കല്യാണിയെ മറി കടക്കാൻ ബുദ്ധിമുട്ടാണെന്ന് സമ്മതിച്ച് ശാരി!! രൂപയ്ക്ക് വേണ്ടി കമ്പനിക്ക് ആ പേര് നൽകി സേനനും കല്യാണിയും; പ്രകാശൻ ഇനി മുതൽ കല്യാണിയുടെ ഡ്രൈവർ.!! | Mounaragam Serial Promo December 8

Mounaragam Serial Promo December 8: മലയാളികളെ ഇന്ന് ഏറെ ആകർഷിക്കുന്ന കുടുംബ പരമ്പരയാണ് മൗനരാഗം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആളുകൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുവാൻ കഴിഞ്ഞ പരമ്പരയിലെ ഓരോ താരങ്ങളും ആളുകൾക്ക് വളരെയധികം പ്രിയപ്പെട്ടവർ തന്നെയാണ്.

പുതുമുഖങ്ങൾ ആയി എത്തിയ താരങ്ങൾ പോലും വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ സ്വന്തമായ ഒരിടം നേടിയെടുത്തു എന്നത് മാത്രം മതി പരമ്പരയ്ക്ക് ആളുകൾക്കിടയിൽ ഉള്ള ജനപ്രീതി എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുവാൻ. മറ്റ് പരമ്പരകളെ അപേക്ഷിച്ച് വ്യത്യസ്തമായ കഥാഗതിയിലൂടെ മുന്നേറുന്ന മൗനരാഗം പരമ്പരയെ യുവാക്കളും പ്രായമായവരും ഒരുപോലെയാണ് ഇഷ്ടപ്പെടുന്നത്.

Mounaragam Serial Promo December 8

അതുകൊണ്ടുതന്നെ പരമ്പരയുടെ ഓരോ പുതിയ പ്രമോ വീഡിയോയും ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോൾ മൗനരാഗത്തിന്റെ ഏറ്റവും പുതിയ പ്രമോ വീഡിയോ ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ചന്ദ്ര സേനന്റെ വാക്കുകളോടെയാണ് ഏറ്റവും പുതിയ പ്രമോ വീഡിയോ ആരംഭിക്കുന്നത്. രൂപയും താനും ചേർന്ന് തറക്കല്ലിട്ട കമ്പനിയാണ് സരയു കൺസ്ട്രക്ഷൻസ് എന്ന് പറഞ്ഞുകൊണ്ടാണ് ചന്ദ്രസേനൻ അദ്ദേഹത്തിൻറെ വാക്കുകൾ തുടങ്ങുന്നത്. പിന്നീട് രൂപയുടെയും ചന്ദ്ര സേനയുടെയും പേര് ചേർത്ത് പുതിയ കമ്പനിയുടെ പേര് പ്രഖ്യാപിക്കുന്നതും മറ്റും ഏറ്റവും പുതിയ പ്രമോ വീഡിയോയിൽ കാണാം. അതേസമയം തന്നെ ചന്ദ്രസേനന്റെയും കിരണിന്റെയും പുതിയ നീക്കം പറഞ്ഞ് രൂപയെ എരി പിടിപ്പിക്കണമെന്നും ചന്ദ്രസേനനെ രൂപ തള്ളിക്കളഞ്ഞതാണെന്നും എന്നാൽ രൂപയുടെ പേരിനൊപ്പം അയാളുടെ പേര് ചേർത്തത് മുതലെടുത്ത് ഇരുവരെയും തമ്മിൽ വീണ്ടും ശത്രുക്കൾ ആക്കണം എന്നുമാണ് സരയുവിന്റെ അമ്മ രാഹുലിനോട് പറയുന്നത്

അതേസമയം തന്നെ അയാളുടെ പേര് തൻറെ പേരിനൊപ്പം ചേർക്കുന്നത് ഇഷ്ടമല്ലെന്ന് രൂപ വീട്ടിലെ ജോലിക്കാരിയോട് പറയുന്നതും പ്രമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ ആ ഒരു ഇഷ്ടക്കേട് ഉടൻതന്നെ മാറും എന്നും പരസ്പരം രണ്ടുപേരും സംസാരിക്കുകയും സ്നേഹിക്കുന്നതുമായ സാഹചര്യം വരും എന്നുമാണ് ജോലിക്കാരി രൂപയോട് പറയുന്നത്. പുതിയ പ്രമോക്ക് താഴെ നിരവധി പ്രേക്ഷകർ കമൻറുകളുമായി എത്തിയിട്ടുണ്ട്. മറ്റുപരമ്പരകളെക്കാൾ മൗന രാഗത്തെ ഏറെ ഇഷ്ടപ്പെടാൻ കാരണം ശത്രുക്കൾക്ക് ഉടൻ പണി കിട്ടുന്നുണ്ട് എന്നതാണെന്ന് ആളുകൾ കമൻറ് ആയി കുറിക്കുന്നു.