സ്വത്തുക്കളും ചോദിച്ച് രൂപയുടെ അടുത്തേക്ക് വീണ്ടും രാഹുൽ!! പ്രണയദിനം ആഘോഷിക്കാൻ കിരണും കല്യാണിയും എത്തിയ സ്ഥലത്ത് സേനനും രൂപയും; സാരയുവിനെ കള്ളങ്ങൾ പറഞ്ഞ് പറ്റിച്ച് മനു..!! | Mounaragam Serial Promo February 15

Mounaragam Serial Promo February 15: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം ഇന്നലെ വാലെന്റൈൻസ് ഡേ ആഘോഷമൊക്കെ കഴിഞ്ഞ് കിരണും കല്യാണിയും മടങ്ങുകയാണ്. ആദ്യം പോവുന്നത് ചന്ദ്രസേനൻ്റെ വീട്ടിലേക്കാണ് പോവുന്നത്. അവിടെ എത്തിയ ശേഷം ചന്ദ്രസേനൻ അവിടെ ഇല്ലെന്ന് ദയാനന്ദൻ പറയുകയാണ്. ഇത് കേട്ടപ്പോൾ കിരണും കല്യാണിയും അമ്മയും അച്ഛനും വയലൻ്റയ്ൻസ്ഡേ ആഘോഷിക്കാൻ പോയിട്ടുണ്ടെന്ന് മനസിലാക്കി ചിരിക്കുകയാണ്.

അപ്പോഴാണ് ചന്ദ്രസേനൻ കയറി വരുന്നത്. വന്നപ്പോൾ തന്നെ, കാരണവർ എവിടെ പോയതാണെന്ന് ചോദിക്കുകയാണ്. ഞാൻ കുറച്ച് പുറത്ത് പോയതാണെന്ന് പറയുകയാണ്. ഇന്നലെ പുറത്ത് പോവണമെങ്കിൽ ആ അൺനോൺ നമ്പർ കാരി കൂടെ ഉണ്ടായിരുന്നോ എന്ന് ചോദിക്കുകയാണ് കിരൺ. സിഎസ് ആകെ ഞെട്ടുകയാണ്. പിള്ളേർക്ക് എന്തൊക്കെയോ സംശയമുണ്ടെന്ന് മനസിലാക്കുകയാണ് സി എസ്. ശേഷം ആദർശിനെയും നയനയെയും കുറിച്ച് സി എസ് ചോദിക്കുന്നുണ്ട്. പിന്നീട് കിരണും കല്യാണിയും അവിടെ നിന്ന് പോവുകയാണ്.

പിന്നീട് കാണുന്നത് മനോഹറിനെയും രാഹുലിനെയും ആണ്. നീ എങ്ങനെയെങ്കിലും എൻ്റെ മകളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോവണമെന്ന് പറയുകയാണ് രാഹുൽ. അങ്ങനെ ഞാൻ പോവണമെങ്കിൽ, നിങ്ങളുടെ പെങ്ങളുടെ സ്ഥലം വിറ്റ് കിട്ടുന്നതിൻ്റെ പകുതി എനിക്ക് തരണമെന്ന് പറയുകയാണ് മനോഹർ. ഇവനെ ഒഴിവാക്കാൻ ഇതു തന്നെയാണ് അവസരം എന്നു മനസിൽ പറയുകയാണ് രാഹുൽ.ശേഷം ശാരിയും, സരയുവും, മനോഹറും, രാഹുലും കൂടി രൂപയുടെ വീട്ടിൽ വരികയാണ്. രൂപ ഡോർ തുറന്നപ്പോൾ, ഞെട്ടുകയാണ്. ഈ ശല്യങ്ങൾ വീണ്ടും എന്തിനാണ് വന്നതെന്ന് മനസിൽ പറയുകയാണ് രൂപ.

വീട്ടിൽ എത്തിയ ശേഷം രൂപയോട് നിൻ്റെ വീട് വിൽക്കുന്ന കാര്യം എന്തായെന്നും, പെട്ടെന്ന് ഒരു തീരുമാനത്തിലെത്തണമെന്നും പറയുകയാണ് രാഹുൽ. നിൻ്റെ മക്കളേക്കാൾ സരയു നിന്നെ സ്നേഹിക്കുണ്ടെന്നും, അതിനാൽ നീ സരയുവിന് കാശ് കൊടുത്താലും അവൾ നിന്നെ പൊന്നുപോലെ നോക്കുമെന്നും പറയുകയാണ് രാഹുൽ. അത് പിന്നെ പറയണോ എന്നും, രൂപയ്ക്ക് അറിയില്ലേ എന്നും പറയുകയാണ് ശാരി. സരയു രൂപയെ പോയി കെട്ടിപിടിക്കുകയാണ്. ഇതൊക്കെ കണ്ട് മനോഹറിന് വലിയ പ്രതീക്ഷയൊന്നും തോന്നുന്നില്ല. ഇവർക്ക് എന്തൊക്കെയോ ഉദ്ദേശമുണ്ടെന്നാണ് രാഹുൽ കരുതുന്നത്. ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.