ഏഴാം മാസം ചടങ്ങ് അടിപൊളിയാക്കി മൃദുലയും യുവയും!!ആശംസകൾ നേർന്ന് പ്രേക്ഷകർ

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുല വിജയും യുവ കൃഷ്ണയും. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യ്ത മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരം യുവയും അഭിനയ രം​ഗത്ത് സജീവമായ ഭാര്യ മൃദുലയും കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങലും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിത MRIDVA VLOGS എന്ന ഇരുവരുടെയും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചരിക്കുന്ന വീഡിയോയാണ് ആരാധകർ എറ്റെടുത്തിരിക്കുന്നത്. എന്റെ കുഞ്ഞൂട്ടനെ അവർ കൊണ്ടുപോയി എന്ന അടിക്കുറിപ്പോടെയാണ് യുവ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ​ഗർഭിണിയായിരിക്കുന്ന മൃദുലയുടെ ഏഴാംമാസത്തെ ചടങ്ങിനു പിന്നാലെയാണ് മൃദുലയെ വീട്ടുകാർ സ്വന്തം വിട്ടിലേയ്ക്ക് കൊണ്ടുപോയത്. ഇന്നായിരുന്നു മൃദുലയുടെ ചടങ്ങുകൾ നടന്നത്.

ചടങ്ങുകളെല്ലാം തന്നെ വീഡിയോയിൽ കണാൻ സാധിക്കും. മൃദുല പോകാൻ തയ്യാറാകുന്നതും. വീട്ടിൽ നിന്ന് ധാരാളം പലഹാരങ്ങൾ കൊണ്ടുവന്നതുമെല്ലാം വീഡിയോയിലുണ്ട്. പ്രസവത്തിന് ഇറങ്ങുന്ന യുവതികൾ തിരിഞ്ഞ് നോക്കാൻ പാടില്ലന്നുണ്ടന്നും അത് വളരെ സങ്കടമുള്ള കാര്യമാണന്നും യുവ പറയുമ്പോൾ അതിനെ സപ്പോർട്ടു ചെയ്യ്ത് മൃദുല ഒപ്പം നിൽക്കുന്നുണ്ട്. തിരിഞ്ഞു നോക്കാൻ പാടില്ലത്തതിനാൽ വീഡിയോക്കോൾ ചെയ്യ്തു നേരെ നടന്നു പോകാൻ യുവ മൃദുലയ്ക്ക് ഉപദേശം കൊടുക്കുന്നുണ്ട്.

അതാകുമ്പോൾ തിരിഞ്ഞു നോക്കുകയും വേണ്ടല്ലോ എന്ന് യുവ പറയുമ്പോൾ ചിരിച്ചു കൊണ്ട് മൃദുല മറുപടി പറയുന്നുമുണ്ട്. പോകാൻ ഇറങ്ങുന്ന മൃദുല കാറിൽ കയറുന്നതും ബാൽക്കണിയിൽ നിന്ന് യുവ ടാറ്റ കൊടുക്കുന്നതും വീഡിയോയിൽ കണാം. എന്തായാലും താരദമ്പതികൾക്ക് നല്ല ആരോ​ഗ്യത്തോടെയുള്ള കുഞ്ഞ് പിറക്കട്ടെയെന്നാണ് ആരാധകരുടെ കമന്റ്. ഗർഭിണിയായ ശേഷം മൃദുലയ്ക്കുണ്ടായ മാറ്റത്തെക്കുറിച്ച് മുൻപ് യുവ കൃഷ്ണ സോഷ്യൽ മീഡിയായിലൂടെ സംസാരിച്ചിരുന്നു. അടുത്തിടെ ഇരുവരുടെയും പുതിയ വീടിന്റെ പാലു കാച്ചലിന്റെ സന്തോഷവാർത്ത പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വീഡിയേ പങ്കുവെച്ചിരിക്കുന്നത്.

Comments are closed.