പുതിയ മേക്ക് ഓവർ ചിത്രങ്ങൾ വൈറലാവുന്നു ; ജീവിതത്തിലെ മനോഹര നിമിഷങ്ങൾ ക്യാമറയിൽ പകർത്തി പ്രിയതാരം മൃദുല വിജയ്

മലയാള ടെലിവിഷൻ രംഗത്ത് നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് മൃദുല വിജയ്. മലയാളം കൂടാതെ തമിഴ് ടെലിവിഷൻ രംഗത്തും മൃദുല സജീവമാണ്. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത കൃഷ്ണ തുളസി എന്ന പരമ്പരയിലൂടെയാണ് താരം ഇത്രയധികം ജനപ്രീതി നേടിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ് പരമ്പരയിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറിയ യുവ കൃഷ്ണയാണ് മൃദുലയുടെ ഭർത്താവ്. ഇരുവരുടെയും വാർത്തകൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.

തങ്ങളുടെ വിശേഷങ്ങൾ എല്ലാം മൃദുലയും ഭർത്താവ് യുവ കൃഷ്ണയും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മൃദുലയുടെ പുത്തൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരിക്കുന്നത്. താരം തന്നെ ആണ്‌ ഇത് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. “ഞങ്ങളുടെ ചെറിയ അത്ഭുതം “എന്ന് ചിത്രങ്ങൾക്ക് താഴെ താരം കുറിച്ചിരിക്കുന്നു. ഫോട്ടോ ഷൂട്ട്‌ വീഡിയോയും വിശേഷങ്ങളും തന്റെ യു ട്യൂബ് ചാനൽ ആയ മൃദുവാ വ്ലോഗ്സിലൂടെ ആരാധകർക്കായി താരം പങ്കുവെച്ചിട്ടുണ്ട്.

തനിപ്പോ എട്ടാം മാസത്തിലേക്ക് കടന്നിരിക്കുന്നു എന്നും തനിക്ക് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എന്നും എല്ലാവരുടേയും പ്രാർത്ഥനകൊണ്ട് സുഖമായിരിക്കുന്നു എന്നും താരം വീഡിയയിലൂടെ പറയുന്നു. കൂടാതെ ഈ നിമിഷങ്ങൾ കുറച്ച് കഴിയുമ്പോൾ നമ്മൾ വല്ലാതെ മിസ്സ് ചെയ്യുമെന്നും അതുകൊണ്ട് ഇപ്പോഴുള്ള സന്തോഷ മുഹൂർത്തങ്ങളെ ഫോട്ടോയായും വീഡിയോയായും സൂക്ഷിക്കുകയാണ് എന്നും താരം പറയുന്നു. അതിനുവേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ട് ഒരുക്കിയിരിക്കുന്നത്. വലിയ ആഡംബരം ഇല്ലാത്ത വെള്ള നിറത്തിലുള്ള വസ്ത്രത്തിൽ ആണ് ആദ്യത്തെ ഫോട്ടോ ഷൂട്ട് നടത്തിയത്.

സിമ്പിൾ മേക്കപ്പും ആഭരണങ്ങളും ധരിച്ചാണ് താരം എത്തിയത്. രണ്ടാമതായി ലാവെൻഡർ നിറത്തിലുള്ള അലങ്കാരങ്ങളോട് കൂടിയുള്ള വസ്ത്രമണിഞ്ഞ് അതിനോടു ചേരുന്ന മേക്കപ്പും ചെയ്തായിരുന്നു ഫോട്ടോ ഷൂട്ട് നടത്തിയത്. രണ്ട് വസ്ത്രങ്ങളും വളരെ മനോഹരമായിത്തന്നെ ആണ്‌ ഡിസൈൻ ചെയ്തിരിക്കുന്നത്. ആദിശക്തി എന്ന പ്രൈവറ്റ് റിസോർട്ടിൽ നിന്നെടുത്ത ചിത്രങ്ങളും ബീച്ചിൽ വെച്ചെടുത്ത ചിത്രങ്ങളുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് ജിജോ, ഫോട്ടോഗ്രാഫർ രേഷ്മ, കൂടാതെ ഫോട്ടോഷൂട്ടിന് സഹായിച്ച എല്ലാവരെയും താരം വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു. അമ്മയും സഹോദരി പാർവ്വതിയും, മകൾ യാമിയും, മൃദുലയൊടൊപ്പം ഉണ്ടായിരുന്നു.

Comments are closed.