ് ചന്ദ്രസേനൻ.

രൂപയുടെ തെറ്റിദ്ധാരണ മാറ്റി അച്ഛനെയും അമ്മയെയും ഒന്നിപ്പിക്കുമെന്ന് പറയുകയാണ് കല്യാണി. അത് എൻ്റെ കടമയാണെന്ന് പറയുകയാണ് കല്യാണി. അവൾ അമ്മയെയും അച്ഛനെയും ഒന്നിപ്പിക്കാനുള്ള പണി തുടങ്ങിയെന്നും, താരയുടെയും സരയുവിൻ്റെയും മുടി അമ്മയ്ക്ക് നൽകി അവൾ ആദ്യം തന്നെ തെറ്റിദ്ധാരണ മാറ്റുന്നതിനുള്ള തിരക്കിലാണെന്ന് പറയുകയാണ് കിരൺ. രൂപയുടെ തെറ്റിദ്ധാരണ മാറണമെന്നും, രാഹുലിൻ്റെ തനി സ്വഭാവം രൂപ അറിയണമെന്നും, പലതും പറഞ്ഞ് കണ്ണിൽ നിന്നും വെള്ളം ഒഴുകുന്നുണ്ടായിരുന്നു ചന്ദ്രസേനൻ്റെത്.

Mounaragam Serial Promo December 6

അപ്പോഴാണ് രാഹുലിൻ്റെ വീട്ടിൽ കിരൺ കമ്പനി ലേലത്തിലെടുത്തിൻ്റെ കാര്യം പറയുകയാണ്. ഈ കമ്പനി അവർ എടുത്തിട്ട് എന്താണ് കാര്യമെന്നും, സംസാരിക്കാത്ത അവൾ കമ്പനിയിൽ എംഡിയായിരുന്നിട്ട് എന്താണ് കാര്യമെന്ന് പറയുകയാണ്. ആർഎസ് കൺസ്ട്രക്ഷൻ തുടങ്ങുമ്പോൾ ഈ സംസാരിക്കാത്ത കല്യാണി തന്നെയാണ് മുന്നിൽ കൊണ്ടുവന്നതെന്ന് പറയുകയാണ് ശാരി. ഒരു കമ്പനി കൈയിൽ കിട്ടിയിട്ട് അത് നല്ല രീതിയിൽ കൊണ്ടുപോവാൻ കഴിയാത്തവനാണ് നിൻ്റെ അച്ഛൻ. അങ്ങനെ പലതും പറഞ്ഞ് ദേഷ്യത്തിൽ ശാരി പോവുകയാണ്. അവൾ കമ്പനിയിൽ എംഡിയായിരിക്കുന്നത് ഓർക്കാൻ എനിക്കാവില്ലെന്ന് പറയുകയാണ് സരയു. അപ്പോഴാണ് കാദംബരിയും, രതീഷും കമ്പനിയുടെ കാര്യങ്ങൾ പറയുന്നത്. ആ കമ്പനിയിൽ ആരാണ് എംഡി എന്ന് അറിയില്ലെന്നും, ആരാണ് എംഡി എന്നറിഞ്ഞാൽ നല്ലതായിരുന്നെന്ന് പറയുകയാണ് കാദംബരി.

കല്യാണിയ്ക്ക് ദോഷം വരാൻ വേണ്ടി പ്രാർത്ഥിച്ചവരൊക്കെ ദോഷം മാത്രമേ വന്നിട്ടുള്ളൂവെന്ന് പറയുകയാണ് രതീഷ്. കല്യാണിയെ കുറിച്ചുള്ള പഴയ ഓർമ്മകൾ രതീഷുമായി പങ്കുവയ്ക്കുകയായിരുന്നു കാദംബരി. അപ്പോഴാണ് പ്രകാശിനോടും, വിക്രമിനോടും കമ്പനിയുടെ എംഡി ആരാണെന്ന് അറിയില്ലെന്നും, നിങ്ങളുടെ മകനോട് ഇനി എവിടെയെങ്കിലും ജോലി നോക്കാനും പറയുകയാണ് രതീഷ്.പിന്നീട് നേരെ രതീഷ് കമ്പനിയിലേക്ക് പോവുകയാണ്. കമ്പനിയിലെ എംഡിയെ കണ്ട് രതീഷ് ഞെട്ടി നിൽക്കുന്നതോഴെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

mounaragamMounaragam Serial Promo December 6serial promo