സേനന് രക്ഷകയായി രാഹുലിന്റെ പദ്ധതി പൊളിച്ചടുക്കി രൂപ!! വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ചാരനെ കണ്ടെത്താൻ ഒരുങ്ങി രാഹുൽ; ഗുണ്ടയെ പിടിക്കാൻ ആവാത്ത വിഷമത്തിൽ കിരൺ.!! | Mounaragam Serial Promo January 12

Mounaragam Serial Promo January 12: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ ഇന്നലെ വ്യത്യസ്തമായ എപ്പിസോഡാണ് നടന്നത്. എപ്പിസോഡിൻ്റെ അവസാന ഭാഗത്തിൽ പള്ളിയിലെ ഉത്സവത്തിന് വന്നവരിൽ ഒരാൾ ചന്ദ്രസേനനെ കുത്താൻ പോവുകയും, ഉടൻ തന്നെ കിരൺ തടഞ്ഞ് ചന്ദ്രസേനനെ രക്ഷിക്കുന്നതുമായിരുന്നു. എല്ലാവരും പെട്ടെന്ന് ഞെട്ടിപ്പോവുകയായിരുന്നു. സോണിയും കല്യാണിയുമൊക്കെ കരയുകയായിരുന്നു.

അപ്പോഴാണ് ചന്ദ്രസേനൻ കിരണിനോട് ചോദിക്കുന്നത്. അതെനിക്ക് മനസിലായെന്നും, അച്ഛന് ഒന്നും സംഭവിക്കാൻ ഞങ്ങൾ സമ്മതിക്കില്ലെന്ന് കിരൺ പറയുകയാണ്. അച്ഛൻ ഇനി പുറത്തിറങ്ങരുതെന്നും, കിരണേട്ടൻ്റെ കൂടെ പോയാൽ മതിയെന്നും പറയുകയാണ് കല്യാണി. അപ്പോഴാണ് സോണി കരഞ്ഞുകൊണ്ട് പറയുന്നത് അച്ഛനും അമ്മയും ഒന്നിക്കാൻ വേണ്ടി കാത്തു നിൽക്കുകയാണ് നമ്മൾ എന്ന്. അപ്പോഴാണ് കല്യാണിക്ക് രൂപയുടെ ഫോൺ വരുന്നത്. മോളെ ഞാൻ കുരിശുപള്ളിയിലുണ്ടെന്ന് പറയുന്നത്. ഞാൻ അവിടെ വരാമെന്ന് പറയുകയാണ് കല്യാണി.

Mounaragam Serial Promo January 12

ഉടൻ തന്നെ കല്യാണി പളളിയിലേക്ക് പോയി. അവിടെ എത്തിയപ്പോൾ, രൂപയോട് നടന്ന കാര്യങ്ങൾ പറയുന്നു. പിന്നീട് രൂപയോട് അമ്മ എങ്ങനെയാണ് ഈ വിവരം അറിഞ്ഞതെന്ന് ചോദിക്കുകയാണ്. അപ്പോഴാണ് രൂപ രാഹുലിൻ്റെ വീട്ടിൽ റെക്കോർഡർ വച്ചതും, അത് ഫോണുമായി കണക്ട് ചെയ്ത വിവരവും അറിയിക്കുന്നത്. പിന്നീട് കല്യാണി നിങ്ങൾ രണ്ടു പേരും എത്രയും പെട്ടെന്ന് ഒന്നുചേരണമെന്നും, അച്ഛൻ വല്ലാതെ വിഷമത്തിലാണെന്നും പറയുകയാണ്. ശേഷം കല്യാണി വീട്ടിലേക്ക് പുറപ്പെട്ടു. അപ്പോൾ രൂപമെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുകയാണ്.

അപ്പോഴാണ് ചന്ദ്രസേനനെ കൊല്ലാൻ വന്ന ഗുണ്ട വന്ന് നിങ്ങളുടെ വീട്ടിലൊരു ചാരനുണ്ടെന്ന് രാഹുലിനോട് പറയുന്നത് . എൻ്റെ വീട്ടിൽ അങ്ങനെയാരുമില്ലെന്നും, പിന്നെ എങ്ങനെയാണ് പുറത്ത് വിവരം അറിയുന്നതെന്നും ചോദിക്കുകയാണ് രാഹുൽ. ഇനി സൂക്ഷിച്ചു വേണം കളിക്കാനെന്ന് പറയുകയാണ് ഗുണ്ട. രാഹുൽ ആകെ ടെൻഷനിലാവുകയാണ്. ആരാണ് വീട്ടിൽ നടന്ന കാര്യങ്ങൾ പുറത്ത് അറിയിച്ചത് തുടങ്ങി പലതും ആലോചിക്കുകയാണ് രാഹുൽ. അപ്പോൾ സരയുവും, ശാരിയും ചന്ദ്രസേനൻ്റെ മരണവാർത്ത കേൾക്കാൻ സാധിക്കുമെന്ന് കാത്തുനിൽക്കുകയാണ്. അങ്ങനെ വ്യത്യസ്തമായ വീഡിയോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.